2021, സെപ്റ്റംബർ 15, ബുധനാഴ്‌ച

ഇനി മുതൽ റഗുലർ ബികോം + ACCA കോഴ്സ് സ്കോളർഷിപ്പോടെ പഠിക്കാം

                                          


പ്ലസ് ടുവിനു ശേഷമുള്ള കോഴ്സുകളുടെ തെരഞ്ഞെടുക്കൽ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവാണ്.ഏതൊരാളുടെയും സ്വപ്നമാണ് മികച്ച തൊഴിലവസരവും ആകർഷകമായ ശമ്പളവും. എന്നാൽ പല വിദ്യാർത്ഥികളും രക്ഷിതാക്കളും ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന ആശങ്കയിലാണ്.വളരെ പെട്ടന്ന് ജോലി ലഭിക്കുകയും വരുമാനം പ്രദാനം ചെയ്യുകയും ചെയ്യുന്ന കോഴ്സുകൾ ഏതാണെന്നുള്ള ചോദ്യത്തിന് ആദ്യം ഉത്തരം ലഭിക്കുക കോമേഴ്സ് കോഴ്സുകൾ എന്നാണ്.

ഒരു നാടിന്റെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിക്കുന്നത് കൊടുക്കൽ വാങ്ങലുകളും സേവനങ്ങളുമാണ്.ചരക്കുകളുടെയും സേവനങ്ങളുടെയും കൊടുക്കൽ വാങ്ങലുകൾ ഉള്ള അത്രയും കാലവും കോമേഴ്സിന് പ്രാമുഖ്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ഇവിടെയാണ് കോമേഴ്സ്, അക്കൗണ്ടൻസി മേഖലകളിൽ പ്രൊഫഷണൽ കോഴ്സുകളുടെ പ്രാമുഖ്യം. ഈ മേഖലയിൽ പ്രഫഷണൽ മെമ്ബർഷിപ്പ് നേടുന്നതിന് ഗുണനിലവാരമുള്ള കോച്ചിംഗ് നൽകുകയാണ് എലാൻസ് ലേണിംഗ് പ്രൊവൈഡർ. വിദ്യാർത്ഥികൾക്കായി, എം ജി യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള, കാക്കനാട് കെ എം എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസുമായി ചേർന്നാണ് എലാൻസ് ഈ അവസരം ഒരുക്കുന്നത്. റഗുലർ ബികോം പഠിക്കുന്നതിനോടൊപ്പം തന്നെ നിങ്ങൾക്ക് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആകാൻ സാധിക്കും.

Regular B.com + ACCA കോഴ്സ് സ്കോളർഷിപ്പോട് കൂടി തന്നെ പഠിക്കാം എന്നതാണ് എലാൻസ് ലേണിംഗ് പ്രൊവൈഡറും കെ എം എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും ചേർന്ന് ഒരുക്കുന്ന ഈ കോഴ്സിന്റെ പ്രത്യേകത. പ്ലസ് ടു പരീക്ഷയിൽ 80 ശതമാനത്തിലധികം മാർക്ക് വാങ്ങിയ കുട്ടികൾക്ക് സ്കോളർഷിപ്പിലൂടെ നൂറ് ശതമാനം വരെ ഫീസ് ഇളവോട് കൂടി Regular B.com + ACCA കോഴ്സ് കെഎംഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പഠിക്കാനാവും. കേവലം ഒരു ഡിഗ്രി പഠനം എന്നതിനുമപ്പുറം ചാർട്ടേഡ് അക്കൗണ്ടന്റ് രംഗത്ത് ഒരു ഭാവി ഉറപ്പാക്കാൻ റഗുലർ ബികോമിനൊപ്പം സാധിക്കും എന്നതും ഈ കോഴ്സിനെ വേറിട്ട് നിർത്തുന്നു. ഈ മേഖലയിൽ മികച്ച ഒരു കരിയർ കെട്ടിപ്പടുക്കുവാൻ Regular B.com + ACCA കോഴ്സിലൂടെ സാധിക്കും.പ്രഗൽഭരായ അദ്ധ്യാപകരുടെ പരിശീലനം, മികച്ച ക്ലാസുകൾ, എന്നിവയിലൂടെ regular B.comനൊപ്പം മൂന്നു വർഷത്തിനുള്ളിൽ ACCA കൂടി നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്ന തരത്തിലാണ് സിലബസ്. വിദേശത്തും സ്വദേശത്തും ഒരുപോലെ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ട് എന്നതും ACCA കൂടുതൽ ജനപ്രിയമാക്കുന്നു.

അക്കൗണ്ട്സ് ഓഫിസർ, ഓഡിറ്റർ, കോസ്റ്റ് അക്കൗണ്ടന്റിന്റെയും കമ്ബനി സെക്രട്ടറിയുടെയും ചില ചുമതലകൾ, ഇൻവെസ്റ്റിഗേറ്റർ, ഫൈനാൻഷ്യൽ കൺട്രോളർ, ടാക്സ്/ഫൈനാൻഷ്യൽ കൺസൾട്ടന്റ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ, ട്രസ്റ്റി തുടങ്ങിയ ജോലികളിലും ഏറെ സാധ്യതയാണ് ACCA ഒരുക്കുന്നത്. ലോകത്ത് എവിടെയും ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിൽ 180നു മുകളിൽ രാജ്യങ്ങളിൽ അംഗീകാരമുള്ള ACCA കോഴ്സ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് മൾട്ടി നാഷണൽ കമ്ബനികളിലടക്കം വളരെ പെട്ടന്ന് തന്നെ ജോലി സമ്ബാദിക്കാൻ സാധിക്കുന്നു. എലാൻസ് ലേണിംഗ് പ്രൊവൈഡറും കെ എം എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും ചേർന്ന് ഒരുക്കുന്ന Regular B.com + ACCA കോഴ്സ് എലാൻസ് ലേണിംഗ് ആപ്പിലൂടെയും പഠിക്കാൻ സാധിക്കും. ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ് യോഗ്യത വാഗ്ദാനം ചെയ്യുന്ന ആഗോള പ്രൊഫഷണൽ അക്കൗണ്ടിംഗ് സ്ഥാപനമാണ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ. UK ആസ്ഥാനമായുള്ള പ്രൊഫഷണൽ അക്കൗണ്ടൻസി ബോഡിയായ ACCAയുടെ സർട്ടിഫിക്കേഷൻ ഫിനാൻസ്, അക്കൗണ്ടിങ്, ബാങ്കിംഗ്, കൺസൾട്ടിംഗ്, ബിസിനസ് മാനേജ്മെന്റ്, ഓഡിറ്റ്, അക്കൗണ്ടിങ്ങ് തുടങ്ങിയ മേഖലകളിൽ വിജയകരമായ കരിയറിനുള്ള ആഗോള അംഗീകൃത യോഗ്യതയാണ്.

റഗുലർ ഡിഗ്രിയോടൊപ്പം വിദ്യാർത്ഥികൾക്ക് അക്കൗണ്ടിങ്ങ് സർട്ടിഫിക്കേഷനും ലഭിക്കുന്നതിനുള്ള സുവർണാവസരമാണ് എലാൻസ് ലേണിംഗ് പ്രൊവൈഡർ വിദ്യാർത്ഥികൾക്കായി കാക്കനാട് കെ എം എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസുമായി ചേർന്ന് ഒരുക്കുന്നത്.

0 comments: