2021, സെപ്റ്റംബർ 15, ബുധനാഴ്‌ച

പ്ലസ് വൺ പരീക്ഷ സംബന്ധിച്ച കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും.

                                       

  

ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അവധിയായിരുന്നതിനാലാണ് ഇന്നലെ പരിഗണിക്കാനായി നേരത്തെ മാറ്റിവച്ച കേസ് വീണ്ടും മാറ്റിയത്. പ്ലസ് വൺ പരീക്ഷ നേരിട്ടു നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണു സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്റർനെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്തതുമൂലം പല കുട്ടികളും പരീക്ഷയ്ക്കു പുറത്താകുമെന്നും അതിനാൽ ഓൺലൈനായി പരീക്ഷ നടത്താനാകില്ലെന്നും വ്യക്തമാക്കി സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സർക്കാർ നൽകിയിട്ടുണ്ട്.

കേരളത്തിലെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി നേരത്തെ പരീക്ഷാ നടപടികൾക്കു തടയിട്ടത്. കോടതിയിൽനിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാനം. എന്നാൽ വിദ്യാർത്ഥികളാകട്ടെ ആശങ്കയിലും.

0 comments: