2021, സെപ്റ്റംബർ 15, ബുധനാഴ്‌ച

4000 രൂപ വരെ പിഴ:ഹെൽമറ്റും മാസ്ക്കുമില്ല; ലൈസൻസ് സസ്പെൻഡ് ചെയ്തു

                                          


ഹെൽമറ്റും മാസ്ക്കും ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവ്. മുതിയങ്ങയിലെ മുഹമ്മദ് ഫയാസിന്റെ ഡ്രവിങ് ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെ ൻഡ് ചെയ്യാനാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

4000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഏപ്രിൽ 27നാണ് മുതിയങ്ങയിലെ മുഹമ്മദ് ഫയാസിനെ ഹെൽമറ്റും മാസ്ക്കും ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. കൂത്തുപറമ്പ് ബസ്സ് സ്റ്റാൻഡിനു സമീപം വാഹന പരിശോധനക്കുന്നതിനിടെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.തുടർന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോഴാണ് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.

ഹെൽമറ്റ്, മാസ്ക് എന്നിവ ധരിക്കാതെയും രണ്ടുപേരെ പിന്നിലിരുത്തി ഇരുചക്ര വാഹനം ഓടിക്കുകയും ചെയ്തതിന് ചാണപ്പാറ സ്വദേശി സിനീഷിന്റെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. സിനീഷിൽനിന്ന് 3200 രൂപ പിഴയീടാക്കും.

0 comments: