2021, സെപ്റ്റംബർ 15, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

                                           


NEET ഉത്തരസൂചികയും പരീക്ഷാഫലവും ഉടൻ

NEET - UG പരീക്ഷയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൂചന.എൻടിഎ പരീക്ഷയുടെ ഉത്തര സൂചിക വൈകാതെ പുറത്തുവിടും.

കോവിഡ് വ്യാപനത്തെ ഈ വർഷത്തെ NEET നീണ്ടുപോയ സാഹചര്യത്തിലാണ് ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ എൻടിഎ നടപടി എടുക്കുന്നത്.

http://neet.nta.nic.in വഴിയാണ് ഉത്തരസൂചിക പുറത്തിറക്കുക.

ഉത്തര സൂചിക പരിശോധിക്കുന്ന വിതം

  • http://neet.nta.nic.in വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
  • ഹോംപേജിൽ, “NEET UG – 2021 ആൻസർ കീ” ക്ലിക്ക് ചെയ്യുക
  • നീറ്റ് 2021 ആൻസർ കീകൾ വ്യക്തമാകും.എതിർപ്പുകൾ ഉണ്ടെങ്കിൽ അത് വ്യക്തമാക്കി സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ജെ.ഇ.ഇ മെയിൻ ഫലം
പ്രസിദ്ധീകരിച്ചതിന് പിന്നാലെ
ജെ.ഇ.ഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in സന്ദർശിച്ച്
അപേക്ഷ സമർപ്പിക്കാം.
ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 2,50,000 റാങ്ക് വരെ നേടിയ വിദ്യാർത്ഥികൾക്ക് മാത്രമാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനായി പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്
മാർക്ക് ലിസ്റ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാരാണെങ്കിൽ ഇതിന്റെ സർട്ടിഫിക്കറ്റ്, എന്നിവ അപ്ലോഡ് ചെയ്യേണ്ടതായി വരും.
സെപ്റ്റംബർ 20 ന് വൈകുന്നേരം 5 മണി വരെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. സെപ്റ്റംബർ 21ന് വൈകുന്നേരം 5 വരെ ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കാം. ഒക്ടോബർ 3നാണ് ഐ.ഐ.ടി ഖരഗ്പൂർ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ നടത്തുന്നത്.
ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് വൈകിയതിനാൽ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ രണ്ടു തവണ മാറ്റിവെച്ചിരുന്നു. നേരത്തെ സെപ്റ്റംബർ 11ന് രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് അറിയിപ്പ് വന്നു. തുടർന്ന് ഇത് സെപ്റ്റംബർ 13ലേക്ക് മാറ്റിവെച്ചിരുന്നു. ഏറ്റവും ഒടുവിൽ ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഫലം വന്നതോടെ രജിസ്ട്രേഷൻ നടപടി ആരംഭിച്ചു.
സെപ്റ്റംബർ 15ന് 7.32 ലക്ഷം വിദ്യാർത്ഥികളെഴുതിയ ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഈ വർഷം 44 വിദ്യാർത്ഥികൾ 100 പേഴ്സന്റൈൽ കരസ്ഥമാക്കി. 18 വിദ്യാർത്ഥികൾ ഒന്നാം റാങ്ക് പങ്കിട്ടു.

എച്ച്ഡിസി & ബിഎം കോഴ്സിന് അപേക്ഷിക്കാനുള്ള സമയം നീട്ടി

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജുകളിൽ എച്ച്ഡിസി & ബിഎം കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 25 വരെ നീട്ടി. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും, വിശദ വിവരത്തിനും http://scu.kerala.gov.in സന്ദർശിക്കുക

ഡൽഹി യൂണിവേഴ്സിറ്റി ക്ലാസുകളിൽ ആദ്യദിനത്തിൽ ഹാജർ കുറവ്

ഡൽഹി സർവകലാശാല കോളജുകൾ കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കുശേഷം ഇന്ന് തുറന്ന് പ്രവർത്തനമാരംഭിച്ചു.ഓഫ്ലൈൻ പഠനം പുനരാരംഭിച്ചത് അവസാന വർഷ ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കാണ്.അധ്യാപകരും വിദ്യാർത്ഥികളും ഒന്നര വർഷത്തിനുശേഷം ക്ലാസ് റൂം പഠനം പുനരാരംഭിച്ചതിലും കോളജിൽ വന്നതിന്റെയും സന്തോഷം പ്രകടിപ്പിച്ചു.കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് ആദ്യ ദിവസത്തെ ക്ലാസിൽ പങ്കെടുത്തത്.

സെപ്റ്റംബർ 16 വ്യാഴാഴ്ച ക്ലാസുകളുടെ വിക്ടേഴ്സ് ചാനൽ ടൈംടേബിൾ 

വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന സെപ്റ്റംബർ 16 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് ഓരോ വിഷയത്തിനും സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകൾ ആരംഭിക്കുന്നത് രാവിലെ എട്ടു മുതലാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് 'ഫസ്റ്റ്ബെൽ' എന്ന പേരിലാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ - 411,

 ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ - 639, 

കേരള വിഷൻ ചാനൽ നമ്പർ - 42, 

ഡിജി മീഡിയ - 149, 

സിറ്റി ചാനൽ ചാനൽ നമ്പർ - 116, 

ഡിഷ് ടിവി - 624, 

വീഡിയോകോൺ ഡി2എച്ച് - 642, 

സൺ ഡയറക്ട് - 240 

              University Announcements

Kerala University Announcements: കേരള സർവകലാശാല

ഒന്നാംവർഷ ബിരുദ പ്രവേശനം 2021 മൂന്നാം അലോട്ട്മെന്റ് കോളേജ് പ്രവേശനം സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 22 വരെ

കേരളസർവകലാശാല ഒന്നാംവർഷ ബിരുദ പ്രവേശനത്തിനായുളള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് മൂന്നാം അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്.

പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യുക. നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്ത് ഹയർ ഓപ്ഷൻ നിലനിർത്തിയിട്ടുളളവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതാണ്. 16 മുതൽ 22 വരെയാണ് കോളേജിൽ പോയി അഡ്മിഷൻ എടുക്കേണ്ടത്. കോളേജിൽ പോയി അഡ്മിഷൻ എടുക്കേണ്ട തീയതിയും സമയവും അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിതതീയതിയിലോ സമയത്തോ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ അതതു കോളേജിലെ പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.

ഹയർ ഓപ്ഷൻ നിലനിർത്തിയതിനാൽ നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്. അവർക്ക്, മുൻപ് എടുത്ത ഓപ്ഷനിൽ തുടരാൻ സാധിക്കുന്നതല്ല. പുതിയ അലോട്ട്മെന്റ് ലഭിച്ചവർ പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ സെപ്റ്റംബർ 22 ന് മുൻപ് പുതിയ അലോട്ട്മെന്റിൽ അഡ്മിഷൻ നേടിയില്ലെങ്കിൽ അലോട്ട്മെന്റ് ക്യാൻസൽ ആകുന്നതാണ്.താൽക്കാലിക അഡ്മിഷൻ (Temporary/Provisional Admission) സൗകര്യം മൂന്നാം അലോട്ട്മെന്റ് മുതൽ ലഭ്യമല്ല. പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ (including T.C) കോളേജിൽ സമർപ്പിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റിൽ താൽക്കാലിക (Temporary) അഡ്മിഷൻ എടുത്ത് നിൽക്കുന്നവർ മൂന്നാം അലോട്ട്മെന്റിൽ മാറ്റം വന്നിട്ടില്ലെങ്കിൽ പോലും കോളേജിൽ നേരിട്ട് ഹാജരായി നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും Permanent അഡ്മിഷൻ എടുക്കേണ്ടതാണ്. ഇപ്രകാരം Permanent അഡ്മിഷൻ എടുത്തവർക്ക് Permanent അഡ്മിഷനിലേക്ക് മാറുന്നതിനുളള അവസാന തീയതി സെപ്റ്റംബർ 22 ആണ്. അതിനുളളിൽ Permanent അഡ്മിഷൻ എടുക്കാത്തവരുടെ അഡ്മിഷൻ ക്യാൻസൽ ആകുന്നതാണ്.

Permanent അഡ്മിഷൻ എടുക്കുന്നതിന് വിദ്യാർത്ഥികൾ നേരിട്ട് കോളേജിൽ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക. പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താൻ സാധിക്കുന്നതല്ല. മുൻപ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അഡ്മിഷൻ എടുത്തവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കിട്ടുന്ന പക്ഷം അത് കോളേജിൽ സമർപ്പിക്കേണ്ടതാണ്.

പരീക്ഷാഫലം

കേരളസർവകലാശാല 2021 ഫെബ്രുവരിയിൽ നടത്തിയ എം.പി.ഇ. (പ്രീവിയസ്) റെഗുലർ ആന്റ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാല 2020 നവംബറിൽ നടത്തിയ രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എം.-എം.എ.എം., അഞ്ച് വർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) (റെഗുലർ ആന്റ് സപ്ലിമെന്ററി) (2015 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാല 2021 മാർച്ചിൽ നടത്തിയ എം.ഫിൽ. കെമിസ്ട്രി (2019-20 ബാച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

കേരളസർവകലാശാല 2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് (351) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 20 മുതൽ ചേർത്തല സെന്റ്.മൈക്കിൾസ് കോളേജിൽ വച്ച് ആരംഭിക്കുന്നതാണ്.

പരീക്ഷാഫീസ്

കേരളസർവകലാശാല 2021 ഒക്ടോബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ദ്വിവത്സര കോഴ്സ്) 2020 സ്കീം റെഗുലർ പരീക്ഷയ്ക്കുളള അപേക്ഷകൾ ഓൺലൈനായും, 2018 സ്കീം സപ്ലിമെന്ററി പരീക്ഷയ്ക്കുളള അപേക്ഷകൾ ഓഫ്ലൈനായും പിഴകൂടാതെ സെപ്റ്റംബർ 22 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 27 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 29 വരെയും അപേക്ഷിക്കാം.

കേരളസർവകലാശാലയുടെ ഒക്ടോബർ 13 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി. ബി.കോം.എൽ.എൽ.ബി./ ബി.ബി.എ.എൽ.എൽ.ബി. പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 22 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 27 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 29 വരെയും അപേക്ഷിക്കാം. പ്രസ്തുത പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

സൂക്ഷ്മപരിശോധന

കേരളസർവകലാശാലയുടെ ഫെബ്രുവരി 2021 ൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എ., സി.ബി.സി.എസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ (ഇ.ജെ.ഡ) സെക്ഷനിലും അഞ്ചാം സെമസ്റ്റർ ബി.എസ്സി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ (ഇ.ജെ.കക) സെക്ഷനിലും സെപ്റ്റംബർ 16 മുതൽ 23 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി ഹാജരാകേണ്ടതാണ്.

പരീക്ഷാകേന്ദ്രം

കേരളസർവകലാശാല സെപ്റ്റംബർ 16 ന് ആരംഭിക്കുന്ന ബി.എ. ആന്വൽ സ്കീം ഒന്നാം വർഷ മെയിൻ (പേപ്പർ ക) പരീക്ഷയ്ക്ക് അപേക്ഷിച്ചുളള റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് വിദ്യാർത്ഥികളുടെ മാറ്റമുളള പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ സെപ്റ്റംബർ 10 ലെ സർവകലാശാല വെബ്സൈറ്റിലെ പ്രസ്റിലീസ് ലിങ്കിൽ ലഭ്യമാണ്.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്

കേരളസർവകലാശാല അറബിക് പഠനവകുപ്പ് നടത്തിവരുന്ന മൂന്നുമാസ പാർട്ട് ടൈം അറബിക് ടൈപ്പിംഗ് കോഴ്സിന്റെ നാലാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:പ്ല, ഫീസ്:3000/-, അപേക്ഷാ ഫോം കാര്യവട്ടത്തുള അറബിക് പഠനവകുപ്പിൽ/വെബ്സൈറ്റിൽ (www. arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 22. ഫോൺ:9633812633/0471-2308846

MG University Announcements: എംജി സർവകലാശാല

അന്തിമ റാങ്ക് പട്ടിക

2020 ഒക്ടോബറിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫാർമസി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ചെറുവാണ്ടൂർ ഡി.പി.എസിലെ ഐറിൻ ബെന്നി, പി.ഒ. മധുരലക്ഷ്മി, മീനു മോഹനൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

പരീക്ഷ തീയതി

ഒന്നും രണ്ടും സെമസ്റ്റർ എം.എ. (പ്രൈവറ്റ് രജിസ്ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ - സപ്ലിമെന്ററി/ 2014 അഡ്മിഷൻ - മേഴ്സി ചാൻസ്) 2004-2017 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് - സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ ഒക്ടോബർ അഞ്ചുമുതൽ നടക്കും.

ഒന്നും രണ്ടും സെമസ്റ്റർ എം.കോം. (പ്രൈവറ്റ് രജിസ്ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ - സപ്ലിമെന്ററി/ 2014 അഡ്മിഷൻ - മേഴ്സി ചാൻസ്) 2004-2017 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് - സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ ഒക്ടോബർ അഞ്ചു മുതൽ നടക്കും.

ഒന്നും രണ്ടും സെമസ്റ്റർ എം.എസ് സി. (പ്രൈവറ്റ് രജിസ്ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ - സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് - സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ ഒക്ടോബർ അഞ്ചിന് ആരംഭിക്കും.

അപേക്ഷ തീയതി

നാലാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ - റഗുലർ-പുതിയ സ്കീം) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ 27 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 29 വരെയും അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

2011 മുതൽ 2013 വരെ പ്രവേശനം എസ്.ഡി.ഇ., 2009 മുതൽ 2013 വരെ പ്രവേശനം അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലെ 1, 2, 4 സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളിൽ എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കായി ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാനതീയതി ഒക്ടോബർ 20 ആണ്. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സർവകലാശാലാ കാമ്പസിലാണ് പരീക്ഷാ കേന്ദ്രം. പരീക്ഷാ തീയതി, ഫീസ് തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ അറിയിക്കും.

പരീക്ഷാ ഫലം

2019 പ്രവേശനം ഒന്നാം സെമസ്റ്റർ എം.ഫിൽ. മൈക്രോബയോളജി, ബയോ കെമിസ്ട്രി നവംബർ 2019 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ എം.ഫിൽ. തിയേറ്റർ ആർട്സ് 2017 പ്രവേശനം ഒക്ടോബർ 2018 പരീക്ഷയുടെയും 2019 പ്രവേശനം നവംബർ 2019 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയാപേക്ഷ

അദീബി ഫാസിൽ പ്രിലിമിനറി 1, 2, അവസാന വർഷ ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പ്രിലിമിനറി രണ്ടാം വർഷ പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷയുടെ പ്രിന്റ്ഔട്ട് ഒക്ടോബർ 3-ന് മുമ്പായി പരീക്ഷാഭവനിൽ ലഭ്യമാക്കണം. ഒന്ന്, അവസാന വർഷ പരീക്ഷകളുടെ പുനർമൂല്യനിർണയ തീയതി പിന്നീട് അറിയിക്കും.

കോവിഡ് സ്പെഷ്യൽ പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

നാലാം സെമസ്റ്റർ എം.പി.എഡ്. ജൂലൈ 2020 റഗുലർ, സപ്ലിമെന്ററി കോവിഡ് സ്പെഷ്യൽ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ എം.പി.എഡ്. 2019 പ്രവേശനം ഏപ്രിൽ 2021 റഗുലർ പരീക്ഷക്കും 2016 മുതൽ 2018 വരെ പ്രവേശനം ജൂലൈ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ സി.യു.സി.ബി.സി.എസ്.എസ്. - യു.ജി. നാലാം സെമസ്റ്റർ ബിരുദ കോംപ്ലിമെന്ററി കോഴ്സുകളുടെ 2016 മുതൽ 2018 വരെ പ്രവേശനം ഏപ്രിൽ 2021 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളും 2015 മുതൽ 2018 വരെ പ്രവേശനം നാലാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യൽ പരീക്ഷകളും 28-ന് തുടങ്ങും.സപ്തംബർ 1, 3 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എസ്.ഡി.ഇ. - സി.ബി.സി.എസ്.എസ്. - പി.ജി. 2019 സ്കീം,2019 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റർ പി.ജി. ഏപ്രിൽ/മെയ് 2020 റഗുലർപരീക്ഷകളും 2016 മുതൽ 2018 വരെ പ്രവേശനം പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റർ പി.ജി. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും യഥാക്രമം 20, 22, തീയതികളിൽ നടക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

യു. ജി രണ്ടാം ഘട്ട അലോട്ട്മെൻറ് നിർദ്ദേശങ്ങൾ

2021 - 22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെൻറ്  http://www.admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ് .അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെൻറ് പരിശോധിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെൻറിൽ ആദ്യമായി (First time) അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ 2021 സെപ്തംബർ 15 മുതൽ 19 വരെ തീയതികളിൽ അഡ്മിഷൻ ഫീസ് ഓൺലൈനായി(SBI e-pay) നിർബന്ധമായും അടക്കേണ്ടതാണ്. മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെൻറ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെൻറ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/ രൂപയും SC/ST വിഭാഗത്തിന് 770/ രൂപയുമാണ്. ഒന്നാം അലോട്ട്മെൻറിൽ അലോട്ട്മെൻറ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല.അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ Pay Fees ബട്ടണിൽ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്. വിദ്യാർത്ഥികൾ, ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.അഡ്മിഷൻ ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെൻറ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെൻറിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടക്കേണ്ടതാണ്. അലോട്ട്മെൻറ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്ഷനുകൾ 19.09.2021 ന് 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെൻറിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെൻറ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

മൂന്നാം അലോട്ട്മെൻറ് : 20.09.2021

നാലാം അലോട്ട്മെൻറ് : 23.09.2021

കോളേജ് പ്രവേശനം

രണ്ടാം അലോട്ട്മെൻറിനു ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് മൂന്നാം ഘട്ട അലോട്ട്മെന്റ് നടത്തുന്നതാണ്. ഒന്ന്, രണ്ട്, ന്ന് നാല് അലോട്ട്മെൻറുകളിൽ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർത്ഥികൾ നാലാം അലോട്ട്മെൻറിനു ശേഷം മാത്രം അതാത് കോളേജുകളിൽ അഡ്മിഷന് വേണ്ടി ഹാജരാകേണ്ടതാണ് (അഡ്മിഷൻ ഷെഡ്യൂൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്). അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെൻറ് മെമ്മോ നാലാം അലോട്ട്മെൻറിന് ശേഷം മാത്രം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെൻറ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്

 2.രജിസ്ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിൻറെ പ്രിൻറ് ഔട്ട്

3. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്

4. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

5. വിടുതൽ സർട്ടിഫിക്കറ്റ്

6. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്

7. അസ്സൽ കമ്മ്യുണിറ്റി /Caste/ EWS വിഭാഗങ്ങളിലുള്ളവർക്കുള്ള സർട്ടിഫിക്കറ്റ്

8. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)

9. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്

10. HSE,VHSE,THSE,CBSC,CISCE,NIOS ,പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ ഹാജരാക്കേണ്ടതാണ് Recognition Certificate

11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.

12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിൻറ് ഔട്ട് ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിൻറെ വിവരങ്ങൾ അടങ്ങിയ പ്രിൻറ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിൻറ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് http://www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261,7356948230.                e-mail id: ugsws@kannuruniv.ac.in

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ. ഏപ്രിൽ 2021 റെഗുലർ പരീക്ഷകൾക്ക് 23.09.2021 മുതൽ 27.09.2021 വരെ പിഴയില്ലാതെയും 29.09.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 10.04.2021 നകം സർവകലാശാലയിൽ ലഭിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം. എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 28.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.



0 comments: