2021, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

സംസ്ഥാനത്തെ സ്കൂൾ തുറക്കുന്നതിനെ സംബന്ധിച്ച്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

                                              


സ്കൂൾ തുറക്കുന്നതിനെതിരെയായി ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേരളമാണ് രാജ്യത്ത് പൊതു പരീക്ഷ നടത്തിയ ഒരേയൊരു സംസ്ഥാനം.വിദ്യാർഥികളുടെ ഉന്നമനത്തിനായാണ് സർക്കാർ ഇതു ചെയ്യുന്നതെന്ന് പരീക്ഷക്കെതിരെയും ക്ലാസുകൾ തുടങ്ങുന്നതിനെതിരേയും നിലകൊള്ളുന്നവർ മനസിലാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

13-ാം തീയ്യതി സുപ്രീംകോടതിയിലെ വിധി വന്നതിന് ശേഷം മാത്രമേ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനമെടുക്കൂ.പ്രതിരോധശേഷി കൂടുതലയായതിനാൽ കുട്ടികൾക്ക് വാക്സിൻ നൽകാതെ സ്കൂൾ തുറക്കാമെന്നാണ് നിർദേശമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഒക്ടോബർ നാല് മുതൽ കോളജുകൾ ആരംഭിക്കുന്നതിണ്. വിദ്യാർത്ഥികൾ നിർബന്ധമായും ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തിരിക്കണം. വാക്സിനെടുത്തവർക്കാണ് കോളജുകളിൽ പ്രവേശനം. ഇതിനായി വിദ്യാർഥികൾക്ക് പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വ്യക്തമാക്കിയിരിക്കുന്നു.

0 comments: