2021, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

തൊഴിൽരഹിതരായ യുവാക്കൾക്ക് സന്തോഷ വാർത്ത:2 ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപ വരെ വായ്പ ലഭിക്കും

                                         


കേന്ദ്ര-സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന ലഘുവ്യവസായ യോജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തൊഴിൽ രഹിതരായ പട്ടികജാതിയിൽപ്പെട്ട യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

2 ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപവരെ വായ്പ ലഭിക്കും

യോഗ്യത

  • അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട തൊഴിൽരഹിതരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം.
  • കുടുംബ വാർഷികവരുമാനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 98,000 രൂപയും നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 1,20,000 രൂപയും കവിയരുത്.
  • കൃഷിഭൂമി, വാഹനം എന്നിവ വാങ്ങുന്നതൊഴിച്ച് ഏതൊരു സ്വയം തൊഴിൽ സംരംഭവും വായ്പാ തുക ഉപയോഗിച്ച് ആരംഭിക്കാം.
  • കോർപറേഷനിൽ നിന്ന് മുമ്പ് ഏതെങ്കിലും സ്വയംതൊഴിൽ വായ്പ ലഭിച്ചവർ അർഹരല്ല.

തിരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം.

വായ്പാ തുക 6 ശതമാനം വാർഷികപലിശ നിരക്കിൽ 5 വർഷം കൊണ്ട് തിരിച്ചടയ്ക്കണം.

താത്പര്യമുള്ളവർ അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കുമായി കിളിമാനൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04702673339.

0 comments: