2021, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

വിദ്യാർത്ഥികൾക്കായുള്ള ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് പുതുക്കൽ വിജ്ഞാപനം

                                         


2019-20 വർഷത്തെ ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും സ്കോളർഷിപ്പ് പുതുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. 01/12/2020 വരെ അപേക്ഷ സമർപ്പിക്കാം.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ www.dcescholarsip.kerala.gov.in ൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. മാനുവൽ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

യോഗ്യതകൾ

 • 2014, 2015, 2016, 2017, 2018, 2019 വർഷങ്ങളിലെ എസ്.എസ്.എൽ.സി., റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ ഗ്രേഡ് നേടി വിജയിച്ചവരിൽ 2019-20 വർഷത്തെ ജില്ലാ മെറിറ്റ് സ്കോളർഷിപ്പ് ലഭിച്ചവർ ആയിരിക്കണം അഅപേക്ഷകർ
 • സെമസ്റ്റർ വർഷാവസാന പരീക്ഷയിൽ അവസരത്തിൽ 50%-ത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം. സി) പ്ലസ് ടുവിന് അപേക്ഷ സമർപ്പിക്കുന്നവർക്ക് പ്ലസ് വൺ -ന്റെ മാർക്കും ഡിഗ്രി തലത്തിൽ റിന്യൂവലിന് ഒന്നാം വർഷം അപേക്ഷിക്കുന്നവർക്ക് രണ്ടാം വർഷ പ്ലസ് ടു ഐ.ടി.ഐ. വി.എച്ച്.എസ്.ഇ എന്നീ കോഴ്സുകളിലെ മാർക്കും ഡിഗ്രി തലത്തിൽ രണ്ടാം വർഷം അപേക്ഷിക്കുന്നവരുടെ ഒന്നാം സെമസ്റ്ററിൽ ലഭിച്ച മാർക്കും മൂന്നാം വർഷം അപേക്ഷിക്കുന്നവരുടെ രണ്ടും മൂന്നും സെമസ്റ്ററിന് ലഭിച്ച മാർക്കും മാനദണ്ഡമായി കണക്കാക്കി തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്. കൂടാതെ പി.ജി തലത്തിൽ ഒന്നാം വർഷം അപേക്ഷിക്കുന്നവരുടെ ഡിഗ്രിയുടെ മാർക്കും രണ്ടാം വർഷം അപേക്ഷിക്കുന്നവരുടെ ഒന്നാം സെമസ്റ്ററിന്റെ മാർക്കും ആണ് പരിഗണിക്കുന്നത്. പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ മേൽപ്പറഞ്ഞവയ്ക്കെല്ലാം മുൻ വർഷങ്ങളിൽ 50% മാർക്ക് നിർബന്ധമാണ്.

സ്കോളർഷിപ്പ് തുക

2014,2015,2016,2017,2018,2019 വർഷങ്ങളിൽ എസ്.എസ്.എൽ.സി പാസ്സായ വിദ്യാർത്ഥികൾക്ക് 1250 രൂപയുമാണ് സ്കോളർഷിപ്പ് റിന്യൂവൽ അനുവദിക്കുന്നത്.

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ട വിധം:

 • www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റിൽ District Merit Scholarship സെലക്ട് ചെയ്യുക
 • വലതുവശത്തെ Renewal button click ചെയ്ത് താഴെ പറയുന്ന ഡീറ്റയിൽസ് സെലക്ട് ചെയ്യുക.

              state

             District

             Institution type

             Name of Institution

             Awarded Year

            Candidate Name


 • 2018-19 വർഷത്തെ സ്കോളർഷിപ്പിൻ്റെ  Registration ID, date of Birth ഇവ enter ചെയ്ത് submit ബട്ടൺ ക്ലിക്ക് ചെയ്യുക ( Registration ID 18/19 വർഷം പഠിച്ച സ്ഥാപനത്തിൽ നിന്നും വാങ്ങാവുന്നതാണ്) 
 • പുതിയ പേജിൽ course type, course whether the result of year 2018-19 examination is declared or Not എന്നിവ പൂരിപ്പിക്കുക.
 • റിസൽട്ട് വന്ന കുട്ടികൾ ടോട്ടൽ മാർക്കിന്റെ percentage ടൈപ്പ് ചെയ്യുക.ചെക്ക് ബോക്സിലെ Agree ബട്ടൺ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക.
 • ഓൺലൈനിലൂടെ അപേക്ഷ നൽകിയതിനുശേഷം View/Print application Click ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് എടുത്തിരിക്കണം. രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്.

 • വിദ്യാർത്ഥി സമർപ്പിച്ചിരിക്കുന്ന രേഖകളുടേയും മാർക്കിന്റേയും അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ പ്രിന്റൗട്ടും ഓൺലൈൻ വഴി സ്ഥാപനമേധാവി പരിശോധിക്കേണ്ടതാണ്(Verification) സൂക്ഷ്മ പരിശോധന നടത്തിക്കഴിഞ്ഞ അപേക്ഷകൾ സ്ഥാപനമേധാവി ഓൺലൈൻ വഴി അംഗീകരിച്ചിരിക്കണം. (approval) (അനുബന്ധം സി കാണുക) 
 • ഔട്ട് സൈഡ് കേരളാ വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച്

                    2019-20 വർഷത്തെ ഡിസ്ട്രിക് മെരിറ്റ് സ്കോളർഷിപ്പ് ലഭിച്ച് കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 2020-21 വർഷത്തെ അപേക്ഷ ഇൻസ്റ്റിറ്റ്യൂഷൻ സെലക്ട് ചെയ്ത് അവസാന വർഷം സ്കോളർഷിപ്പ് ലഭിച്ച അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യുക. ഔട്ട് ഓഫ് കേരള വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിന് മുൻപ് അതാത് സ്ഥാപനങ്ങൾ, സൈറ്റിൽ പേര് എന്റർ ചെയ്യേണ്ടതാണ്. ഇതിലേക്കായി ഇൻസ്റ്റിറ്റ്യൂഷനെ സംബന്ധിച്ച വിശദാംശങ്ങൾ dcedirectorate @ gmail.com എന്ന അഡ്രസ്സിലേക്ക് മെയിൽ ചെയ്യേണ്ടതാണ്. ഡിപ്പാർട്ട്മെന്റ് നൽകുന്ന User ID യും Password ഉം ഉപയോഗിച്ച് സ്കോളർഷിപ്പ് സൈറ്റിൽ Login ചെയ്ത് രജിസ്ട്രേഷൻ പൂർത്തീകരിച്ച കോഴ്സ്, കോഴ്സ് ഫീസ് എന്നിവ ശരിയായ രീതിയിൽ ടൈപ്പ് ചെയ്യേണ്ടതാണ്.

സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ


 • രജിസ്ട്രേഷൻ പ്രിപ്രിന്റൗട്ട
 • അപേക്ഷകന്റെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് (പേര് അക്കൗണ്ട് നമ്പർ, ബ്രാണ് കോഡ്, ബ്രാഞ്ച് അഡ്രസ്സ് ഇവ ഉൾപ്പെട്ടിരിക്കണം.) 
 • മുൻ അദ്ധ്യയന വർഷത്തിലെ പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് 
 • എസ്.എസ്.എൽ.സി.മാർക്കിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് 
 • ആധാർ കാർഡിന്റെ പകർപ്പ്

അവസാന തീയതികൾ

 • വിദ്യാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷകൾ രജിസ്റ്റർ ചെയ്യേണ്ട അവസാനതീയതി - 01/12/2020

 • രജിസ്ട്രേഷൻ പ്രിന്റൗട്ടും മറ്റ് അനുബന്ധരേഖകളും സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി: 07/12/2020

 • സ്ഥാപനമേധാവികൾ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി (Verificatlon & approval) 15/12/2020

0 comments: