2021, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

കോളേജ് സർവകലാശാല വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്-Central Sector Scholarship Fresh/And Renewal Application -2021-22,Application Process,Last Date,Eligibility ,

                                         




സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് 2020-21 ഫ്രഷായിട്ട് അപേക്ഷിക്കാനും റിന്യുവൽ ചെയ്യാനും നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ ഓപ്പൺ ചെയ്യുന്നത് സംബന്ധിച്ച്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കോളേജ് സർവകലാശാല വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ  www.scholarships.gov.in സൈറ്റിൽ വിശദവിവരങ്ങൾക്ക് അറ്റാച്ച് ചെയ്തിരിക്കുന്ന ഗൈഡ്ലൈൻസ് പരിശോധിക്കുക. അല്ലെങ്കിൽ സ്കോളർഷിപ്പ് പോർട്ടലിന്റെ ഹോം പേജിൽ services, Nodal Officer, Department of Higher Education (CSSS) എന്ന ലിങ്കിൽ അതാത് എഡ്യൂക്കേഷൻ ബോർഡിന്റെ നോഡൽ ഓഫീസർമാരുടെ വിവരം നൽകിയിട്ടുണ്ട്.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ് സർവ്വകലാശാല വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ 12-ക്ലാസ്സ് പരീക്ഷയിൽ 80% മാർക്കുവാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്സിന് ഒന്നാം വർഷം പഠിക്കുന്നവരുമായിരിക്കണം

അപേക്ഷകർ ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിക്കുന്ന പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും സ്കോളർഷിപ്പനുവദിക്കുന്നത്.

ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

 https://scholarships.gov.in/public/schemeGuidelines/Guidelines_DOHE_CSSS.pdf

സ്കോളർഷിപ്പ് ഫ്രഷായി അപേക്ഷിക്കാനുള്ള മാനദണ്ഡം

  •  അപേക്ഷകൾ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 80% മാർക്ക് നേടിയവരും വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം.
  • അപേക്ഷകർ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്സിന് പഠിക്കുന്നവരായിരിക്കണം. പ്ലസ്ടു കഴിഞ്ഞ് തുടർപഠനം നടത്തുന്നവരായിരിക്കണം 

  • മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ വാങ്ങുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.

  • ആകെ സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.

  • 15% സ്കോളർഷിപ്പുകൾ എസ്.സി. വിഭാഗത്തിനും 75% സ്കോളർഷിപ്പുകൾ

  • എസ്.ടി. വിഭാഗത്തിനും 27% സ്കോളർഷിപ്പുകൾ ഒ.ബി.സി. വിഭാഗത്തിനും ഓരോ വിഭാഗത്തിലും 5% ഭിന്നശേഷി വിഭാഗത്തിനും നീക്കി വച്ചിരിക്കുന്നു.

  • അപേക്ഷകർ 18-25 നും മധ്യേ പ്രായമുള്ളവരായിരിക്കണം. സ്കോളർഷിപ്പിന്അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ താഴെ പറയുന്ന രേഖകൾ കൂടി സ്ഥാപനമേധാവിയ്ക്ക് സമർപ്പിച്ചിരിക്കണം.

  • ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
  • ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറിയുടെ മാർക്ക് ലിസ്റ്റിന്റെ അസ്സൽ പകർപ്പ്
  • ജാതി, ശാരീരിക വൈകല്യം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ.  (SC/ST/OBCPH വിദ്യാർത്ഥികൾ)
  • വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവിയിൽ നിന്നുള്ള പ്രവേശന റിപ്പോർട്ട്.


കേരളത്തിൽ അനുവദിക്കുന്ന ആകെ സ്കോളർഷിപ്പ് 2324 ആണ് ബിരുദതലം മുതൽ പ്രൊഫണൽ കോൾപ്പെടെ) പരമാവധി 5 വർഷത്തേക്ക് നൽകുന്നു. സ്കോളർഷിപ്പ് സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നി ഗ്രൂപ്പുകൾക്ക് 3:2:1 എന്ന അനുപാതത്തിൽ വീതിച്ചു നൽകും. ബിരുദതലത്തിൽ പ്രതിമാസം 1000/- രൂപയും ബിരുദാനന്തര ബിരുദതലത്തിൽ പ്രതിമാസം 2000/ രൂപയുമാണ് സ്കോളർഷിപ്പ് തുക. ഒരു അദ്ധ്യയന വർഷം പരമാവധി 10 മാസമാണ് . സ്കോളർഷിപ്പ് അനുവദിക്കുന്നത്. ഒന്നാം മാസം പ്രവേശനം ലഭിച്ച് മാസം മുതലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് പുതുക്കുവാനുള്ള മാനദണ്ഡം

  • തൊട്ടുമാമ്പുള്ള പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് 2-ാം വർഷം മുതൽ പുതുക്കി നൽകും. 
  • 75% അറ്റൻഡൻസ് ഉണ്ടായിരിക്കണം.


0 comments: