2021, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

CH മുഹമ്മദ് കോയ സ്കോളർഷിപ് 2021 ,എങ്ങനെ അപേക്ഷിക്കാം ,ബിരുദം ,ബിരുധാനാന്തര ,പ്രൊഫഷണൽ വിദ്യാർഥികൾക്കു -CH Muhammed Koya Scholarship 2021-Application ,Last Date,Eligibility

                                       


സർക്കാർ/സർക്കാർ എയ്ഡ്സ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം,പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഉടൻ അപേക്ഷ ക്ഷണിക്കും.

ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.  സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപ്പന്റ് എന്നിവയുടെ എണ്ണവും തുകയും ചുവടെ ചേർക്കുന്നു

ബിരുദം.                                  -      5000/-

ബിരുദാനന്തര ബിരുദം.       -      6000/- രൂപ

പ്രൊഫഷണൽ കോഴ്സ്.    -      7000/- രൂപ

ഹോസ്റ്റൽ സ്റ്റൈപ്പന്റ്.          -      13000/- രൂപ


www.minoritywelfare.kerala.gov.in എന്ന വകുപ്പ് വെബ് സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.

യോഗ്യതകൾ

 • കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ലത്തീൻ ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾ
 • പെൺകുട്ടികൾക്കാണ് അപേക്ഷ കൊടുക്കാൻ സാധിക്കുക
 • മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എഞ്ചിനീയറിഗ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
 • ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്ക് അപേക്ഷിക്കാവുന്നതാണ്
 • അപേക്ഷകർ യോഗ്യത പരീക്ഷയിൽ 50% ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം
 • കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി സ്ഥിരീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്.
 • കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.
 • അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം
ആവശ്യമായ രേഖകൾ

 • അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിൻ്റൗട്ട് 
 • എസ്.എസ്.എൽ.സി, പ്ലസ്ടു, വി എച്ച് എസ് ഇ, ബിരുദം തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
 • അലോട്ട്മെന്റ് മെമ്മോയുടെ പകർപ്പ്
 • അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ്
 • ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻ.പി.ആർ കാർഡിന്റെ പകർപ്പ്.
 • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
 • വരുമാന സർട്ടിഫിക്കറ്റ്  
 • റേഷൻ കാർഡിന്റെ പകർപ്പ്

അപേക്ഷിക്കേണ്ട രീതി

 • www.minority welfare.kerala.gov.in എന്ന വെബ്സൈറ്റിൽ  Scholarship C.H. Mohammed Koya Scholarship (CHMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 •  Apply online - ൽ ക്ലിക്ക് ചെയ്യുക
 • മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക 
 • അല്ലെങ്കിൽ New registration- ൽ ക്ലിക്ക് ചെയ്ത് submit click ചെയ്യുക.
 • Online ലൂടെ അപേക്ഷ നൽകിയതിന് ശേഷം ലഭിക്കുന്ന user ID & Password വെച്ച് candidate Login ചെയ്ത് കുടുംബ വാർഷിക വരുമാനം പൂരിപ്പിക്കുക
 • ഹോസ്റ്റലർ ആണോ എന്ന വിവരവും ആണെങ്കിൽ ഹോസ്റ്റൽ സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ളതാണോ എന്ന വിവരവും സെലക്ട് ചെയ്യുക.
 •  സ്വാശ്രയ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണെങ്കിൽ പ്രവേശനം മെറിറ്റ് സീറ്റിലാണോ എന്ന വിവരം സെലക്ട് ചെയ്യുക.
 • Photo, Signature, SSLC Certificate, Income Certificate, Ration Card copy തുടങ്ങിയവ upload ചെയ്യുക
 •  സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിച്ചതിനുശേഷംView/ Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക. 
 • രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം


0 comments: