2021, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

സ്ക്കൂൾ തുറക്കുന്നു ഘട്ടം ഘട്ടമായി തുറക്കും പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മുന്ഗണന

                                         

18 വയസിനു മുകളിലുള്ള എല്ലാവർക്കും ഈ മാസത്തോടെ ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ ഉറപ്പാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. 50 ശതമാനം പേർക്കെങ്കിലും രണ്ടു ഡോസും നൽകാനാകും. അതോടെ കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. അതോടെ സ്കൂളുകൾ തുറക്കാനുള്ള സാഹചര്യമൊരുങ്ങും

ആദ്യം ലോവർ പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും തുടങ്ങാമെന്നു സാങ്കേതിക വിദഗ്ധസമിതിയുടെ ശിപാർശ. ചെറിയ കുട്ടികൾക്കു പ്രതിരോധശേഷി കൂടുതലായതിനാലാണ് ഒന്നു മുതൽ നാലു വരെയുള്ള എൽ.പി. ക്ലാസുകൾ ആദ്യം തുടങ്ങാനുള്ള നിർദേശം വന്നത്.

എസ്.എസ്.എൽ.സി., പ്ലസ് ടു ക്ലാസുകാർ പൊതുപരീക്ഷ എഴുതേണ്ടവരാണെന്നതും പരിഗണിച്ചു. അതോടെയാണു ഈ ക്ലാസുകൾ ആദ്യം തുടങ്ങാമെന്ന ശിപാർശയിലെത്തിയത്. പ്ലസ് വൺ പരീക്ഷാ നടത്തിപ്പു സംബന്ധിച്ച കേസിൽ ഇന്നു സുപ്രീം കോടതിവിധി വരുമെന്നു പ്രതീക്ഷിക്കുന്നു. സ്കൂൾ തുറപ്പിനെക്കുറിച്ചു വിധിയിൽ പരാമർശമുണ്ടാകുമോ എന്നുകൂടി അറിഞ്ഞതിനു ശേഷമാകും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക.

0 comments: