2021, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈൻ ആയി നടത്തും സുപ്രീംകോടതി അനുമതി നൽകി

                                           

  

സുപ്രീംകോടതി സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ്ലൈനായി നടത്താൻ അനുമതി നൽകി. തൃപ്തികരമായ വിശദീകരണമാണ് സർക്കാർ നൽകിയതെന്ന് കോടതി പറഞ്ഞു.

ടൈംടേബിൾ പുതുക്കുമെന്നും കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകാതെ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

അണുനശീകരണം എല്ലാ സ്കൂളുകളിലും നടത്തുമെന്നും കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാകും പരീക്ഷയെന്നും അറിയിച്ചു.

മൊബൈൽ ഫോൺ പോലും ലഭ്യമാകാൻ കഴിയാത്ത വിദ്യാർത്ഥികളുണ്ടെന്നും ഓൺലൈൻ പരീക്ഷ തീരുമാനിച്ചാൽ അവർക്ക് പരീക്ഷയെഴുതാൻ കഴിയില്ലെന്നും മുതലായ പല കാരണങ്ങൾ ഉള്ളതിനാൽ ഓൺലൈൻ പരീക്ഷ പ്രായോഗികമല്ലെന്നും ഓഫ്‌ലൈൻ പരീക്ഷയ്ക്കായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. കൂടാതെ ഓഫ്‌ലൈൻ ആയി നടത്തി വിജയിച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളും എഞ്ചിനീയറിങ് പരീക്ഷകളും സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികൾക്ക് പ്ലസ് ടു കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ പ്ലസ് വൺ പരീക്ഷ നടത്തിയാൽ മാത്രമേ സാധിക്കുകയുള്ളു അതിനാൽ എഴുത്തു പരീക്ഷ നടത്താൻ അനുവദിക്കണമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് ബാധിതരായ വിദ്യാർത്ഥികൾക്കും പ്രത്യേക സൗകര്യമൊരുക്കുമെന്നും സർക്കാർ സുപ്രീംകോടതിക്ക് ഉറപ്പ് നൽകി.


0 comments: