2021, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം

                                           


കേരള ഷോപ്സ് ആന്റ് കമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായിട്ടുള്ളവരുടെ മക്കൾക്ക് സകോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാറ്റ് കോഴ്സുകൾ വരെയും, പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. കേരളത്തിന് പുറത്ത് പഠിക്കുന്നവർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും തത്തുല്യ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ ഫോറം www.peedika.kerala.gov.in ലഭിക്കും. അപേക്ഷകൾ ഒക്ടോബർ 31നകം ലഭിക്കണം. ഫോൺ: 0497 2706806

0 comments: