ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാനേജ്‌മെന്റ് സീറ്റിലേക്ക് എസ്.എസ്.എൽ.സിയും 50 ശതമാനം മാർക്ക് രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവർക്കും, പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് മെറിറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.
സാഹിത്യവിശാരദ്, പ്രവീൺ,ഭൂഷൺ,ഹിന്ദി ബി.എ, എം.എ സാഹിത്യാചാര്യ എന്നിവയും ഉൾപ്പെടുത്തും. 17 നും 35 നും ഇടയിൽ ആയിരിക്കണം അപേക്ഷിക്കുന്നവരുടെ പ്രായം. കൂടിയ പ്രായപരിധിയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നാക്കവിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് നൽകും.ഈ-ഗ്രാൻഡ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യവും ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 ആയിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ 04734-296496, 8547126028 എന്ന നമ്പറിലേക്ക് വിളിക്കുക.
0 comments: