2021, ഡിസംബർ 31, വെള്ളിയാഴ്‌ച

കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു



കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വിവിധ പരീക്ഷകളില്‍ നിശ്ചിത ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസില്‍ ജിനുവരി 10ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

യോഗ്യത 

  • കുട്ടികള്‍ കേരളത്തിനകത്തുള്ള സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളില്‍ പഠിച്ചവരായിരിക്കണം. 
  • പരീക്ഷാ തീയതിക്ക് തൊട്ടു മുമ്പുള്ള മാസത്തില്‍ കര്‍ഷക തൊഴിലാളി അംഗം കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 12 മാസത്തെ അംഗത്വം പൂര്‍ത്തീകരിച്ചിരിക്കണം. പരീക്ഷാ തീയതിയില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല

സമർപ്പിക്കേണ്ട രേഖകൾ 

  •  നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 
  •  മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്
  •  സര്‍ട്ടിഫിക്കറ്റ് (പ്രൊഫഷണല്‍, ഒറിജിനല്‍ പകര്‍പ്പ്)
  •  സ്വയം സാക്ഷ്യപ്പെടുത്തിയ അംഗത്വ പാസ് ബുക്കിന്റെ പകര്‍പ്പ്
  • ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
  • ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്
  • റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
  • കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം 

വിശദവിവരങ്ങള്‍ക്ക്: 04712729175. 

0 comments: