2021, ഡിസംബർ 31, വെള്ളിയാഴ്‌ച

പിഎം കിസാൻ സമ്മാൻ നിധി വിതരണം ഇന്ന്; പത്തു കോടി കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും


പിഎം കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു ഇന്ന് വിതരണം ചെയ്യും.ഉച്ചയ്‌ക്ക് 12.30 ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് പ്രധാനമന്ത്രി പിഎം കിസാൻ സമ്മാൻ നിധിയുടെ പത്താം ഗഡുവിന്റെ വിതരണം നിർവ്വഹിക്കുക.

പദ്ധതിയുടെ ഗുണഭോക്താക്കളായ രാജ്യത്തെ 10 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് 20,000 കോടിയിലധികം രൂപയാണ് കൈമാറുക. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് പിഎം-കിസാൻ പദ്ധതിയിലൂടെ നൽകുന്നത്. 2000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുക.

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഫണ്ട് നേരിട്ട് കൈമാറുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി കർഷക ഉല്പാദന സംഘങ്ങളുമായി സംവദിക്കുകയും ചെയ്യും. കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും

0 comments: