എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: ഫോക്കസ് ഏരിയ നിശ്ചയിക്കുന്ന രീതി ഈ വർഷവും തുടരും
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിക്കുന്ന രീതി ഈ വർഷവും തുടരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. പാഠഭാഗങ്ങളുടെ എത്ര ഭാഗം ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ വർഷം 40 ശതമാനമായിരുന്നു. ഇത്തവണ 60 ശതമാനം പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.
സി ബി എസ് ഇ ഒന്നാം ടേം പരീക്ഷാഫലം ജനുവരി പകുതിയോടെ എത്തും
സിബിഎസ്ഇ (CBSE) ഒന്നാം ടേം പരീക്ഷാഫലം ജനുവരി പകുതിയോടെ എത്തും. വിദ്യാർത്ഥികൾക്ക് അവരുടെ ഐഡി വഴി ഫലം അറിയാൻ കഴിയും. ഉത്തരപോപ്പറുകൾ സൗജന്യമായി വെബ്സെെറ്റിൽ ലഭ്യമാകും. പരീക്ഷ നഷ്ടമായവർക്ക് ബദൽ സംവിധാനം ഒരുക്കാനും ആലോചനയുണ്ട്.
ഗ്രേസ് മാർക്ക് ലഭിക്കുമെന്ന ശബ്ദ സന്ദേശം വ്യാജമെന്ന് സി.ബി.എസ്.ഇ
12ാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പറിൽ പിഴവുള്ളതിനാൽ ഗ്രേസ് മാർക്ക് ലഭിക്കുമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം വ്യാജമെന്ന് സി.ബി.എസ്.ഇ. ഗ്രേസ് മാർക്ക് നൽകാൻ ബോർഡ് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, സന്ദേശം വിശ്വസിച്ച് വിദ്യാർഥികൾ വഞ്ചിതരാകരുതെന്നും അഭ്യർഥിച്ചു.
ഉന്നത പഠനം: ആശയക്കുഴപ്പങ്ങൾ ഒഴിവാക്കം, 'കരിയർ കണക്ടു'മായി ഫിറ്റ്ജി
വിദ്യാർഥികളുടെ താൽപര്യവും വിവിധ മേഖലയിലെ വൈദഗ്ധ്യവും മനസ്സിലാക്കി മികച്ച കോഴ്സും കരിയറും തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുന്ന കരിയർ കണക്ട് പ്രോഗ്രാമുമായി ഫിറ്റ്ജി.പത്താം ക്ലാസിനും പ്ലസ് ടുവിനും ശേഷം ഏത് കരിയർ തിരഞ്ഞെടുക്കണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത വിദ്യാർഥികളെ സഹായിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഫിറ്റ്ജി കരിയർ കണക്ട് വെബിനാർ സംഘടിപ്പിക്കുന്നത്. ഡിസംബർ 17ന് വൈകീട്ട് എട്ടിനാണ് വെബിനാർ.വെബിനാറിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു.
കേരള ഓപ്പണ്‍ യൂനിവേഴ്സിറ്റി: കണ്ണൂർ സർവകലാശാലക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന്
വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ സര്‍വകലാശാലയില്‍നിന്ന് വേര്‍പെടുത്തി കേരള ഓപ്പണ്‍ യൂനിവേഴ്സിറ്റി രൂപവത്കരിച്ചതുമൂലം വന്‍ സാമ്പത്തികനഷ്ടം വന്നതായി റിപ്പോർട്ട്.സിന്‍ഡിക്കേറ്റ് അംഗം അഡ്വ. സന്തോഷ് കുമാര്‍ അവതരിപ്പിച്ച 2022-23 സാമ്പത്തിക വര്‍ഷത്തെ സർവകലാശാല ബജറ്റിലാണ് ഇതു സംബന്ധിച്ച പരാമർശം.
സംസ്ഥാന മെഡിക്കല്‍, ആയുര്‍വേദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഗൗരിശങ്കറിന് ഒന്നാംറാങ്ക്
സംസ്ഥാന മെഡിക്കല്‍, ആയുര്‍വേദ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ഫലം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റില്‍ നിന്നറിയാം.വിവിധ സംവരണത്തിന് അര്‍ഹരായിട്ടുള്ളവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് 20-നും അന്തിമ ലിസ്റ്റ് 24-നും പ്രസിദ്ധീകരിക്കും. പ്രവേശന ഷെഡ്യൂൾ അഖിലേന്ത്യാതലത്തിൽ തീരുമാനമാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കണം.
CTET Admit Card : സി-ടെറ്റ് പരീക്ഷ നാളെ മുതൽ; അന്തിമ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം
CTET നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്) അന്തിമ അഡ്മിറ്റ് കാർഡ് (Ctet Admit Card 2021) ഔദ്യോഗിക വെബ്സൈറ്റായ ctet.nic.in ൽ നിന്ന് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.നേരത്തെ പ്രീ-അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു. ഇതിൽ പരീക്ഷ നടക്കുന്ന നഗരം, തീയതി എന്നീ വിവരങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
ഇഗ്നോ ഡിസംബർ ടേം എൻഡ് പരീക്ഷയ്ക്ക് പിഴയില്ലാതെ ഇന്നു കൂടി
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഡിസംബർ ടേം എൻഡ് പരീക്ഷയ്ക്ക് ഇന്നു കൂടി അപേക്ഷിക്കാൻ അവസരം. പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതിയാണ് ഡിസംബർ 15. പരീക്ഷാ ഫോം പൂരിപ്പിക്കാത്തവർക്ക് ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in സന്ദർശിച്ച് അപേക്ഷിക്കാം.നവംബർ 18 ന് ഡിസംബർ ടേം എൻഡ് പരീക്ഷയുടെ ഫോം വന്നിരുന്നു. 200 രൂപയാണ് അപേക്ഷാ ഫീസ്. ഇന്ന് അപേക്ഷിക്കുന്നവർക്ക് പിഴയുണ്ടാവില്ല.
ക്വിസ് മത്സരം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സർക്കാർ/ എയ്ഡഡ് ഹൈ സ്‌കൂൾ/ ഹയർ സെക്കണ്ടറി തലത്തിലെ വിദ്യാർത്ഥികൾക്കായി പാർലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി ജില്ലാതല ഓൺലൈൻ ക്വിസ് മത്സരം 18ന് വൈകുന്നേരം ഏഴിന് സംഘടിപ്പിക്കും. ഒരു സ്‌കൂളിലെ ഹൈ സ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്ന് രണ്ടു വീതം കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാം. 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് 8547583906 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
സിനിമ ഓപ്പറേറ്റർ പരീക്ഷ: 22നും 23നും
സംസ്ഥാന സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ ഡിസംബർ 22, 23 തീയതികളിൽ രാവിലെ ഏഴു മുതൽ 10.30 വരെ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ നടക്കും. ഹാൾടിക്കറ്റ് അയച്ചിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ www.ceikerala.gov.in ൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാ ദിവസം തിരിച്ചറിയൽ രേഖകളും അസൽ സർട്ടിഫിക്കറ്റുകളുമായി പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് ഹാജരാകണം. വിശദ വിവരങ്ങൾക്ക് തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2331104, 2330291.
ആട്ടം പാട്ട്: വിഡിയോ അപ്‍ലോഡ് ചെയ്യാൻ 10 ദിവസം കൂടി
ലയാള മനോരമ, ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് അവരുടെ മത്സര ഇനങ്ങളുടെ വിഡിയോ അപ്‍ലോഡ് ചെയ്യാൻ 10 ദിവസം കൂടി അവസരം. ഡിസംബർ 25 ആണ് അവസാന തീയതി.കലോത്സവ വെബ്സൈറ്റ്: www.manoramakalolsavam.com.
മലയാള സര്‍വകലാശാലയില്‍ പിഎച്ച്ഡി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ വിവിധ സ്‌കൂളുകളില്‍ 2021- 22 അധ്യായനവര്‍ഷം ആരംഭിക്കുന്ന പൂര്‍ണ/ഭാഗിക സമയ പിഎച്ച്ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് www.malayalamuniversity.edu.in വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക.
സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി
സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ www.scolekerala.org യിൽ നടത്താം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം.
അഡീഷണൽ മാത്തമാറ്റിക്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം
വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2021-23 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷം ‘ബി’ ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം.www.scolekerala.org മുഖേനെ 16 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ബി.ടെക് ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ
കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (9496814485), പെരുമൺ (9447013719), പത്തനാപുരം (9961474288), പുന്നപ്ര (9961466328), ആറൻമുള (9447290841), കിടങ്ങൂർ (9188255056), വടകര (9846700144), തലശ്ശേരി (9446654587), തൃക്കരിപ്പൂർ (9847690280) എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിൽ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ 18 വരെ നടക്കും. അസൽ രേഖകൾ സഹിതം അതത് കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം.
പുതിയ എൻജിനീയറിങ് കോളജ്: നിരോധനം തുടരും
രാജ്യത്തു പുതിയ എൻജിനീയറിങ് കോളജുകൾ അനുവദിക്കുന്നതിനുള്ള നിരോധനം തുടരും.ഡോ. ബി.വി.ആർ. മോഹൻ റെഡ്ഡി കമ്മിറ്റിയുടെ നിർദേശം അനുസരിച്ചാണു നിലവിലെ സാഹചര്യം തുടരാൻ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) തീരുമാനിച്ചതെന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. എൻജിനീയറിങ് മേഖലയോടുള്ള താൽപര്യം കുറയുന്ന സാഹചര്യത്തിലാണ് ഡോ. മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ കമ്മിറ്റിയെ നിയോഗിച്ചത്.
സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം
കൊച്ചി: പി എസ് സി 2022 ഫെബ്രുവരിയില്‍ നടത്തുന്ന പ്ലസ് ടു മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 30 ദിവസത്തെ സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നെല്ലിക്കുഴി സിവില്‍ സര്‍വീസ് അക്കാദമി എന്നീ രണ്ട് കേന്ദ്രങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവര്‍ deeekm.emp@gmail.com ഇമെയില്‍ അപേക്ഷിക്കുക.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2021 സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം രണ്ടാം ഘട്ടം കൗണ്‍സിലിങ് ഡിസംബര്‍ 17 ന്
കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം- സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള രണ്ടാം ഘട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്‌പോര്‍ട്‌സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.
ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം(പി.ജി) – 2021 ജനറല്‍/മറ്റ് വിഭാഗങ്ങള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ കൊല്ലം, ആലപ്പുഴ മേഖലകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടന്നതിനു ശേഷവും ഒഴിവുളള സീറ്റുകള്‍ 17, 18, തീയതികളില്‍ തിരുവനന്തപുരം മേഖലയില്‍ നടക്കുന്ന സ്‌പോട്ട് അലോട്ട്‌മെന്റില്‍ നികത്തുന്നതാണ്.
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ 2021 ആഗസ്റ്റ് മാസം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് 2017, 2018, 2019 അഡ്മിഷന്‍ റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2021 ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2021 ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 ആഗസ്റ്റ് മാസം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ബി.എ 2019, 2018 അഡ്മിഷന്‍ റെഗുലര്‍, ഇംപ്രൂവ്‌മെന്റ് , സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2021 ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 മാര്‍ച്ച് മാസം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /ബി.സി.എ ( 2019, അഡ്മിഷന്‍ റെഗുലര്‍, 2017, 2018 അഡ്മിഷന്‍- ഇംപ്രൂവ്‌മെന്റ് , സപ്ലിമെന്ററി) , ബി.കോം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2021 ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.
സ്‌പെഷ്യല്‍ പരീക്ഷ
കോവിഡ് 19 കാരണം അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി ജനുവരി 2021 എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റേയോ തദ്ദേശസ്വയംഭരണ വകുപ്പിന്റേയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2021 ഡിസംബര്‍ 20 നകം അതാത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
വൈവ വോസി
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 മാര്‍ച്ച് മാസം നടത്തിയ അവസാനവര്‍ഷ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ സപ്ലിമെന്ററി പരീക്ഷയുടെ വൈവ വോസി 2021 ഡിസംബര്‍ 17 ന് രാവിലെ 11 മണിക്ക് കാര്യവട്ടം വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ എം.എ ഇംഗ്ലീഷ് (പ്രൈവറ്റ് രജിസ്‌ട്രേഷന്‍- 2016 അഡ്മിഷന്‍ അന്വല്‍ സ്‌കീം സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി 2021 ഡിസംബര്‍ 21 ന് രാവിലെ 11 മണിക്ക് ഗവ: വിമന്‍സ് കോളേജ്, തിരുവനന്തപുരത്ത് വച്ച് നടത്തും. വിശദവിവരം വെബ്‌സൈറ്റില്‍.
ലാബ് പരീക്ഷ
കേരളസര്‍വകലാശാലയുടെ കീഴിലുള്ള കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീം ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് ലാബ് പരീക്ഷ 2021ഡിസംബര്‍ 17, 20 തീയതികളില്‍ കാര്യവട്ടംയൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് വച്ച് നടത്തുന്നു.
ക്രിസ്മസ് അവധി
കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകള്‍, കേരളസര്‍വകലാശാല പഠന വകുപ്പുകള്‍, ബി.എഡ് സെന്ററുകള്‍, യു.ഐ.ടി, യു.ഐ.എം എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ക്രിസ്മസ് അവധി 2021 ഡിസംബര്‍ 24 മുതല്‍ 2022 ജനുവരി 2 വരെ ക്രമീകരിച്ചിരിക്കുന്നു. ക്രിസ്മസ് അവധിക്ക് ശേഷം 2022 ജനുവരി 3 മുതല്‍ കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക് ടൈപ്പിംഗ്
കേരള സര്‍വകലാശാല അറബിക് പഠനവകുപ്പ് നടത്തിവരുന്ന മൂന്നുമാസ പാര്‍ട്ട് ടൈം അറബിക് ടൈപ്പിംഗ് കോഴ്‌സിന്റെ അഞ്ചാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. ഫീസ്: 3000/, അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പില്‍ / വെബ്സൈറ്റില്‍ (www. arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 19. ഫോണ്‍: 9633812633 / 0471 2308846
എംജി സർവകലാശാല
പരീക്ഷാ കേന്ദ്രം
ഇന്ന് (ഡിസംബർ 16) ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. – ബി.എ/ ബി.കോം. (2020 അഡ്മിഷൻ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്കായി ഗവ. സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ, പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച ബി.കോം. വിദ്യാർത്ഥികൾ, പുത്തൻകുരിശ് സെന്റ് തോമസ് ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിലാണ് പരീക്ഷ എഴുതേണ്ടത്. ബി.എ. വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം ഗവ. സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറയിൽ തന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ബി.വോക് (2015 – 2018 അഡ്മിഷൻ – സപ്ലിമെന്ററി/2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾ ഡിസംബർ 20 -ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റർ ബി.വോക് (2015 – 2018 അഡ്മിഷൻ – സപ്ലിമെന്ററി/2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾ ഡിസംബർ 23 -ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റർ ബി.വോക് (2015 – 2018 അഡ്മിഷൻ – സപ്ലിമെന്ററി/2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾ ജനുവരി 11 -ന് ആരംഭിക്കും.
പരീക്ഷാ ഫലം
2021 ജൂലൈയിൽ നടത്തിയ എം.എ. പൊളിറ്റിക്കൽ സയൻസ് സി.എസ്സ്.എസ്സ്. നാലാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 29 വരെ സ്വീകരിക്കും. പുനർമൂല്യനിർണ്ണയത്തിന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപയും ആണ് ഫീസടയ്‌ക്കേണ്ടത്.
മൂന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2018 അഡ്മിഷൻ – റെഗുലർ)/ ത്രിവത്സര എൽ.എൽ.ബി. (2014-2017 അഡ്മിഷൻ – സപ്ലിമെന്ററി/ 2013 അഡ്മിഷൻ – ഒന്നാം മേഴ്‌സി ചാൻസ്/ 2012 അഡ്മിഷൻ – രണ്ടാം മേഴ്‌സി ചാൻസ്/ 2012 -ന് മുൻപുള്ള അഡ്മിഷൻ – മൂന്നാം മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ ഫീസ് സഹിതം ഡിസംബർ 29 വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സ്വീകരിക്കും.
സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് 2021 നവംബറിൽ നടത്തിയ 2019 ബാച്ച് – രണ്ടാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ് സി. പ്ലാന്റ് ബയോടെക്‌നോളജി(റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 29 വരെ സ്വീകരിക്കും. പുനർമൂല്യനിർണ്ണയത്തിന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപയും ആണ് ഫീസടയ്‌ക്കേണ്ടത്.
2021 സെപ്റ്റംബറിൽ നടന്ന രണ്ടാം സെമസ്റ്റർ – എം. എസ് സി – മെഡിക്കൽ മൈക്രോബയോളജി(റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 160 രൂപ ഫീസ് സഹിതം ഡിസംബർ 28 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
2021 നവംബറിൽ നടന്ന പത്താം സെമസ്റ്റർ ബി.ആർക് റെഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ www. mgu.ac.in എന്ന വെബ്‌സൈറ്റിൽ.
പട്ടിക വിഭാഗക്കാർക്ക് സാമ്പത്തിക സഹായം
രാജ്യത്തിനകത്ത് വിവിധ ഭാഗങ്ങളിൽ നടത്തുന്ന സെമിനാറുകൾ/ കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട ഗവേഷണ വിദ്യാർത്ഥികൾക്ക് മഹാത്മാഗാന്ധി സർവ്വകലാശാല സാമ്പത്തികസഹായം നൽകുന്നു. സർവ്വകലാശാലയ്ക്കു കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും അംഗീകൃത കേന്ദ്രങ്ങളിലും മുഴുവൻ സമയ ഗവേഷണം നടത്തുന്നവരായിരിക്കണം അപേക്ഷകർ. 2021 ഏപ്രിൽ ഒന്നു മുതൽ – 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് ധനസഹായം നൽകുക. ഇതര ഫണ്ടിംഗ് ഏജൻസികളിൽ നിന്നും പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തികസഹായം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല . ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളും അപേക്ഷാഫോറവും സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
സർട്ടിഫിക്കറ്റ് കോഴ്‌സ്
മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ്, ബെയ്‌സിക് കൊൺസിലിംഗ് ആ്ന്റ് സൈക്കോതെറാപ്പി എന്ന വിഷയത്തിൽ പത്ത് ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ഡിസംബർ 30 -ന് ആരംഭിക്കുന്ന ഈ കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ ircdsmgu @gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക.
കണ്ണൂർ സർവകലാശാല
സമ്പർക്ക ക്ലാസുകൾ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ ഡിസംബർ 18, 19 തീയതികളിലായി (ശനി, ഞായർ രാവിലെ 10 മുതൽ 4 വരെ ) എസ് എൻ കോളേജ് കണ്ണൂർ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് , സെൻറ് ജോസഫ് കോളേജ് പിലാത്തറ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.
തീയതി നീട്ടി
കണ്ണൂർ സർവ്വകലാശാലയുടെ Govt./Aided/Self Financing അഫിലിയേറ്റഡ് കോളേജുകൾ/ പഠന വകുപ്പുകൾ/ സെന്ററുകൾ എന്നിവിടങ്ങളിലെ യു.ജി, പി.ജി, ബി.എഡ് പ്രവേശനത്തിനുള്ള അവസാന തിയ്യതി 23.12.2021 വരെ നീട്ടിയിട്ടുണ്ട്. പ്രവേശനത്തിന് അതാത് കോളേജുകളെ സമീപിക്കേണ്ടതാണ്. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.അന്വേഷണങ്ങൾ ഫോൺ/ഇ-മെയില്‍ മുഖാന്തിരം മാത്രം.Website : www. admission.kannuruniversity.ac.in
പരീക്ഷാവിജ്ഞാപനം
മൂന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഓൺലൈൻ രജിസ്ട്രേഷൻ 17.12.2021 മുതൽ ആരംഭിക്കും. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷ മാറ്റിവെച്ചു
16-12-2021, വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച 2019, 2014 സിലബസുകളിലുള്ള രണ്ടാം സെമസ്റ്റർ ബിരുദ (ബി. എ. അഫ്‌സൽ ഉൽ ഉലമ ഒഴികെ) പരീക്ഷകൾ (ഏപ്രിൽ 2021) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ ബിരുദ പരീക്ഷകള്‍ക്ക് മാറ്റമില്ല.
ടൈംടേബിൾ
04.01.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ എം. എ. പൊളിറ്റിക്കൽ സയൻസ് സപ്ലിമെന്ററി ജൂൺ 2021 പരീക്ഷയുടെ ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
0 comments: