2021, ഡിസംബർ 14, ചൊവ്വാഴ്ച

(December 14) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


ഹയര്‍സെക്കന്‍ഡറി സപ്ലിമെന്ററി പരീക്ഷ: അമിത ഫീസ് കുട്ടികള്‍ക്ക് ഭാരമാകുന്നു

പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതണമെങ്കില്‍ അമിത ഫീസ്. സാധാരണക്കാരായ തോറ്റ കുട്ടികള്‍ക്ക് വര്‍ധിപ്പിച്ച ഫീസ് അടയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്.ഓരോ വിഷയത്തിനും തോറ്റ വിദ്യാര്‍ത്ഥി 450 രൂപ വീതം സപ്ലിമെന്റി പരീക്ഷക്ക് അടയ്ക്കണം. ആറ് വിഷയങ്ങള്‍ തോറ്റ കുട്ടി 2700 രൂപവരെ പരീക്ഷ ഫീസായി നല്‍കണം. ഇതിന് പുറമെ മാര്‍ക്ക് ലിസ്റ്റിന് 80 രൂപയും അടയ്ക്കണം.

കവരത്തി ഗവ. നഴ്‌സിങ് കോളേജില്‍ ബി.എസ്‌സി. നഴ്‌സിങ്: വാര്‍ഷിക ട്യൂഷന്‍ ഫീസ് 1000 രൂപ 

ലക്ഷദ്വീപ് കവരത്തിയിലുള്ള ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ നാലുവര്‍ഷ ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. സയന്‍സ് സ്ട്രീമില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് മൂന്നിനുംകൂടി 45 ശതമാനം മാര്‍ക്ക് (പട്ടിക/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 40 ശതമാനം) വാങ്ങി പ്ലസ്ടു ജയിച്ചിരിക്കണം.അപേക്ഷ jipsaan.com/ വഴി 18 വരെ നല്‍കാം.

പ്ലസ് വണ്‍ പ്രവേശനം കോഴിക്കോട് 15 സ്‌കൂളുകളില്‍ താത്കാലിക അധിക ബാച്ചുകള്‍

കോഴിക്കോട്: ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് 15 സ്‌കൂളുകളില്‍ അധിക താത്കാലിക ബാച്ച് അനുവദിച്ചു. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്നിവയിലെ ഓരോ ബാച്ച് വീതം മറ്റു ജില്ലകളില്‍നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയിട്ടുമുണ്ട്. ഈ വര്‍ഷത്തേക്ക് മാത്രമായുള്ള സംവിധാനമാണിത്.

മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2021- 22 അധ്യയന വർഷം വിവിധ ക്ലാസുകളിലേക്കായി ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ഇത് സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0480 2960400, 0480 2706100 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ബി.ടെക് ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ

കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (ഫോൺ നമ്പർ: 9496814485), പെരുമൺ (ഫോൺ നമ്പർ: 9447013719), പത്തനാപുരം (ഫോൺ നമ്പർ: 9961474288), പുന്നപ്ര (ഫോൺ നമ്പർ: 9961466328), ആറൻമുള (ഫോൺ നമ്പർ: 9447290841), കിടങ്ങൂർ (ഫോൺ നമ്പർ: 9188255056), വടകര (ഫോൺ നമ്പർ: 9846700144), തലശ്ശേരി (ഫോൺ നമ്പർ: 9446654587), തൃക്കരിപ്പൂർ (ഫോൺ നമ്പർ: 9847690280) എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക് മെരിറ്റ്/ മാനേജ്‌മെന്റ്/ എൻ.ആർ.ഐ സീറ്റുകളിൽ ലാറ്ററൽ എൻട്രിയിൽ സ്‌പോട്ട് അഡ്മിഷൻ 15ന് നടത്തും.  അസൽ രേഖകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം.

ബി.ടെക് സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ബി.ടെക് ലാറ്ററൽ എൻട്രിയിലെ ഒരു ഒഴിവിൽ (ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ) 16ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ 16ന് ഉച്ചയ്ക്ക് ഒരു മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.

കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകളിൽ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, വെബ് ഡിസൈൻ & ഡെവലപ്പ്‌മെന്റസ്, ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് എന്നിവയാണ് കോഴ്‌സുകൾ.ksg.keltron.in ൽ അപേക്ഷ ഫോം ലഭ്യമാണ്. 

ലാറ്ററൽ എൻട്രി തത്‌സമയ പ്രവേശനം

മാനന്തവാടി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ളതും ഒഴിവ് വരാൻ സാധ്യതയുള്ളതുമായ രണ്ടാം വർഷ (എസ് 3) ബി.ടെക് ലാറ്ററൽ എൻട്രി (ലെറ്റ്) സീറ്റുകളിൽ ലെറ്റ് 2021 പ്രോസ്‌പെക്ടസിന് വിധേയമായി തത്‌സമയ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആവശ്യമായ രേഖകൾ സഹിതം 15 ന് രാവിലെ 11 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.gecwyd.ac.in, 0493 5257321.

ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ

2021-22 വർഷത്തെ ലാറ്ററൽ എൻട്രി ബി.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 15ന് നടക്കും. വിദ്യാർഥികൾ തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി രാവിലെ 10ന് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾ: www.gecbh.ac.in.

സെൻട്രൽ സീറ്റ് അലോട്ട്‌മെന്റ് ബോർഡ് (CSAB NEUT ലക്ഷദ്വീപ് ക്വാട്ട) സ്‌പോട്ട് പ്രവേശനം

സെൻട്രൽ സീറ്റ് അലോട്ട്‌മെന്റ് ബോർഡ് (CSAB NEUT ലക്ഷദ്വീപ് ക്വാട്ട) 2021-22 ബി.ടെക് സ്‌പോട്ട് പ്രവേശനം 16ന് തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തും. രാവിലെ 11 മുതൽ 11.30 വരെ രജിസ്റ്റർ ചെയ്യാം. ആവശ്യമായ രേഖകളും JEE സ്‌കോർ കാർഡും ഫീസ് ഇനത്തിൽ 3,000 രൂപയും കൊണ്ടുവരണം.

റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡ് ആദ്യമായി കൊച്ചിയിൽ, വിദഗ്ധരുമായി നേരിട്ട് സംവദിക്കാം.

മെഡിസിൻ, ഹെൽത്ത് സയൻസ് രംഗത്തെ ലോകപ്രശസ്ത യൂണിവേഴ്‌സിറ്റിയായ റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡുമായി (ആർസിഎസ്‌ഐ) ചേർന്ന് കൊച്ചിയിലെ ഹയർലാൻഡ് അക്കാദമി കൊച്ചിയിൽ ജനുവരി 15ന് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. മെഡിസിനിലും സയൻസ് വിഷയങ്ങളിലും പോസ്റ്റ് ഗ്രാജ്വേഷൻ, പിഎച്ച്ഡി, റിസേർച്ച് എന്നിവ ചെയ്യുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു പങ്കെടുക്കാം. +91 8136897771, +91 81369 24222, +91 81368 9775 .

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2021-22 അദ്ധ്യയന വര്‍ഷത്തേയ്ക്ക് നടത്തുന്ന ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളിലേയ്ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ലൈബ്രറി സയന്‍സ്, ബി.ബി.എ, കോമേഴ്‌സ് എന്നീ ബിരുദ കോഴ്‌സുകള്‍ക്കും ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ലൈബ്രറി സയന്‍സ്, കോമേഴ്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ideku.net സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഏപ്രില്‍ മാസം നടത്തിയ നാലാം സെമസ്റ്റര്‍ എം.പ്ലാനിംഗ് സപ്ലിമെന്ററി (ആര്‍ക്കിടെക്ചര്‍- ഹൗസിംഗ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ വിവരം വെബ്‌സൈറ്റില്‍.

പ്രോജക്ട്/ വൈവാ/ പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ എട്ടും, ആറും സെമസ്റ്റര്‍ ബി.കോം ഹിയറിംഗ് ഇംപയേര്‍ഡ് പരീക്ഷകളുടെ പ്രോജക്ട്/വൈവാ, പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 2021 ഡിസംബര്‍ 20, 21 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 20ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ മ്യൂസിക് (എഫ്.ഡി.പി- റെഗുലര്‍ -2020 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ/ എം.എസ്.സി/ എം. കോം ( 2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി – എസ്.ഡി.ഇ) പരീക്ഷകള്‍ കോവിഡ് മൂലം എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്‌പെഷ്യല്‍ പരീക്ഷ 2021 ഡിസംബര്‍ 17 ന് ആരംഭിക്കുന്നതാണ് . 

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ (2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2014 – 2018 അഡ്മിഷന്‍ – സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2014 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി), ആറാം സെമസ്റ്റര്‍ (2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ – സപ്ലിമെന്ററി, 2011 സ്‌കീം (2011 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്), എട്ടാം സെമസ്റ്റര്‍ (2017 അഡ്മിഷന്‍ – റെഗുലര്‍, 2014 സ്‌കീം – സപ്ലിമെന്ററി) ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ഡിപ്ലോമ ഇന്‍ കമ്യുണിക്കേറ്റീവ് അറബിക്: അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാല അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇന്‍ കമ്യുണിക്കേറ്റീവ് അറബിക് നാലാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയിട്ടാണ് കോഴ്‌സ് നടക്കുന്നത്. യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക്, അറബിക് പ്രിലിമിനറി, അറബിക് മുന്‍ഷി എക്‌സാമിനേഷന്‍, അറബിക് ടീച്ചേഴ്‌സ് എക്‌സാമിനേഷന്‍ (ന്യൂ സ്‌കീം), ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം), ഓറിയന്റല്‍ ടൈറ്റില്‍ (ആലിം / ഫാളില്‍), സീറ്റുകള്‍: 15. അപേക്ഷ ഫോമുകളും വിശദ വിവരങ്ങളും: കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും അറബിക് വിഭാഗത്തിന്റെ വെബ്സൈറ്റിലും (www.arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 24, ഫോണ്‍: 0471 2308846, 9562722485


0 comments: