2021, ഡിസംബർ 13, തിങ്കളാഴ്‌ച

(December 13) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: ഫോക്കസ് ഏരിയ നിശ്ചയിക്കുന്ന രീതി ഈ വർഷവും തുടരും.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിക്കുന്ന രീതി ഈ വർഷവും തുടരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പാഠഭാഗങ്ങളുടെ എത്ര ഭാഗം ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ വർഷത്തെ 40 ശതമാനത്തിനു പകരം 60% പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന നിർദേശമാണ് നിലവിൽ പരിഗണനയിലുള്ളത്. 10–ാം ക്ലാസിനും, 11, 12 ക്ലാസുകൾക്കും ഫോക്കസ് ഏരിയയുടെ തോത് വ്യത്യസ്തമാക്കാനും സാധ്യതയുണ്ട്.ഫോക്കസ് ഏരിയ വർധിപ്പിക്കുന്നതോടെ മൂല്യനിർണയം കൂടുതൽ കർശനമാക്കും.

സിബിഎസ്ഇ 10 ഇംഗ്ലിഷ് പരീക്ഷയും കടുകട്ടി

ശനിയാഴ്ച നടന്ന സിബിഎസ്ഇ 10ാം ക്ലാസ് ഇംഗ്ലിഷ് പരീക്ഷ അതികഠിനമായിരുന്നെന്ന് പരാതി. ചില ചോദ്യങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ ആക്ഷേപം ഉന്നയിച്ചിട്ടുമുണ്ട്.കുട്ടികൾക്കു മനസ്സിലാക്കാൻ ഏറെ പ്രയാസമായിരുന്നു ചോദ്യങ്ങളെന്ന് അധ്യാപകരും മാതാപിതാക്കളും പറയുന്നു.

നിത്യ ജീവിതത്തിലെ പ്രയോഗികതയുമായി ട്രിപ്പിൾ ഇ, ഇസി കോഴ്സുകൾ ശ്രദ്ധേയമാകുന്നു

ഇലക്ട്രോണിക് ഉപകരണങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്ന് ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇവയുമായി ബന്ധപ്പെട്ട  പഠനശാഖകളായ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിനും, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിനും പ്രാധാന്യമേറുന്നു.ഇന്ത്യയിലും വിദേശത്തുമായി നിരവധി ജോലി സാധ്യതകളാണ്  ഈ കോഴ്‌സുകൾക്കുള്ളത് . താരതമ്യേന പുതിയ മേഖലയാണെങ്കിലും ആധുനിക ജീവിതത്തിന്‍റെ എല്ലാ വശങ്ങളെയും ഈ പഠനശാഖ സ്വാധീനിക്കുന്നതായി കാണാം.അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ  മേഖലകളിൽ ഇന്ത്യയിലും വിദേശത്തും ധാരാളം തൊഴിലവസരങ്ങളുണ്ട് .

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി പ്രവേശനത്തിന് അപേക്ഷിക്കാം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്) 17 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷന്‍ ഡിസൈനിങ്/ടെക്‌നോളജി/മാനേജ്‌മെന്റ് മേഖലകളിലെ യു.ജി.പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷ ജനുവരി 17 വരെ nift.ac.in/admission വഴി നല്‍കാം.പ്ലസ്ടു/തത്തുല്യ യോഗ്യത (ഏതു സ്ട്രീമില്‍ നിന്നുമാകാം) നേടിയവര്‍ക്ക് അപേക്ഷിക്കാം. നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ പ്ലസ് ടു തല യോഗ്യത (അഞ്ച് വിഷയത്തോടെ) ഉള്ളവര്‍ക്കും അപേക്ഷിക്കാം.യോഗ്യതാ പ്രോഗ്രാം അന്തിമ പരീക്ഷ 2021-2022ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം..

ഫിലിം ആര്‍ക്കൈവ്‌സില്‍ ഫെലോഷിപ്പ്.

പുണെ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ, സിനിമയെ സംബന്ധിക്കുന്ന റിസര്‍ച്ച് ഫെലോഷിപ്പ്, മോണോഗ്രാഫ്‌സ്, ഓഡിയോ വിഷ്വല്‍ ഹിസ്റ്ററി പ്രോജക്ട് എന്നിവയ്ക്ക് അപേക്ഷിക്കാം.ഫെലോഷിപ്പ് ലഭിക്കുന്നവര്‍ക്ക് ഒരുവര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ നിരക്കില്‍ അലവന്‍സ് ലഭിക്കും. കൂടാതെ കണ്ടിന്‍ജന്‍സി ഗ്രാന്റായി പരമാവധി 25,000 രൂപയും.കുറഞ്ഞത് 21 വയസ്സുള്ള ബിരുദധാരികളായ, സിനിമയെ ഗൗരവത്തോടെ കാണുന്ന ഗവേഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, നിരീക്ഷകര്‍, ചലച്ചിത്ര സ്‌നേഹികള്‍ എന്നിവര്‍ക്ക് അപേഷിക്കാം.അപേക്ഷ: www.nfai.gov.in ല്‍ നിന്ന് ഡൗണ്‍ലോഡു ചെയ്യാം. 

ഐസിഫോസ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: 17 വരെ അപേക്ഷിക്കാം 

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വേർ കേന്ദ്രം (ഐസിഫോസ്) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ഡിസംബർ 17 വരെ അപേക്ഷിക്കാം.സായാഹ്ന ബാച്ചുകളുണ്ട്. അപേക്ഷ icfoss.in/events വഴി നൽകണം. വിവരങ്ങൾക്ക്: 7356610110, 0471 2413013.

ഡേറ്റ സയൻസ്​ ആൻഡ്​ മാനേജ്​മെൻറ്​​ മാസ്​റ്റേഴ്​സ്​ പ്രോഗ്രാം

ഇന്ദോറിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാനേജ്​മെൻറും​​ (ഐ.ഐ.എം)ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയും (ഐ.ഐ.ടി)സംയുക്തമായി നടത്തുന്ന മാസ്​റ്റർ ഓഫ്​ സയൻസ്​ ഇൻ ഡേറ്റ സയൻസ്​ ആൻഡ്​ മാനേജ്​മെൻറ്​ പ്രോഗ്രാം പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു. ഭാവി മാനേജർമാരെയും ഡേറ്റ സയൻറിസ്​റ്റുകളെയും വാർത്തെടുക്കുകയാണ്​ ലക്ഷ്യം.പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ https://msdsm.iiti.ac.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരള സര്‍വകലാശാല

സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍വകലാശാലയുടെ കീഴിലുള്ള കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ രണ്ടാം വര്‍ഷ ബി.ടെക് കോഴ്‌സിലെ (ഇ.സി.ഇ, സി.എസ്.ഇ ,ഐ.ടി) ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 2021 ഡിസംബര്‍ 15 ന് കോളേജ് ഓഫീസില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www. ucek.in സന്ദര്‍ശിക്കുക. 

പ്രായോഗിക പരീക്ഷ

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റ്ഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്ട്രോണിക്‌സ് ഡിഗ്രി കോഴ്‌സിന്റെ പ്രായോഗിക പരീക്ഷകള്‍ ഡിസംബര്‍ 16, 17, 20, 21 തീയതികളില്‍ അതാത് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 മാര്‍ച്ച് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ ബി.കോം/ബി.ബി.എ എല്‍.എല്‍.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഡിസംബര്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഒക്ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഫ്.എ (പെയിന്റിംഗ്, സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷകളുടെ റിവൈസ്ഡ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2021 ഡിസംബര്‍ 31. വിശദമായ പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ജൂലൈ മാസം നടത്തിയ ഒന്നാം വര്‍ഷ ബി.എഫ്.എ (ഇന്റഗ്രേറ്റഡ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഡിസംബര്‍ 31. വിശദവിവരം വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല മൂന്നും നാലും സെമസ്റ്റര്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രം ബി.എ, ബി.കോം, ബി.എസ്.സി മാത്തമാറ്റിക്‌സ് , ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, ബി.ബി.എ (2019, 2018, 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ 2021 ഡിസംബര്‍ 20ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ഏപ്രില്‍ മാസം നടത്തിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ ടിക്കറ്റുമായി 2021 ഡിസംബര്‍ മാസം 14, 15, 16 തീയതികളില്‍ ഇ.ജെ ത സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2021 ജനറല്‍/ സംവരണ വിഭാഗങ്ങള്‍ക്ക് (SC/ ST വിഭാഗങ്ങള്‍ ഉള്‍പ്പടെ) സ്‌പോട്ട് അലോട്ട്‌മെന്റ് – തിരുവനന്തപുരം മേഖലയില്‍ മാറ്റം

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു. ഐ. റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദകോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറല്‍/സംവരണ വിഭാഗങ്ങള്‍ക്ക് (SC/ ST വിഭാഗങ്ങള്‍ ഉള്‍പ്പടെ) തിരുവനന്തപുരം മേഖലയില്‍ ഡിസംബര്‍ 14, 15 തീയതികളില്‍ നിശ്ചയിക്കപ്പെട്ട സ്‌പോട്ട് അലോട്ട്‌മെന്റ് യഥാക്രമം ഡിസംബര്‍ 17, 18 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. മറ്റു മേഖലകളിലെ സ്‌പോട്ട് അലോട്ട്‌മെന്റിനു മാറ്റമില്ല.

 എംജി സർവകലാശാല

പരീക്ഷ രാവിലെ 9.30 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്ന്‌ (ഡിസംബർ – 14) ആരംഭിക്കുന്ന പി.ജി. സപ്ലിമെന്ററി പരീക്ഷകൾ രാവിലെ 9.30 മുതലായിരിക്കുമെന്നു പരീക്ഷ കൺട്രോളർ അറിയിച്ചു.

പരീക്ഷ തീയതി

നാലാം സെമസ്റ്റർ എം.എസ് സി. സി.ഇി. ആന്റ് എൻ.റ്റി. (കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ്‌വർക് ടെക്‌നോളജി) (അഫിലിയേറ്റഡ് കോളേജുകൾ – 2019 അഡ്മിഷൻ റഗുലർ – സി.എസ്.എസ്.) പരീക്ഷകൾ ഡിസംബർ 23 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ 15 വരെയും 525 രൂപ പിഴയോടെ ഡിസംബർ 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 17 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ റീഅപ്പിയറൻസ്) – ബി.പി.ഇ. ജനറൽ സയൻസ് പേപ്പറിന്റെ പരീക്ഷ ഡിസംബർ 17നും – ബി.എസ്.സി. സുവോളജി വൊക്കേഷണൽ കോഴ്‌സ് 2 – ഹാച്ചറി ആന്റ് കൾച്ചർ ടെക്‌നിക്‌സ് പേപ്പറിന്റെ പരീക്ഷ ജനുവരി മൂന്നിനും നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

എൽ.എൽ.എം. സ്‌പെഷൽ പരീക്ഷ 16ന്

കോവിഡ് 19 നിയന്ത്രണങ്ങൾമൂലം നാലാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കായി ബ്രാഞ്ച് 1 – കൊമേഴ്‌സ്യൽ ലോ – പേപ്പർ 1 ഇൻഫർമേഷൻ ടെക്‌നോളജി ലോ പരീക്ഷ ഡിസംബർ 16ന് നടത്തുന്നതാണ്. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷസമയം പുനക്രമീകരിച്ചു

നാലാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (സി.എസ്.എസ്.) (2018, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ സമയക്രമം അതത് ദിവസം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായി പുനക്രമീകരിച്ചു.

പരീക്ഷഫലം

2021 നവംബറിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബിസിനസ് സ്റ്റഡീസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 കാലിക്കറ്റ് സർവകലാശാല

എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സ്വാശ്രയ കോഴേസുകള്‍ക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍, അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.-യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് 15 വരെ അപേക്ഷിക്കാം. റിസര്‍വേഷന്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസിളവ് ലഭ്യമാണ്. ഫോണ്‍ 9745644425, 9946623509.

അദ്ധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കു വേണ്ടി ജനുവരി 5 മുതല്‍ ഫെബ്രുവരി 03 വരെ നടത്തുന്ന പരിശീലനത്തിലേക്ക് ഡിസംബര്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 0494 2407350, 7351

സിണ്ടിക്കേറ്റ് മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 15-ന് രാവിലെ സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ ചേരും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2022 ജനുവരി 5-ന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

എന്‍ട്രന്‍സ് പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എം.എ. ഇംഗ്ലീഷ് പ്രവേശനത്തിന് നോണ്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രവേശന പരീക്ഷ 19-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ടാഗോര്‍ നികേതനിലെ സെമിനാര്‍ ഹാളില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, ഇസ്ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

വിദൂരവിദ്യാഭ്യാസ വിഭാഗം 16-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് വെസ്റ്റ്ഹില്‍ സെന്റ് അല്‍ഫോന്‍സ് കോളേജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചവര്‍ അതേ ഹാള്‍ടിക്കറ്റുമായി കിളിയനാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പരീക്ഷക്ക് ഹാജരാകണം.

കണ്ണൂർ സർവകലാശാല

പരീക്ഷ മാറ്റിവെച്ചു

14.12.2021, 15.12.2021 തീയതികളിൽ സർവകലാശാല ആസ്ഥാനത്ത് വച്ച് നടത്താൻ നിശ്ചയിച്ച 2009, 2010, 2011 അഡ്മിഷൻ വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ ബി. ബി. എം. മേഴ്സി ചാൻസ് (നവംബർ 2019) പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു പ്രോഗ്രാമുകളുടേതോ, 2012 സിലബസ് ബി. ബി. എം. പ്രോഗ്രാമിന്റെയോ പരീക്ഷകൾക്ക് മാറ്റമില്ല.

രണ്ടാം സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ

ഐ. ടി. എം. കോളേജ് ഓഫ് ആർട്സ് സയൻസ്, വിറാസ് വിളയാങ്കോട്, ഡബ്ള്യു. എം. ഒ. ഇമാം ഗസാലി ആർട്സ് ആൻറ് സയൻസ് കോളേജ് കൂളിവയൽ എന്നീ കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. കെമിസ്ട്രി ഡിഗ്രി (സി. ബി. എസ്. എസ്. – റെഗുലർ/സപ്ലിമെന്ററി – ഏപ്രിൽ 2021) പ്രായോഗിക പരീക്ഷകൾ 16.12.2021 മുതൽ ആരംഭിക്കും. ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.

0 comments: