2022, ജനുവരി 21, വെള്ളിയാഴ്‌ച

12 വയസിനു മേലെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധം: 5 വയസിന് താഴെ വേണ്ട


ആന്റിവൈറല്‍, മോണോക്ലോണല്‍ ആന്റിബോഡികളുടെ ഉപയോഗം ഗുരുതരാവസ്ഥ ഇല്ലാത്ത 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി നിര്‍ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശം.

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ശിപാര്‍ശ ചെയ്യുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 6-11 വയസുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ നിരീക്ഷണത്തില്‍ സുരക്ഷിതമായി മാസ്‌ക് ധരിക്കാം. 12 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

ആശങ്കയ്ക്കിടയാക്കി ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. ഗുരുതരമല്ലാത്ത കോവിഡ് കേസുകളില്‍ സ്റ്റിറോയ്ഡ് ഉപയോഗിക്കാവൂ. ഇതു സംബന്ധിച്ചുള്ള വിശദമായ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.




0 comments: