2022, ഫെബ്രുവരി 16, ബുധനാഴ്‌ച

പത്താംക്ലാസിൽ 50 ശതമാനം മാർക്കുണ്ടോ?; 756 അവസരങ്ങളുമായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ വിളിക്കുന്നു

ഭുവനേശ്വർ ആസ്ഥാനമായ ഇൗസ്റ്റ് കോസ്റ്റ് റെയിൽവേയിൽ 756 അപ്രന്റിസ് അവസരം. അപേക്ഷ: മാർച്ച് 7 വരെ. www.rrcbbs.org.in എന്ന വെബ്‌സൈറ്റിൽ നൽകാം .

ട്രേഡുകൾ

ഫിറ്റർ, വെൽഡർ (ജി & ഇ), ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, റഫ്രിജറേഷൻ & & എസി മെക്കാനിക്, വയർമാൻ, കാർപെന്റർ, ഷീറ്റ് മെറ്റൽ വർക്കർ, പെയിന്റർ, മെക്കാനിക് (എംവി), ടേണർ,ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, സിവിൽ), ഇലക്ട്രോണിക്സ് മെക്കാനിക്, പ്ലമർ, മേസൺ.

യോഗ്യത

  • 50% മാർക്കോടെ പത്താം ക്ലാസ് ജയം. 
  • ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി//എസ്‌സിവിടി). 
  • യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

 പ്രായം 

(07.03.2022ന്): 15–24. അർഹർക്ക് ഇളവ്.

 ഫീസ്

100 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.

0 comments: