പൊലീസിന്റെ കുറിപ്പ്…
അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവം ഇങ്ങനെയാണ്.
കൊല്ലം സ്വദേശിയായ വീട്ടമ്മ മൂന്നു വര്‍ഷം മുന്‍പ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈല്‍ നമ്പർ ഉപയോഗിക്കാതിരുന്നതോടെ മൊബൈല്‍ കമ്ബനി ഇത് റദ്ദ് ചെയ്യുകയും നമ്പർ മറ്റൊരാള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പെരുമ്ബാവൂര്‍ സ്വദേശിയായ മറ്റൊരാള്‍ക്കാണ് ആ നമ്പർ കമ്പനി നല്‍കിയത്.മൊബൈല്‍ നമ്പർ മാറ്റിയെങ്കിലും വീട്ടമ്മ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ച നമ്പർ മാറ്റിയിരുന്നില്ല. ഇതിലൂടെയാണ് തട്ടിപ്പുകാരന്‍ നുഴഞ്ഞുകയറിയത്. ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങള്‍ കൃത്യമായി ലഭിച്ചിരുന്ന വ്യക്തി ഇതിലൂടെ തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു.
പണമിടപാടിന്‍െറ സന്ദേശങ്ങള്‍ വഴി ലഭിച്ച ലിങ്കിലൂടെ ഇടപാടുകള്‍ നടത്തിയ ഇയാള്‍ക്ക് ഒ.ടി.പി നമ്പരും പണം പിന്‍വലിക്കുന്ന വിശദാംശങ്ങളും മറ്റെല്ലാം ഈ നമ്പരില്‍തന്നെ വന്നിരുന്നത് തട്ടിപ്പിന്‍റ വഴികള്‍ എളുപ്പമാക്കി. വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടമാവുകയും ചെയ്തു.ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈല്‍ നമ്പർ മാറ്റുമ്ബോഴോ, നമ്പർ ഉപയോഗിക്കാതിരിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഇക്കാര്യം ബാങ്കുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
0 comments: