വാഹനം സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ, വാഹനം പൊളിച്ച് കളഞ്ഞെങ്കിലോ, വാഹനം മോഷണം പൊയെങ്കിലോ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി അടച്ച ശേഷം 100 രൂപയുടെ മുദ്രപത്രത്തില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കണം. ഭാവിയിലെ നികുതി ബാധ്യതകളില്‍ നിന്ന് ഇതിലൂടെ ഒഴിവാകാം. തുടര്‍ന്നും സര്‍വീസ് നടത്താനാഗ്രഹിക്കുന്ന വാഹന ഉടമകള്‍ക്ക് 01-04-2020 മുതലുള്ള നികുതി അടച്ച് രേഖകള്‍ സാധുവാക്കി സര്‍വീസ് നടത്തുന്നതിന് അനുമതി ലഭിക്കും.
വാഹന നികുതി കുടിശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ തിയ്യതി മാര്‍ച്ച് 31 വരെ നീട്ടി
ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹന നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ നീട്ടി.പദ്ധതി പ്രകാരം കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാര്‍ച്ച് 31 വരെയുള്ള കുടിശിക സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. 31-03-2020 ല്‍ ഏറ്റവും കുറഞ്ഞത് നാല് വര്‍ഷം നികുതി കുടിശിക വരുത്തിയിട്ടുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നാലു വര്‍ഷത്തെ നികുതി കുടിശികയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനവും അടച്ച് നികുതി ബാധ്യതകളില്‍ നിന്ന് ഒഴിവാകാം.
0 comments: