2022, ഫെബ്രുവരി 27, ഞായറാഴ്‌ച

(FEBRUARY 27)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 സംസ്കൃത സർവ്വകലാശാല പരീക്ഷകളിൽ മാറ്റം

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പരീക്ഷകളിൽ മാറ്റമുള്ളതായി അധികൃതർ അറിയിച്ചു. സർവ്വകലാശാല മാർച്ച് 16ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം. എ. (റീ-അപ്പീയറൻസ്) പരീക്ഷ മാർച്ച് 21ലേക്ക് മാറ്റി. കൂടാതെ മാർച്ച് മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടർ ട്രെയിനർ കം പ്രോഗ്രാമർ, ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമർ എന്നീ തസ്തികകളിലേക്കുളള വാക്-ഇൻ-ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. 

സിഎ ഇന്റർ ലെവൽ ഫലം 2021 പ്രസിദ്ധീകരിച്ചു

സിഎ  ഇന്റർ ഫലം 2021 പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് (ICAI) നടത്തിയ സിഎ ഇന്റർമീഡിയറ്റ് ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  രജിസ്ട്രേഷൻ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്‌തതിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റായ icai.org യിൽ ഫലം പരിശോധിക്കാവുന്നതാണ്.

പരീക്ഷ മലയാളത്തിലെഴുതുന്നവർ രണ്ട്​ ലക്ഷത്തിൽ താഴെ

മ​ല​യാ​ള ഭാ​ഷാ​പ​ഠ​നം നി​ര്‍ബ​ന്ധ​മാ​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തിയി​ട്ടും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ എ​ഴു​തു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ര​ണ്ട്​​ ല​ക്ഷ​ത്തി​ന്​ താ​ഴെ. മാ​ർ​ച്ച്​31ന്​ ​ആ​രം​ഭി​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്​ 426,967 പേ​രാ​ണ്. അ​തി​ൽ 2,31,606 പേ​രും (54.24 ശ​ത​മാ​നം) ഇം​ഗ്ലീ​ഷ്​ മീ​ഡി​യ​ത്തി​ലാ​ണ്. 1,91,756 പേ​രാ​ണ്​ മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.

നഴ്സിങ് പി.ജി. അലോട്ട്മെന്റ് രണ്ടിന് 

 നഴ്സിങ് പി.ജി. രണ്ടാം അലോട്ട്മെന്റ് മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളില്‍ ഹാജരായി പ്രവേശനം നേടണം. അലോട്ട്മെന്റിനു പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ 28-ന് രാവിലെ പത്തു വരെ ഇതിനുള്ള സൗകര്യമുണ്ടാകും.

ആയുഷ് പി.ജി: മോപ് അപ് റൗണ്ട് ചോയ്‌സ് ഫില്ലിങ് 27 വരെ

ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന പി.ജി. ആയുര്‍വേദ/യുനാനി/സിദ്ധ/ഹോമിയോപ്പതി അലോട്ട്മെന്റിന്റെ മോപ് അപ് റൗണ്ടിലേക്ക് (മൂന്നാംറൗണ്ട്) പുതിയ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 27 വൈകീട്ട് മൂന്നുവരെ നടത്താം.വിശദമായ അറിയിപ്പ് https://aaccc.gov.in ല്‍.

ജെഇഇ മെയിൻ 2022 രജിസ്ട്രേഷൻ ഉടൻ; മികച്ച എഞ്ചിനീയറിം​ഗ് കോളേജുകൾ കണ്ടെത്താം

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NIT) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻ 2022 പരീക്ഷാ തീയതി ഉടൻ പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ്ട്രേഷൻ jeemain.nta.nic.in-ൽ ആരംഭിക്കും. ഈ വർഷം, NTA JEE മെയിൻസ്  പരീക്ഷ ഏപ്രിൽ മെയ് മാസങ്ങളിൽ രണ്ടുതവണ നടക്കും. ജെഇഇ മെയിൻസ് 2022 സ്‌കോറുകളുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ് (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടി), ബിരുദ എഞ്ചിനീയറിംഗ്, ടെക്‌നോളജി എന്നീ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം നേടാനാകും. 

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ.ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ – 2016 അഡ്മിഷന്‍ ആന്വല്‍ സ്‌കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 8 വരെ അപേക്ഷിക്കാം. 

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളശര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ഫെബ്രുവരി 2022 വിജ്ഞാപന പ്രകാരമുളള ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എല്‍.ഐ.എസ്‌സി. (എസ്.ഡി.ഇ. – റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 3 ന് ആരംഭിക്കുന്ന നാല്, ആറ് സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. സ്‌പെഷ്യല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മാര്‍ച്ച് 2022 ന് നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. (2020 അഡ്മിഷന്‍) റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ മാര്‍ച്ച് 4 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 8 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി

2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ ആറ് വരെ സെമസ്റ്റർ ബി.സി.എ. (അദാലത്ത് – 2018 സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മാർച്ച് മൂന്നിന് കോന്നി, എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളേജിൽ നടക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്ന്, നാല് വർഷ ബി.എഫ്.എ. മാർച്ച് – 2022 ന്റെ പ്രായോഗിക പരീക്ഷകൾ മാർച്ച് രണ്ട് മുതൽ 26 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ആഗസ്റ്റിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ – എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റെഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച രേഖകൾ സഹിതം മാർച്ച് 14 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം’.

2021 ജൂലൈ മാസത്തിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എ. / ബി.എസ്.സി. / ബി.കോം. (സി.ബി.സി.എസ്. – മോഡൽ I, II, III – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് മാർച്ച് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2012 പ്രവേശനം 1, 2, 4, 6, 8 സെമസ്റ്ററുകള്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക് എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. മാര്‍ച്ച് 5-ന് മുമ്പായി അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 8-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷ, രജിസ്‌ട്രേഷന്‍ ഫീസുകളെക്കുറിച്ചുള്ള വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. എപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാര്‍ച്ച് 4-ന് തുടങ്ങും.

പുനഃപരീക്ഷ

എസ്.ഡി.ഇ., റഗുലര്‍ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 പരീക്ഷയുടെ പുനഃപരീക്ഷ മാര്‍ച്ച് 4-ന് നടക്കും. പുനഃപരീക്ഷക്ക് ഹാജരാകേണ്ടവരുടെ വിവരങ്ങളും കേന്ദ്രവും സമയവും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യ (സ്‌പെഷ്യല്‍), സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), ഇംഗ്ലീഷ് നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 14 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 16 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 8 വരെയും 170 രൂപ പിഴയോടെ 10 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കോവിഡ് പ്രത്യേക പരീക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷയുടെ കോവിഡ് പ്രത്യേക പരീക്ഷ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം മാര്‍ച്ച് 4-ന് തുടങ്ങും. പരീക്ഷക്ക് യോഗ്യരായവരുടെ പട്ടികയും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

 കണ്ണൂർ സർവകലാശാല

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ തളാപ്പിലുള്ള ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൌൺസിലിംഗിലെ 2022-23 അധ്യയന വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൌൺസലിംഗ് സൈക്കോളജി (പി.ജി.ഡി.സി.പി- പാർടൈം) കോഴ്സിലേക്ക് യോഗ്യരായ വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മർക്കോടെ ബിരുദമാണ് യോഗ്യത. അവസാന തീയതി 2022 മാർച്ച് 15. കൂടുതൽ വിവരങ്ങൾ സർവലാശാലാ വെബ്സൈറ്റിൽ.

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 മാർച്ച് 01 ന് (ചൊവ്വ -10 am to 4 pm ) സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

ഇന്റേണൽ മാർക്ക്

അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 26.02.2022 മുതൽ 07.03.2022 വരെ ഓൺലൈനായി സമർപ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൌട്ട് 14.03.2022 നകം സർവകലാശാലയിൽ എത്തിക്കണം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി. എ., ബി. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 09.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.


0 comments: