2022, മാർച്ച് 9, ബുധനാഴ്‌ച

വാട്സാപ്പിലൂടെ ഇനി ഡിജിലോക്കര്‍ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാം

 


വാട്സാപ്പിലൂടെ ഇനി ഡിജിലോക്കര്‍ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സേവനമാണ് ഡിജിലോക്കര്‍.ഇതിലെ രേഖകള്‍ വാട്സാപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യമാണ് ഐടി മന്ത്രാലയത്തിനു കീഴിലുള്ള 'MyGov' ആരംഭിച്ചിരിക്കുന്നത്.

എങ്ങനെ?

  • 9013151515 എന്ന നമ്പർ  ഫോണില്‍ സേവ് ചെയ്ത് വാട്സാപ്പില്‍ തുറക്കുക. ശരിയായ നമ്പറാണെന്നു ഉറപ്പാക്കാന്‍ പച്ച ടിക് മാര്‍ക് ഉണ്ടോയെന്നു പരിശോധിക്കുക.
  • ഈ നമ്പറിലേക്കു  ‘hi’ എന്ന മെസേജ് അയച്ചാല്‍ ‘Cowin Services’, ‘Digilocker Services’ എന്നിങ്ങനെ 2 മെനു കാണാം. ഇതില്‍ ഡിജിലോക്കര്‍ തിരഞ്ഞെടുക്കുക.
  • നിലവില്‍ ഡിജിലോക്കര്‍ അക്കൗണ്ട് ഉണ്ടോയെന്ന ചോദ്യത്തിന് 'യെസ്' അല്ലെങ്കില്‍ 'നോ' നല്‍കുക. ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലാത്തവരാണെങ്കില്‍ 'നോ' നല്‍കിയാല്‍ അക്കൗണ്ട് സജ്ജമാക്കാനുള്ള മെനു ലഭ്യമാകും.
  • അക്കൗണ്ട് ഉള്ളവര്‍ 'യെസ്' നല്‍കിയ ശേഷം 12 അക്ക ആധാര്‍ നമ്പർ സ്പേസ് ഇടാതെ ടൈപ് ചെയ്ത് അയയ്ക്കുക.
  • ഫോണില്‍ എസ്‌എംഎസ് ആയി ലഭിക്കുന്ന ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) നല്‍കുക.
  • നിങ്ങളുടെ ഡിജിലോക്കറിലുള്ള രേഖകള്‍ ഏതൊക്കെയെന്ന് എഴുതിക്കാണിക്കും. ഡൗണ്‍ലോഡ് ചെയ്യേണ്ട രേഖയുടെ നേരെയുള്ള സംഖ്യ ടൈപ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ രേഖ ലഭിക്കും.
  • ‘Cowin Services’ ഓപ്ഷന്‍ ആദ്യം തിരഞ്ഞെടുത്താല്‍ വാക്സീന്‍ ബുക്ക് ചെയ്യാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും പറ്റും.

0 comments: