2022, മാർച്ച് 9, ബുധനാഴ്‌ച

മുഴുവന്‍ പഠിക്കണം; പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയില്ല

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാര്‍ഥികള്‍ പാഠഭാഗങ്ങള്‍ പൂര്‍ണമായും പഠിക്കേണ്ടിവരും. 60 ശതമാനം പാഠഭാഗങ്ങളാണ് പരീക്ഷയ്ക്കായി ഫോക്കസ് ഏരിയയായി നിശ്ചയിച്ചത്. 70 ശതമാനം മാര്‍ക്കിനുള്ള ചോദ്യം ഇതില്‍ നിന്ന് ഉറപ്പാക്കുന്ന രീതിയിലായിരുന്നു ചോദ്യപേപ്പര്‍ ഘടന. ജൂണ്‍ രണ്ടുമുതല്‍ 18 വരെയാണ് ഇത്തവണ പ്ലസ് വണ്‍ പരീക്ഷ. ഇന്നലെ പരീക്ഷയുടെ ടൈംടേബിള്‍ സഹിതമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. 

കോവിഡ് വ്യാപനം കണക്കിലെടുത്ത് 2021ലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്കാണ് ആദ്യം ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്തിയത്. പിന്നാലെയാണ പ്ലസ് വണ്‍ പരീക്ഷയ്ക്കും ഫോക്കസ് ഏരിയ നിശ്ചയിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളോടെ ഫോക്കസ് ഏരിയ നിശ്ചയിച്ചുള്ള പരീക്ഷ രീതി നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.


0 comments: