കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ നയത്തിനെതിരെ ഇന്ന് അർധരാത്രി 12 മണി മുതൽ ചൊവ്വാഴ്ച അർധരാത്രി 12 മണി വരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന 2 ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ബാങ്കിങ് സേവനങ്ങളെയും ബാധിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തനത്തെയും പണിമുടക്ക് ബാധിക്കാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ബാങ്ക് ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും എസ്ബിഐ ബാങ്കിലെ പ്രവർത്തനങ്ങളെ പണിമുടക്ക് പരിമിതമായ അളവിൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
എടിഎം സേവനങ്ങളെയും നാല് ദിവസത്തെ അവധി ബാധിച്ചേക്കാം. ഇതുകൂടാതെ, പണിമുടക്ക് മൂലമുണ്ടായേക്കാവുന്ന നഷ്ടം കണക്കാക്കാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു.പണിമുടക്ക് രണ്ട് ദിവസത്തേക്കാണെങ്കിലും, നാല് ദിവസം തുടര്‍ച്ചയായാണ് ബാങ്ക് ഇടപാടുകൾ പ്രവർത്തനരഹിതമായിരിക്കുക. അതായത്, നാലാം ശനിയാഴ്ച, ഞായറാഴ്ച എന്നിവയ്ക്ക് ശേഷമാണ് ദേശീയ പണിമുടക്കും വരുന്നത്. ബാങ്ക് പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതിനാൽ എടിഎം സർവീസും മുടങ്ങാൻ സാധ്യതയുണ്ട്.
0 comments: