2022, മാർച്ച് 20, ഞായറാഴ്‌ച

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നു

 


സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളില്‍ നിയമനത്തിനായി മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്റര്‍വ്യൂ മാര്‍ച്ച്‌ 21,22,23,24,25 എന്നീ തിയ്യതികളില്‍ കൊച്ചിയില്‍ നടക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച്‌ 19നു മുമ്ബ് gcc@odepc.in എന്ന ഇ- മെയിലിലേക്ക് അയക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക

0 comments: