ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്
2021-22 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 30 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി മാർച്ച് 28 ന് വൈകിട്ട് 5 നകം ചെയ്യണം. . കൂടുതൽ വിവരങ്ങൾക്ക്: 0471 2560363,64.
ബയോടെക്‌നോളജി; ഉപരിപഠനം, ഗവേഷണം; ദേശീയ പരീക്ഷ ഏപ്രിൽ 23ന്
ബയോടെക്‌നോളജിയിൽ കരിയർ കണ്ടെത്താൻ താൽപര്യമുള്ളവർക്ക് ഈ രംഗത്തേക്കു കടക്കാനുള്ള 2 ദേശീയ പരീക്ഷകൾ നാഷനൽ ടെസ്റ്റിങ് ഏജൻസി ഏപ്രിൽ 23ന് നടത്തും. 31ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്: https://dbt.nta.ac.in. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ തിരുവനന്തപുരവും തൃശൂരും.
കേന്ദ്ര സര്‍വ്വകലാശാല പ്രവേശന പരീക്ഷ: ഏപ്രില്‍ 2 മുതല്‍ അപേക്ഷിക്കാം
രാജ്യത്തെ 45 കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് ബിരുദ പ്രവേശനത്തിനായി ദേശീയ ടെസ്റ്റിങ് ഏജന്‍സിയായ എന്‍.ടി.എ (NTA) നടത്തുന്ന കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി) അപേക്ഷ ഏപ്രില്‍ രണ്ട് മുതല്‍ ആരംഭിക്കും. https://samarth.edu എന്ന വെബ്‌സൈറ്റ് വഴിയാണ് വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
SSLC ,ഹയര്‍ സെക്കന്‍ഡറി പരീക്ഷ: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി .4,26,999 കുട്ടികളാണ് ഇക്കുറി എസ്.എസ്.എല്‍.സി റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്നത്. 2,962 പരീക്ഷാ സെന്ററുകള്‍ സംസ്ഥാനത്ത് സജ്ജമായെന്നും മന്ത്രി അറിയിച്ചു. മെയ് 3 മുതല്‍ എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 31 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍: അപേക്ഷ ഏപ്രില്‍ നാലുവരെ
വിദേശത്തുനിന്ന് പ്രാഥമിക മെഡിക്കല്‍ ബിരുദമെടുത്ത ഇന്ത്യക്കാര്‍ക്കായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍ (എഫ്.എം.ജി.ഇ.) ജൂണ്‍ സെഷനിലെ സ്‌ക്രീനിങ് ടെസ്റ്റിന് അപേക്ഷിക്കാം.2002 മാര്‍ച്ച് 15നോ ശേഷമോ ഇന്ത്യയ്ക്കു പുറത്തുള്ള ഒരു മെഡിക്കല്‍സ്ഥാപനത്തില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ഭാരതീയര്‍/ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയോ ഏതെങ്കിലും സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന്റെയോ രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ സ്‌ക്രീനിങ് ടെസ്റ്റ് യോഗ്യത നേടണം.അപേക്ഷ nbe.edu.in വഴി ഏപ്രില്‍ നാലുവരെ നല്‍കാം.
ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍
പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ടെക് ഇന്‍ നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020, നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2021, രണ്ടാം സെമസ്റ്റര്‍ എം.എ. തമിഴ് (സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2021 എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈംടേബിള്‍
ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
ഓഡിറ്റ് കോഴ്‌സ് പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ., ബി.എസ്‌സി, ബി.കോം., ബി.ബി.എ. (സി.ബി.സി.എസ്.എസ്. 2019 പ്രവേശനം) ഒന്നുമുതല്‍ നാലുവരെയുള്ള സെമസ്റ്ററുകളുടെ ഓഡിറ്റ് കോഴ്‌സ് പരീക്ഷ ഏപ്രില്‍ മൂന്നാംവാരം മുതല്‍ ഓണ്‍ലൈനായി നടക്കും.sdeuoc.ac.in>Student zoneലെ എം.സി.ക്യു. അടിസ്ഥാനമാക്കിയാണ് പരീക്ഷ. വിശദമായ ഷെഡ്യൂളും ലിങ്കും വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.
0 comments: