2022, മാർച്ച് 27, ഞായറാഴ്‌ച

മാസം ഒരു ലക്ഷം രൂപ വരെ നേടാം, എസ്.ബി.ഐ എ ടി എമ്മിന്റെ ഫ്രാഞ്ചൈസിയിലൂടെ

 

അഞ്ചു ലക്ഷം രൂപ  ഒറ്റതവണ മുടക്കിയാൽ പ്രതിമാസം ഒരു ലക്ഷത്തോളം രൂപയുടെ വരുമാനം ഉറപ്പു തരുന്ന എ.ടി.എം ഫ്രാഞ്ചൈസി എടുക്കാൻ താൽപര്യമുണ്ടോ ? ഉണ്ടെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിക്കുകയോ ബാങ്കിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ കയറി ഓൺ ലൈൻ ആയി അപേക്ഷ സമർപ്പിക്കുകയോ ചെയ്യുക. 

ഇനി എസ് ബി ഐ എ ടി എം തരംഗം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യാപകമായി എ.ടി.എമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ. പത്തു ലക്ഷം ആളുകൾക്ക് 100 എ.ടി.എം എന്ന അനുപാതത്തിലാണ് ഇന്ന് ഇന്ത്യയിലെ എ.ടി.എം സേവനങ്ങൾ കിട്ടുന്നത്. പണം പിൻവലിക്കാനും സ്റ്റേറ്റ്മെന്റ് എടുക്കാനും ബാലൻസ് അറിയാനും നൊടിയിടയിൽ എ.ടി.എമ്മുകൾ സഹായിക്കുന്നതിനാൽ ബാങ്കിൽ പോയി കാത്തു കെട്ടി നിൽക്കുന്ന വിരസത ഒഴിവാക്കാം സമയം ലാഭിക്കാനും കഴിയും. കൂടുതൽ പേരിലേക്ക് എ.ടി.എം സേവനങ്ങൾ എത്തിക്കുന്നത് ലക്ഷ്യം വച്ചു കൊണ്ടാണ് ഗ്രാമ, നഗര, അർധ നഗര പ്രദേശങ്ങളിൽ വൻ തോതിൽ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നതിന് ബാങ്ക് ഫ്രാഞ്ചൈസികളെ തേടുന്നത്. ഫ്രാഞ്ചൈസിക്കുള്ള ചെലവ് എത്ര? വരുമാനം എത്ര? 

മൊത്തം 5 ലക്ഷം രൂപയാണ് ചെലവ് വരിക. ഇതിൽ രണ്ടു ലക്ഷം രൂപ കരാർ കാലാവധിക്കു ശേഷം തിരിച്ചു കിട്ടും. മൂന്നു ലക്ഷം രൂപ പ്രവർത്തന മൂലധനമാണ്. കരാർ കാലയളവിനു മുമ്പ്ഫ്രാഞ്ചൈസി ഉപേക്ഷിക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപയേ തിരിച്ചു കിട്ടുകയുള്ളു.

വരുമാനം രണ്ടു തരത്തിലാണ് ലഭിക്കുക. ഓരോ തവണയും പണം പിൻവലിക്കുമ്പോൾ എട്ടു രൂപയും പണം പിൻവലിക്കുന്നത് ഒഴികെയുള്ള സേവനങ്ങൾക്ക് (ഉദാഹരണം ബാലൻസ് പരിശോധിക്കുക, മിനി സ്റ്റേറ്റ്മെന്റ് എടുക്കുക എന്നിവ) രണ്ടു രൂപയുമാണ് ഫ്രാഞ്ചൈസിക്കു കിട്ടുക. പ്രതിദിനം 300 മുതൽ 500 വരെ ഇടപാടുകൾ നടക്കുകയാണെങ്കിൽ 50000 മുതൽ ഒരു ലക്ഷം രൂപ വരെ അനായാസമായി നേടാം.  

കനത്ത നേട്ടം.

വാർഷികാടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ നിക്ഷേപത്തിന്മേലുള്ള നേട്ടം ഏകദേശം 33% മുതൽ 50 % വരെ കിട്ടുന്നതായി കണക്കാക്കുന്നു. തിരക്കുള്ള പ്രദേശങ്ങളിലാണ് എ ടി എം എങ്കിൽ നേട്ടവും വരുമാനവും ഇനിയും കൂടും. എസ്ബിഐ എ.ടി.എമ്മുകൾ വഴി എല്ലാ വിദേശ സ്വദേശ ബാങ്കുകളുടേയും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് സേവനം നടത്താൻ പറ്റുന്നതിനാൽ ഇടപാടുകൾ പിന്നെയും ഉയരും. ഇതും സംരംഭകന് കൂടുതൽ വരുമാനം ഉറപ്പു നൽകുന്നു.

ആർക്കെല്ലാം അപേക്ഷിക്കാം? 

അധിക വരുമാനം തേടുന്നവർക്കും സ്വന്തമായി ലാഭകരമായ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പറ്റിയ അവസരമാണിത്. സ്വന്തമായോ വാടകക്കോ 50 മുതൽ 80 ചതുരശ്ര അടി സ്ഥലം റോഡ് സൈഡിലായി കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. നൂറു മീറ്റർ ചുറ്റളവിൽ മറ്റ് എ ടി എമ്മുകൾ പാടില്ല. I kw വൈദ്യുതി ബന്ധവും 24 x 7 സമയം വൈദ്യുതി ലഭ്യതയും ഉള്ള സ്ഥലമാകണം . മേൽക്കൂര കോൺക്രീറ്റ് ആകണം. വിസാറ്റ് സ്ഥാപിക്കുന്നതിന് പ്രാദേശിക ഗവൺമെന്റ് അധികാരികളിൽ നിന്ന്  എൻ. ഒ .സി വാങ്ങണം. അപേക്ഷകന് നല്ല ബിസിനസ് പശ്ചാത്തലം ഉണ്ടായിരിക്കണം. 

ആവശ്യമുള്ള രേഖകൾ 

തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്ബുക്ക്, നാല് ഫോട്ടോ, ഇ മെയിൽ വിലാസം, ബാങ്കിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ജി.എസ്. ടി വിവരങ്ങൾ, പാൻ കാർഡ് നമ്പർ, ഐ.ടി.ആർ, ബാലൻസ് ഷീറ്റ് .

ബാങ്കിന്റെ സമ്പൂർണ പിന്തുണ

ഫ്രാഞ്ചൈസി അപേക്ഷ ലഭിച്ചാലുടൻ ബാങ്ക് സ്ഥലം സന്ദർശിച്ച് ഏത് തരം എ ടി എം ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടതെന്ന് പറയും. ബാങ്ക് തൃപ്തിപ്പെടുകയാണെങ്കിൽ അടുത്തത് ഫ്രാഞ്ചൈസി കരാർ വയ്ക്കലാണ്.കൃത്യമായി പണം ലോഡ് ചെയ്യാമെന്നും കമ്മീഷൻ മുടങ്ങാതെ നിങ്ങളുടെ അക്കൗണ്ടിൽ അടച്ചേക്കാമെന്നും കരാറിൽ പറയും. കാഷ് ലോഡ് ചെയ്യുന്നതുൾപെടെ എ.ടി.എം കൈകാര്യം ചെയ്യേണ്ട വിധം പരിശീലിപ്പിക്കും. അത്യാവശ്യം വേണ്ട അറ്റകുറ്റ പണികൾ ചെയ്യാനും പരിശീലനം കിട്ടും. 

0 comments: