സ്‌കൂള്‍ തുറക്കല്‍ ജൂണ്‍ ഒന്നിനുതന്നെ: അമിത ഫീസ് വാങ്ങിയാല്‍ നടപടി
സ്‌കൂള്‍ തുറക്കല്‍ ജൂണ്‍ ഒന്നിനുതന്നെയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പ്രവേശനോത്സവം നടത്തിയാകും സ്‌കൂള്‍ തുറക്കുക.സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് ഡിജിറ്റല്‍ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളിലുണ്ടാവും. അധ്യാപക-രക്ഷാകര്‍ത്തൃ സമിതികള്‍ പുനഃസംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
എംബിബിഎസ്, ബിഡിഎസ്: മോപ്–അപ് അലോട്മെന്റ് റജിസ്ട്രേഷൻ 30 വരെ
എംബിബിഎസ്/ബിഡിഎസ് കോഴ്സുകളുടെ രണ്ടാം ഘട്ട അലോട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകൾ നികത്താൻ മോപ്–അപ്.അലോട്മെന്റ് ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മോപ്–അപ് അലോട്മെന്റിനായി 30 ന് രാവിലെ 10 വരെ ഓൺലൈനായി ഓപ്ഷനുകൾ റജിസ്റ്റർ ചെയ്യാം. ഏപ്രിൽ മൂന്നിന് അലോട്മെന്റ് പ്രസിദ്ധീകരിക്കും. www.cee.Kerala.gov.in
അടിമുടി മാറ്റങ്ങളുമായി എംടെക്: ആദ്യവർഷം മാത്രം ക്ലാസ്റൂം പഠനം, ക്ലസ്റ്റർ സംവിധാനം നിർത്തലാക്കും
എംടെക് കോഴ്സുകൾ സാങ്കേതിക സർവകലാശാല പൂർണമായി ഉടച്ചുവാർക്കുന്നു. അക്കാദമിക് കൗൺസിലും സിൻഡിക്കറ്റും നൽകിയ ശുപാർശകൾ ബോർഡ് ഓഫ് ഗവേണൻസ് അംഗീകരിച്ചു. 2 വർഷ കോഴ്സിന്റെ ആദ്യ 2 സെമസ്റ്ററുകളിൽ മാത്രമേ ക്ലാസ് റൂം പഠനം ഉണ്ടാകൂ. രണ്ടാം വർഷം പൂർണമായും ഓൺലൈൻ വഴിയുള്ള ‘മൂക്’ കോഴ്സുകൾക്കും, വ്യവസായബന്ധിത ഇന്റേൺഷിപ്പിനും പ്രോജക്ടുകൾക്കും നീക്കിവയ്ക്കും.
ഗേറ്റ്വെ ടു ഗ്ലോബല്‍ നഴ്‌സിങ്' വെബിനാര്‍ ഏപ്രില്‍ രണ്ട്, ആറ് തീയതികളില്‍
നഴ്‌സിങ്ങില്‍ ഉന്നതവിദ്യാഭ്യാസം നേടി ഓസ്‌ട്രേലിയ അടക്കം ഒമ്പത് വിദേശ രാജ്യങ്ങളില്‍ പോകുന്നതിനും ജോലി നേടുന്നതിനും ആഗ്രഹിക്കുന്നവര്‍ക്കായി മാതൃഭൂമി ഡോട്ട് കോമില്‍ ഏപ്രില്‍ രണ്ട്, ആറ് തീയതികളില്‍ 'ഗേറ്റ്വെ ടു ഗ്ലോബല്‍ നഴ്‌സിംഗ്' എന്ന വെബിനാര്‍ നടക്കുന്നു.അതിനായി ഇപ്പോള്‍ മാതൃഭൂമി ഡോട്ട് കോമിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി www.mathrubhumi.com/stat/nursing എന്ന ലിങ്ക് സന്ദര്‍ശിക്കുക.
ബിരുദ പ്രവേശനത്തിനായി സി.യു.ഇ.ടി: ഏപ്രില്‍ രണ്ടുമുതല്‍ അപേക്ഷിക്കാം
2022 ലെ ബിരുദ പ്രവേശനത്തിനായി എന്‍.ടി.എ. നടത്തുന്ന പൊതുപരീക്ഷയിലേക്ക് (CUET) ഏപ്രില്‍ രണ്ടുമുതല്‍ 30 വരെ അപേക്ഷിക്കാം. cuet.samarth.ac.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജൂലായ് ആദ്യവാരമാകും പരീക്ഷ. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കും പരീക്ഷ എഴുതാന്‍ പോകുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, സി.യു.ഇ.ടി. സ്‌കോറിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും പ്രവേശനം. നിലവിലെ സംവരണരീതി മാറില്ല. സി.യു. ഇ.ടി. മൂന്നര മണിക്കൂര്‍ നീളുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്.
ശ്രീ നാരായണഗുരു ഓപണ്‍ സര്‍വകലാശാലയിൽ 12 ബിരുദ കോഴ്സുകൾ; ആസ്ഥാന മന്ദിരവും ഇക്കൊല്ലം
ശ്രീ നാരായണഗുരു ഓപണ്‍ സര്‍വകലാശാലയിൽ ഈ വർഷം ഫിലോസഫി ഇൻ ശ്രീനാരായണ ഗുരു സ്റ്റഡീസ് അടക്കം 12 ബിരുദ കോഴ്സുകളും 5 ബിരുദാനന്തര ബിരുദ കോഴ്സുകളും ആരംഭിക്കും.സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾ നടത്തുന്ന ബിരുദ, ബിരുദാനന്തര വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ഓപ്പൺ സർവകലാശാലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി അവയുടെ പഠനസാമഗ്രികളും സിലബസും യു.ജി .സി ക്കു സമർപ്പിക്കും .രാജ്യത്തെയും വിദേശത്തെയും സർവകലാശാലകൾ നടത്തുന്ന കോഴ്സുകൾ ഇവിടെ ആരംഭിക്കുന്നത് സംബന്ധിച്ച പഠനത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിക്കും.
0 comments: