മാത്രമല്ല ബന്ധുത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിലും ഇളവ് വരുത്തിയിട്ടുണ്ട്. വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് കൂടാതെ റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, എന്നീ രേഖകളിൽ ഏതിലെങ്കിലും ഒന്നിൽ ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ പരിഗണിക്കേണ്ടതാണ്. അതുപോലെ 'വൺ ആൻഡ് ദ സെയിം' സർട്ടിഫിക്കറ്റിനു പകരം അപേക്ഷകൻ നൽകുന്ന സർട്ടിഫിക്കറ്റിൽ അപേക്ഷകന്‍റെയോ/ മാതാപിതാക്കളുടെയോ പേരുകളിൽ വ്യത്യാസമുണ്ടെങ്കിൽ ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷകന്‍റെ സത്യപ്രസ്താവന ഹാജരാക്കിയാൽ മതി.
അതായത് തഹസിൽദാർ/വില്ലേജ് ഓഫിസർ നൽകുന്ന ജാതി/ സമുദായ സർട്ടിഫിക്കറ്റുകൾ കൂടാതെ, അപേക്ഷകന്‍റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് അടിസ്ഥാന രേഖയായി പരിഗണിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഭാര്യയുടെയും ഭർത്താവിന്‍റെയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ/ വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ്രജിസ്ട്രാറോ തദ്ദേശ സ്ഥാപനമോ നൽകിയിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റുമുണ്ടെങ്കിൽ അത് മിശ്രവിവാഹ സർട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി കണക്കാക്കും. എന്നാൽ ഈ രേഖ ഹാജരാക്കുന്നവർ സത്യവാങ്മൂലം നൽകുകയും വേണം. ഇപ്രകാരം മാറ്റങ്ങൾക്കനുസൃതമായി ഭേദഗതിവരുത്തിയ പ്രോസ്പെക്ടസ് പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചു.
0 comments: