കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET) 2022നായുള്ള രജിസ്ട്രേഷന്‍ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മെയ് 6 ആണ് പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി. ഔദ്യോഗിക അറിയിപ്പ് പ്രകാരം ജൂലൈയില്‍ പരീക്ഷ നടത്താനാണ് തീരുമാനം. പരീക്ഷയുടെ കൃത്യമായ തീയതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTE) ഇതുവരെ അറിയിച്ചിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cuet.samarth.ac.inല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. CUETന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പരിശോധിക്കാം.
CUET 2022: എങ്ങനെ അപേക്ഷിക്കാം?
ഘട്ടം 1: CUETയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (cuet.samarth.ac.in.)
ഘട്ടം 2: ഹോം പേജില്‍ CUET 2022 രജിസ്‌ട്രേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഒരു പുതിയ പേജ് സ്‌ക്രീനില്‍ തുറന്നു വരും. അതില്‍ രജിസ്റ്റര്‍ ചെയ്യുക.
ഘട്ടം 4: ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: റഫറന്‍സിനായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
CUET 2022: ആവശ്യമായ രേഖകള്‍
- പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ്
- പ്ലസ് ടു മാര്‍ക്ക് ഷീറ്റ്
- പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
- വിദ്യാര്‍ത്ഥിയുടെ ഒപ്പ്
- ഫോട്ടോ ഐഡി പ്രൂഫ് (ആധാര്‍ കാര്‍ഡ്)
- കാറ്റഗറി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍)
CUET 2022: യോഗ്യത
നിലവില്‍ പ്ലസ് ടുവിന് ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സര്‍വ്വകലാശാല മുന്‍ വര്‍ഷങ്ങളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ ഈ വര്‍ഷവും പ്രവേശനത്തിന് അനുവദിക്കുകയാണെങ്കില്‍, ആ വിദ്യാര്‍ത്ഥികള്‍ക്കും CUET പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ടാകും.
CUET 2022: പരീക്ഷ പാറ്റേണും സിലബസും
CUET 2022 പേപ്പര്‍ പാറ്റേണ്‍
CUET (UG) പരീക്ഷയില്‍ 4 വിഭാഗങ്ങള്‍ ഉണ്ടാകും.
വിഭാഗം IA- 13 ഭാഷകള്‍
വിഭാഗം IB 20 ഭാഷകള്‍
വിഭാഗം II- 27 ഡൊമെയ്ന്‍-നിര്‍ദ്ദിഷ്ട വിഷയങ്ങള്‍
വിഭാഗം III- പൊതു പരീക്ഷ
CUET 2022 പരീക്ഷയുടെ സിലബസ് പൂര്‍ണ്ണമായും 12 ക്ലാസ് സിലബസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് മാര്‍ച്ച് 29 ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ പറഞ്ഞിരുന്നു. 11-ാം ക്ലാസ് സിലബസില്‍ നിന്നുള്ള ചോദ്യങ്ങളൊന്നും പേപ്പറില്‍ ഉണ്ടാകില്ല. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഉറുദു, ആസാമീസ്, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ലീഷ് എന്നീ 13 ഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ പരീക്ഷാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഭാഷാ പരീക്ഷ എഴുതണം.
ഡല്‍ഹി യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്നിവയുള്‍പ്പെടെ എല്ലാ കേന്ദ്ര സര്‍വകലാശാലകളിലേക്കുമുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷയിലെ സ്‌കോറുകളായിരിക്കും മാനദണ്ഡമാവുക. സ്വകാര്യ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനത്തിനും ഇത് ഉപയോഗിക്കാം, ജാമിയ ഹംദര്‍ദ്, ടിഐഎസ്എസ് എന്നിവയുള്‍പ്പെടെ പല കോളേജുകളും CUET വഴി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
0 comments: