2022, മേയ് 29, ഞായറാഴ്‌ച

സ്മാര്‍ട്ട് ഫോണുകള്‍ വെള്ളത്തില്‍ വീണാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം ?

 

ഓരോ ദിവസ്സം കഴിയുംതോറും സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത് .ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വളരെ ചെറിയ ബഡ്ജറ്റില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നുണ്ട് .5000 രൂപ മുതല്‍ ഇന്ത്യന്‍ വിപണയില്‍ മികച്ച 4ജി സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുന്നുണ്ട് .

എന്നാല്‍ ഇത്തരത്തില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന ഫോണുകളില്‍ ഒന്നും വാട്ടര്‍ കൂടാതെ ഡസ്റ്റ് റെസിസ്റ്റന്റ് ലഭിക്കില്ല .എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്ബോള്‍ നമ്മളുടെ കൈയ്യില്‍ നിന്നും അറിയാതെ വെള്ളത്തില്‍ വീഴുകയോ മറ്റോ ചെയ്താല്‍ .

വാട്ടര്‍ റെസിസ്റ്റന്റ് ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ ആണെങ്കില്‍ അത്തരത്തില്‍ ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല .എന്നാല്‍ വാട്ടര്‍ റെസിസ്റ്റന്റ് ഇല്ലാതെ സ്മാര്‍ട്ട് ഫോണുകളുടെ സ്പീക്കറുകളിലും കൂടാതെ ഡിസ്‌പ്ലേയിലും എല്ലാം വെള്ളം കയറുവാന്‍ സാധ്യതയുണ്ട് .ഇപ്പോള്‍ അറിയാതെ സ്മാര്‍ട്ട് ഫോണുകള്‍ വെള്ളത്തില്‍ വീണാല്‍ നമ്മള്‍ അടയാന്‍ ചെയ്യേണ്ടത് ഫോണിന് ഉള്ളില്‍ കയറിയ വെള്ളം പുറത്തേക്കു കളയുക എന്നാണ് .

അത്തരത്തില്‍ കയറിയ വെള്ളം നമുക്ക് ഗൂഗിളിന്റെ സഹായത്തോടെ കളയുവാന്‍ സാധിക്കുന്നതാണ് .അതിന്നായി ഗൂഗിളില്‍ fix my speaker എന്ന് ടൈപ്പ് ചെയ്യുക .fix my speakerസൈറ്റില്‍ എത്തിക്കഴിഞ്ഞാല്‍ അതില്‍ താഴെ കാണുന്ന സൗണ്ട് പ്ലേ ചെയ്യുക .അത്തരത്തില്‍ പുറത്തുവരുന്ന വലിയ സൗണ്ട് കാരണം ഉള്ളില്‍ കയറിയ വെള്ളം ഒരു പരിധിവരെ പുറത്തുവരുവാന്‍ സാധ്യതയുണ്ട് .

0 comments: