2022, മേയ് 30, തിങ്കളാഴ്‌ച

(MAY 30)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ  സമരം നടത്തി

ജൂൺ13 മുതൽ തുടങ്ങുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ  സമരം നടത്തി.പഠിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പത്ത് മാസം കൊണ്ട് തീർക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീർത്താണ് അതിവേ​ഗം പരീക്ഷ നടത്തുന്നതെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.  കൊവിഡ് കാരണ പഠനം പാതിവഴിയിലായി. ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്ന ആവശ്യവും വിദ്യാർത്ഥികൾക്കുണ്ട്.അതേസമയം വിദ്യാർഥികളുടേത് അനാവശ്യ സമരമെന്ന് വി​ദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു. ആറു മാസം മുന്നേ പ്രഖ്യാപിച്ച പരീക്ഷയാണിതെന്നും വി. ശിവൻ കുട്ടി പറയുന്നു.

സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം ജൂണ്‍ അവസാനത്തോടെ

സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം ജൂണ്‍ അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. മൂല്യനിര്‍ണയ നടപടികള്‍ അവസാനഘട്ടത്തിലാണ്. ഭൂരിഭാഗം ഉത്തരക്കടലാസുകളും മൂല്യനിര്‍ണയത്തിനുശേഷം ബോര്‍ഡിനു തിരികെ ലഭിച്ചെന്നും അധികൃതര്‍ പറഞ്ഞു. cbse.gov.incbresults.nic.in എന്നിവയിലൂടെ ഫലമറിയാം. അതേസമയം, ഇരു ടേമുകളിലെയും താരതമ്യേനയുള്ള മികച്ച ഫലം ബോര്‍ഡിന്റെ അന്തിമഫലമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിന് അവസരം

കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ കീഴില്‍ മൊഹാലിയിലെ നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.എ.ബി.ഐ.),ബയോടെക്‌നോളജി പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി, ഫുഡ് ബയോടെക്‌നോളജി, ന്യൂട്രീഷന്‍ ബയോടെക്‌നോളജി എന്നീ സവിശേഷമേഖലകളിലെ ഗവേഷണങ്ങള്‍ക്കാണ് അവസരം. ഫരീദാബാദിലെ റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാകും ബിരുദം നല്‍കുക.വിജ്ഞാപനം, അപേക്ഷാ ഫോം, സിനോപ്സിസ് ഷീറ്റ് എന്നിവ www.nabi.res.in/site/career -ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

2022-23 അധ്യയന വർഷത്തിൽ നെയ്യാറ്റിൻകര കുളത്തൂർ ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഒഴിവുള്ള സീറ്റിലേയ്ക്ക് 8-ാംക്ലാസ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകളുമായി സ്‌കൂളിൽ ഹാജരാകണം. 7-ാം ക്ലാസിലെ മാർക്കിസ്റ്റ്, ടി.സി എന്നിവ പഠിച്ചിരുന്ന സ്‌കൂളിൽ നിന്നും കിട്ടുന്ന മുറയ്ക്ക് ഹാജരാക്കണം.വിശദവിവരങ്ങൾക്ക്: 9400006461.

സ്പോർട്സ് കരിയർ വെബിനാർ

കേരള സർക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌ക്കിൽസ് എക്സലൻസും (കെയ്സ്), സ്പോർട്സ് ആൻഡ് മാനേജ്മന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് കായികരംഗത്തെ തൊഴിലവസരങ്ങളെക്കുറിച്ച് ജൂൺ 2, 3, 6 തീയതികളിൽ വെബിനാർ  പരമ്പര സംഘടിപ്പിക്കുന്നു. സ്പോർട്സ് മാനേജ്മന്റ്, സ്‌പോർട്സ് എൻജിനിയറിങ്, സ്പോർട്സ് സൈക്കോളജി മേഖലകളിലെ തൊഴിലവസരങ്ങളെക്കുറിച്ച് സ്പോർട്സ് വിദഗ്ദ്ധരായ ഭാവനാ ശ്രീനാഥ്, അരവിന്ദ് ശങ്കർ, ഉർമി ഗുപ്ത എന്നിവർ വെബിനാറിന് നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് www.smri.in ൽ  രജിസ്റ്റർ ചെയ്യാം.

അംഗൻവാടി പ്രവേശനോത്‌സവം 30ന്
അംഗൻവാടി പ്രവേശനോത്‌സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് രാവിലെ 9.30ന് പത്തനംതിട്ട ഇരവിപേരൂർ ഓതറ പഴയകാവിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. അംഗൻവാടി കുട്ടികൾക്ക് തേൻ നൽകുന്നതിനുള്ള തേൻകണം പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ മുഖ്യപ്രഭാഷണം നടത്തും.

ക്ലേ മോഡലിംഗ് ക്ലാസ്

പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല കാര്യാലയത്തിലെ ഫുഡ് കോർട്ടിൽ ആർട്ടിസ്റ്റ് ബിദുലയുടെ നേതൃത്വത്തിൽ ക്ലേ- മോഡലിംഗിലും മൺകല നിർമ്മാണത്തിലും ജൂൺ 3 മുതൽ 5 വരെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9400536408.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ
 
എം .ജി .യൂണിവേഴ്സിറ്റി 

പരീക്ഷാ കേന്ദ്രം

ജൂൺ രണ്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി എ / ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ സി ബി സി എസ് 2018, 2017 അഡ്മിഷൻ - റീ അപ്പിയറൻസ് ആൻ്റ് അഡീഷണൽ ഇലക്ടീവ്) പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ (www.mgu.ac.in). വിദ്യാർത്ഥികൾ അവരവർ രജിസ്റ്റർ ചെയ്ത കേന്ദ്രത്തിൽ നിന്നും ഹാൾ ടിക്കറ്റുകൾ കൈപ്പറ്റി നിർദ്ദിഷ്ട കേന്ദ്രത്തിലെത്തി പരീക്ഷയെഴുതണം.

മെയ് 30ലേയും 31ലേയും പരീക്ഷകൾ മാറ്റി 

മെയ് 30, 31 തീയതികളിൽ നടത്താനിരുന്ന വിവിധ  പരീക്ഷകൾ മാറ്റി വച്ചു.  പുതുക്കിയ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് 2021 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്. (റെഗുലർ / സപ്ലിമെന്ററി- ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്ട്‌സ് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 8-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം.  ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.ടി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
 പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ. ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018, നവംബര്‍ 2018, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

















0 comments: