ഭാരതീയ വിദ്യാ ഭവന്റെ രാജേന്ദ്ര പ്രസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ മുംബൈയുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം, പബ്ലിക് റിലേഷന്‍ ഡിപ്ലോമ കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള ഈ 1 വര്‍ഷത്തെ കോഴ്‌സുകള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും 20 വയസും പൂര്‍ത്തിയായിരിക്കണം. ഈ വര്‍ഷം ക്ലാസുകള്‍ ഓണ്‍ലൈനില്‍ ആകും. പ്രിന്റ് മുതല്‍ ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ വരെ ഉള്‍പ്പെട്ട ഈ കോഴ്‌സിന് പ്രവേശനം ഇന്റര്‍വ്യൂ വഴിയാകും. ജൂണ്‍ 30 നു ക്ലാസുകള്‍ ആരംഭിക്കും . ക്ലാസുകള്‍ വൈകിട്ട് 7 മണി മുതല്‍ 8.30 വരെയാണ്. 30 സീറ്റുകള്‍ ഉണ്ടാവും.കൂടുതല്‍ വിവരങ്ങള്‍ക്ക്;9496938353
0 comments: