2022, ജൂൺ 14, ചൊവ്വാഴ്ച

ഗ്രൂപ്പുകളില്‍ 512 പേരെ ചേര്‍ക്കാം; വാട്സ്‌ആപ്പിലെ പുതിയ കിടിലന്‍ ഫീച്ചര്‍ എത്തി

മെസ്സേജിങ് ആപ്പായ വാട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. നേരത്തെ ​പ്രഖ്യാപിച്ച ഗ്രൂപ്പുകളില്‍ 512 പേരെ ചേര്‍ക്കാന്‍ കഴിയുള്ള സവിശേഷതയാണ് യൂസര്‍മാര്‍ക്കായി നല്‍കിത്തുടങ്ങിയിരിക്കുന്നത്.വാട്സ്‌ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താല്‍ സേവനം ഉപയോഗിച്ച്‌ തുടങ്ങാം. ഇതുവരെ ലഭിക്കാത്തവര്‍ക്ക് വരും ദിവസങ്ങളില്‍ തന്നെ ഫീച്ചര്‍ അപ്ഡേറ്റിലൂടെ എത്തിയേക്കും.

512 അംഗങ്ങളെ ഉള്‍ക്കൊള്ളുന്ന ലാര്‍ജ് വാട്‌സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള വിവരം കഴിഞ്ഞ മാസം WABetaInfo റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ് എന്നിവയില്‍ സൗകര്യം ലഭിച്ചിരുന്നില്ല. വളരെ കുറച്ച്‌ ബീറ്റാ ടെസ്റ്റര്‍മാര്‍ക്കാണ് ഈ സൗകര്യം കിട്ടിയിരുന്നത്. എന്നാല്‍ വാട്‌സ്‌ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനുള്ള ആര്‍ക്കും ഈ സൗകര്യം ഇനി ലഭിക്കും. പക്ഷേ അപ്‌ഡേറ്റ് ചെയ്ത വാട്‌സ് ആപ്പ് വേര്‍ഷനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

0 comments: