2022, ജൂൺ 8, ബുധനാഴ്‌ച

15,000 രൂപ വരെയുള്ള ഓട്ടോ -ഡെബിറ്റ് പേയ്‌മെന്റിന് ഇനി ഒടിപി ആവശ്യമില്ല; സുപ്രധാന തീരുമാനവുമായി റിസര്‍വ് ബാങ്ക്

 

ഓട്ടോ-ഡെബിറ്റ് പേയ്‌മെന്റുകള്‍ ചെയ്യുമ്പോൾ  ഒടിപികള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ഒരു സന്തോഷവാര്‍ത്തയുണ്ട്.ഒടിപി ഇല്ലാതെ ഓട്ടോ-ഡെബിറ്റ് പേയ്‌മെന്റ് പരിധി 5,000-ല്‍ നിന്ന് 15,000 രൂപയായി ആര്‍ബിഐ ഉയര്‍ത്തിയതായി ആര്‍ബിഐയുടെ മോണിറ്ററിംഗ് പോളിസി യോഗത്തിന് ശേഷം തീരുമാനം വിശദീകരിച്ച്‌ ഗവര്‍ണര്‍ ശക്തികാന്ത പറഞ്ഞു. ഓട്ടോ-ഡെബിറ്റ് പേയ്‌മെന്റ് സുഗമമാക്കുന്നതിനാണ് ആര്‍ബിഐ ഈ തീരുമാനമെടുത്തത്.

2021 ഒക്ടോബര്‍ 1 മുതല്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ യുപിഐ എന്നിവയുടെ സഹായത്തോടെ ഓട്ടോ-ഡെബിറ്റ് പേയ്‌മെന്റുകള്‍ക്ക് റിസര്‍വ് ബാങ്ക് ഒടിപി നിര്‍ബന്ധമാക്കിയിട്ടുണ്ട്.നിലവില്‍, 5000 രൂപ വരെയുള്ള പേയ്‌മെന്റുകള്‍ക്ക് ഒടിപി സ്ഥിരീകരണം ആവശ്യമില്ല. ഈ പരിധിയാണ് ഇപ്പോള്‍ ഉയര്‍ത്തിയത്. എന്നാല്‍, 15000 ല്‍ കൂടുതല്‍ തുക അടയ്ക്കുമ്ബോള്‍ നിര്‍ബന്ധമായും ഒടിപി നല്‍കണം.

ഓട്ടോ-ഡെബിറ്റ് പേയ്‌മെന്റിന്റെ പരിധി വര്‍ധിപ്പിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് പണമടയ്ക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഈ തീരുമാനം ബാങ്കുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാണ്. ഇതോടൊപ്പം, പഴയ മാര്‍ഗനിര്‍ദേശങ്ങള്‍ കാരണം 40% പേയ്‌മെന്റുകളും പരാജയപ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി.


0 comments: