2022, ജൂൺ 10, വെള്ളിയാഴ്‌ച

കേരള ഗ്രാമീൺ ബാങ്കിൽ ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ നിയമനം

കേരള ​ഗ്രാമീൺ ബാങ്ക് ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്), ഓഫിസർ തസ്തികകളിൽ (Common Recruitment) കോമൺ റിക്രൂട്ട്മെന്റിനായി (IBPS) 'ഐ.ബി.പി.എസ്' ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  ഓഫിസർ തസ്തികയിൽ 84 ഒഴിവുകളും ഓഫിസ് അസിസ്റ്റന്റ് തസ്തികയിൽ 61 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓരോ സംസ്ഥാനത്തിലെയും ബാങ്കുകളിൽ ഓരോ തസ്തികയിലും ലഭ്യമായ ഒഴിവുകളും യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും സംവരണവും സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. 

ഓഫീസർ (സ്കെയിൽ)/1 അസിസ്റ്റന്റ് മാനേജർ തസ്തികക്ക് ബിരുദമാണ് യോ​ഗ്യത മാനദണ്ഡം. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി അനിമൽ ഹസ്‍ബന്ററി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറർ എൻജിനീയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോഓപറേഷൻ, ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ്, ലോ ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന. പ്രാദേശിക ഭാഷ പരിജ്ഞാനം, കമ്പ്യൂട്ടർ വർക്കിങ് നോളജ് എന്നിവ അഭിലഷണീയം. പ്രായപരിധി 21-32/40. സംവരണ വിഭാഗങ്ങൾക്ക്  പ്രായത്തിൽ നിയമാനുസൃത ഇളവുണ്ട്. ജനറൽ ബാങ്കിങ് ഓഫിസർ (സ്കെയിൽ II)/ മാനേജർ/സ്‍പെഷലിസ്റ്റ് ഓഫിസർ/ സീനിയർ മാനേജർ തസ്തികകൾക്ക് 1-5 വർഷംവരെ പരിചയം വേണം. 

അപേക്ഷ ഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/ വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 175 രൂപയാണ് ഫീസ്. ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്) തസ്തികക്ക്  അപേക്ഷിക്കാൻ ബിരുദവും പ്രാദേശിക ഭാഷാപരിജ്ഞാനവുമാണ് യോ​ഗ്യത.  കമ്പ്യൂട്ടർ വർക്കിങ് നോളജ് അഭിലഷണീയം. 18നും 28നും ഇടയിലായിരിക്കണം പ്രായം.  ഓൺലൈനിയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 27 ആണ്  തിരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ പ്രിലിമിനറി പരീക്ഷ ആഗസ്റ്റിലും മെയിൻ പരീക്ഷ സെപ്റ്റംബർ/ഒക്ടോബർ മാസത്തിലും നടക്കും.

0 comments: