ഇ-സ്‌കൂട്ടറുകളില്‍ ഗ്യാസ് സിലിണ്ടറുകളോ സാധനങ്ങളോ വഹിച്ചുകൊണ്ടുള്ള യാത്ര നിയമവിരുദ്ധമാണെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.ഇത്തരത്തില്‍ ഇ-സ്‌കൂട്ടറുകളില്‍ രണ്ടുപേരെ വഹിച്ചുള്ള യാത്രയും അപകടകരവും നിയമവിരുദ്ധവുമാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഇ-സ്‌കൂട്ടറുകള്‍ വിനോദയാത്രയ്ക്കുള്ള കളിപ്പാട്ടങ്ങളല്ല, ഇപ്പോള്‍ ആയിരക്കണക്കിന് താമസക്കാര്‍ ജോലിക്കും പഠനത്തിനും മറ്റു ചെറിയ യാത്രകള്‍ക്കും ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വകുപ്പ് ഡെപ്യൂട്ടി ഹെഡ് ബ്രിഗ്. സലേം അല്‍ ദഹേരി പറഞ്ഞു.
ശക്തമായ നിയമങ്ങളുള്ള യു.എ.ഇ പരിഷ്‌കൃത രാജ്യമാണ്. എല്ലാവരും നിയമങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കേണ്ടതാണ്. ഈ രാജ്യത്ത് റോഡുകളില്‍ തെറ്റായ പെരുമാറ്റവും നിയമലംഘനങ്ങളും അനുവദിക്കാന്‍ അധികാരികള്‍ക്ക് കഴിയില്ലെന്നും ഓഫീസര്‍ ചൂണ്ടിക്കാട്ടി.
0 comments: