2022, ജൂൺ 2, വ്യാഴാഴ്‌ച

എന്താണ് അനിമേഷൻ കോഴ്സ് ?കോഴ്സ് ഫീസ് , തൊഴിൽ സാധ്യതകൾ,ശമ്പളം , അറിയേണ്ടതെല്ലാം

 

അതിരുകളില്ലാത്ത ഭാവനയും അനിതര സാധാരണമായ ക്ഷമയും, അർപ്പണ മനോഭാവവും ഉള്ളവർക്ക് മാത്രം വിജയിക്കാവുന്ന രംഗമാണിത് . കഥാപാത്രങ്ങൾക്കും ചിത്രങ്ങൾക്കും കംബ്യൂട്ടർ സഹായത്തോടെ ജീവൻ പകരുന്നവരാണു ആനിമേറ്റർമാർ എന്നതിനാൽ കമ്പ്യൂട്ടർ സോഫ്ട് വെയറുകൾ ഉപയോഗിക്കുന്നതിലെ വൈദഗ്ദ്യം പ്രധാനമാണ് . വിദ്യാഭ്യാസ യോഗ്യതകളേക്കാളുപരി കഴിവും അഭിരുചിയുമാണിവിടെ മാനദണ്ഡം. വരക്കാനുള്ള കഴിവും ഗണിതാഭിരുചിയും പ്രധാനമാണ് . ടീം വർക്കായതിനാൽ നല്ല ആശയ വിനിമയശേഷിയും പ്രധാനപ്പെട്ട സംഗതിയാണ് 

കോഴ്സുകളും പഠനച്ചിലവും

സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ മുതൽ ബിരുദ, പി ജി ഡിപ്ലോമ കോഴ്സുകൾ വരെ ലഭ്യമാണു ഈ രംഗത്ത്. കെൽട്രോണും സി ഡിറ്റുമടക്കം ചില സ്ഥാപനങ്ങളെ മാറ്റി നിർത്തിയാൽ കൂടുതലും സ്വകാര്യ സ്ഥാപനങ്ങളാണു. അതത് സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളാണു മിക്കവരും നൽകുന്നതു. സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾക്ക് പതിനായിരങ്ങളും ബിരുദ കോഴ്സുകൾക്ക് മൂന്ന് ലക്ഷം രൂപ വരെയുമാണു ഫീസ് നിരക്കുകൾ.

പത്താം ക്ലാസ്, +2, ഐ ടി ഐ, ഡിപ്ലോമ, ബിരുദം തുടങ്ങിയവയാണു വിവിധ കോഴ്സുകളുടെ അടിസ്ഥാന യോഗ്യതകൾ. സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് രണ്ടര മാസം മുതലും ബിരുദ കോഴ്സുകൾക്ക് മൂന്ന് വർഷവും, ബി എഫ് എ കോഴ്സിനു നാലു വർഷവുമാണു കാലാവധി. പൂനയും ബാംഗ്ലൂരും കേന്ദ്രീകരിച്ചുള്ള സ്വകാര്യ സ്ഥാപനങ്ങലാണു ഗെയിമിങ്ങ് കോഴ്സുകൾ നടത്തുന്നത്. രണ്ടര ലക്ഷം മുതലാണു ഫീസ്.

പ്രമുഖ സ്ഥാപനങ്ങൾ

1. സി ഡിറ്റ് തിരുവനന്തപുരം

പി ജി ഡിപ്ലോമ ഇൻ ആനിമേഷൻ ഫിലിം ഡിസൈൻ, പി ജി ഡിപ്ലോമ ഇൻ മൾട്ടി മീഡിയ ഡിസൈൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ. ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ്. www.cditcourses.org

2. കെൽട്രോൺ

ഡിപ്ലോമ പ്രോഗ്രാമുകൾ: Advanced Diploma in Graphics, Web and Digital Film making, Diploma in Digital Film Making, Diploma in 3D animation with Specialization in Modeling & Texturing, Diploma in 3D animation with Specialization in Rigging & Animation, Diploma in 3D animation with Specialization in Dynamics & VFX, Keltron Certified Animation Pro Expert (KCAE)

സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: Advanced Graphic Design, Advanced Web Design, Graphics and Visual Fx, Graphic Designing & Animation, Digital Graphics & Animation, Specialization in 3D Modeling & and Texturing, Specialization in Rigging & Animation, Specialization In Dynamics & VFX, Certificate Course in 2D Animation, Certificate Course in 3D Animation and Modeling, Certificate Course in Illustration and 2D Animation, Advanced Course in Visual Effects, Certificate Course in Advanced Interactive Animation, Certificate Course in Web Designing and Animation, Certificate Course in Web Designing, Beginners Course in Animation & Sound Editing, Beginners Course in Animation & Video Editing, Beginners Course in Animation & Digital Illustration, Beginners Course for Multimedia & Animation.വിശദ വിവരങ്ങൾക്ക് http://keltronanimation.org/courses.html

3. കേരള യൂണിവേഴ്സിറ്റി സെൻറ്റർ ഫോർ അഡൾട്ട് കണ്ടിന്യൂയിങ്ങ് എജ്യുക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ.

Diploma In 3d Animation Engineering, Diploma In Flash Web Technology & Animation, Diploma In 3d Game Development & Programming, Diploma In 2d & Cartoon Animation Engineering, Diploma In Computer Graphic Designing.യോഗ്യതകൾക്കും മറ്റു വിവരങ്ങൾക്കും:http://www.keralauniversity.ac.in/departments/cacee

4. ടൂൺസ് അക്കാദമി, ടെക്നോപാർക്ക് തിരുവനന്തപുരം

Advanced Certificate Programme in Animation Film Making, 3D Finishing Program, Certificate Course in Graphics & Multimedia, Certificate Course in Visual Effects for Film & Broadcast, Certificate Course in Visual Effects for Film & Broadcast (Pro).വിശദാംശങ്ങൾക്ക്: http://www.toonzacademy.com/

5. അരീന ആനിമേഷൻ

അരീന ആനിമേഷൻ ഇൻറ്റർ നാഷണൽ പ്രോഗ്രാം, ആനിമേഷൻ ഫിലിം ഡിസൈൻ, ഗ്രാഫിക്സ്, വെബ് ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ്, വെബ് ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ് പ്രോഗ്രാം, മൾട്ടി മീഡിയ ഡിസൈൻ പ്രോഗ്രാം, ഡിസൈനിങ്ങ് ആൻഡ് പബ്ലിഷിങ്ങ് പ്രോഗ്രാം, ബി എ വി എഫ് എക്സ് ആൻഡ് ആനിമേഷൻ (എം ജി യൂണിവേഴ്സിറ്റി), വി എഫ് എക്സ് പ്രോ, വി എഫ് എക്സ് കോമ്പോസിറ്റിങ്ങ്, ഗെയിം ആൻഡ് ആർട് ഡിസൈൻ.കൂടുതൽ വിവരങ്ങൾക്ക്: www.arena-multimedia.com

6. ഏഷ്യൻ എൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗെയിമിങ്ങ് ആൻഡ് ആനിമേഷൻ

ബി എഫ് എ ഇൻ ഡിജിറ്റൽ ഡിസൈൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗെയിം ആർട്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ആനിമേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ആർട്സ് ആൻഡ് ഡിസൈൻ, ഡിപ്ലോമ ഇൻ ഗെയിം പ്രോഗ്രാമിങ്ങ്.കൂടുതൽ വിവരങ്ങൾക്ക്: www.aiga.in

7. സി എസ് കെ സുഫിൻ കോം, പൂനൈ

ഡിജിറ്റൽ ഡിസൈൻ (5 വർഷം) www.dsksic.com

8. ഐ കാറ്റ് ഡിസൈൻ ആൻഡ് മീഡിയ കോളേജ് (ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്)

ഗെയിം ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ്, ഗെയിം പ്രോഗ്രാമിങ്ങ്, ഗെയിം ആർട്ട് ആൻഡ് ഡിസൈൻ, ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, യൂസർ ഇൻറ്റർഫേസ് ഡിസന്ന് ആൻഡ് ഡവലപ്മെൻറ്റ് തുടങ്ങിയവയിൽ ബിരുദ കോഴ്സുകളും, ഗെയിം ഡിസൈൻ, ഗെയിം ഡവലപ്മെൻറ്റ്, മൾട്ടിമീഡിയ ടെക്നോളജീസ്, ത്രീ ഡി ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് തുടങ്ങിയവയിൽ പി ജി കോഴ്സുകളും നടത്തപ്പെടുന്നു.www.icat.ac.in/

9. സെൻറ്റ് ജോസഫ് കോളേജ് ചങ്ങനാശേരി (എം ജി യൂണിവേഴ്സിറ്റി)

ബി എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബി എ മൾട്ടി മീഡിയ, എം എ മൾട്ടി മീഡിയ, എം എ ആനിമേഷൻ, എം എ ഗ്രാഫിക് ഡിസൈൻ www.sjcc.in/home

10. എം ജി സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ

എം എ മൾട്ടിമീഡിയ. സെൻറ്ററുകളെക്കുറിച്ചറിയാൻwww.mguniversity.edu

11. ഡോൺ ബോസ്കോ ഐ ജി എസി ടി കൊച്ചി

ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ്ങ്, ഡിപ്ലോമ ഇൻ വെബ് ഡിസൈനിങ്ങ്

www.dbigact.com

12. കവലിയാർ ആനിമേഷൻ, തിരുവനന്തപുരം സെൻറ്റർ

ബി എഫ് എ ഇൻ ഗ്രാഫിക്സ് ആൻഡ് ആനിസൂർ യൂണിവേഴ്സിറ്റി), 

ബി എസ് സി ഇൻ ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ (മൈസൂർ യൂണിവേഴ്സിറ്റി), ഡിപ്ലോമ ഇൻ അഡ്വാൻസഡ് ത്രിഡി ആനിമേഷൻ സ്പെഷ്യലൈസേഷൻ, അഡ്വാൻസഡ് ഡിപ്ലോമ ഇൻ ആനിമേഷൻ എഞ്ചിനിയറിങ്ങ്

13. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ

ബാച്ചിലർ ഓഫ് മൾട്ടിമീഡിയ. സെൻറ്ററുകൾ. ജെ ഡി റ്റി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ഒറീഗാ കോളേജ് ഓഫ് മീഡിയ സ്റ്റഡീസ്. 45 ശതമാനം മാർക്കോടെ +2 ആണു യോഗ്യത

14. ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് രാമപുരം, മലപ്പുറം

ബാച്ചിലർ ഓഫ് മൾട്ടിമീഡിയ കമ്യൂണിക്കേഷൻ (കാലിക്കറ്റ് യൂണിവേഴ്സിറ്റി)

www.gemseducation.org

15. ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, അങ്കമാലി

എം എ മൾട്ടിമീഡിയ www.depaul.edu.in

16. ഡിവൈൻ സ്കൂൾ ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് കൊച്ചി

ബി എസ് സി മൾട്ടി മീഡിയ വെബ് ഡിസൈൻ ആൻഡ് ഇൻറ്റർനെറ്റ് ടെക്നോളജി (ഭാരതി ദാസൻ യൂണിവേഴ്സിറ്റി)www.dcmscochin.com

17. ടെലി കമ്യൂണിക്കേഷൻസ് കൺസൾട്ടൻറ്റ് ഇന്ത്യ ലിമിറ്റഡ്

Advanced Diploma in Game Technology (ADGT), Diploma in Game Technology (DGT), Advanced Diploma in Animation & Post - Production (ADAP), Diploma in Multimedia & Animation (DMA), Advanced Diploma in Multimedia & Animation (ADMA), Diploma in Graphic Design (DGD).വിശദ വിവരങ്ങൾക്ക്: www.tciliteducation.com

തൊഴിൽ സാധ്യതകൾ

ഇന്ത്യയിലെ ഐ ടി കമ്പനികളുടെ സംഘടനയായ ‘നാസ്കോം’ കഴിഞ്ഞ വർഷം പുറത്തിറക്കിയ കണക്കു പ്രകാരം ഈ മേഖലയിൽ മൂന്ന് ലക്ഷത്തോളം തൊഴിൽ അവസരങ്ങളാണുള്ളത്. വർദ്ദിക്കുന്ന ടെലിവിഷൻ ചാനലുകൾ, ഇൻറ്റനെറ്റിൻറ്റെ സാധ്യതകൾ, ഗെയിമുകളുടെ വ്യാപനം ഇവയൊക്കെയും ഇതിൻറ്റെ സാധ്യത വർദ്ദിപ്പിക്കുന്നു. സ്പെഷ്യൽ ഇഫക്ട് മേഖലയിൽ താല്പര്യമുള്ളവർക്ക് സിനിമ, സീരിയൽ, പരസ്യങ്ങൾ തുടങ്ങിയവയിൽ ഒട്ടേറെ അവസരങ്ങൾ. കൺവെർജിങ്ങ് മീഡിയ, ഓൺലൈൻ ഗെയിമിങ്ങ്, മൊബൈൽ മീഡിയ രംഗങ്ങളിലും അവസരങ്ങളുണ്ട്. എജ്യുക്കേഷൻ സി ഡികളും ഇൻറ്ററാക്ടീവ് സിഡീകളും സാധ്യത വർദ്ധിപ്പിക്കുന്നു.

ടുഡി, ത്രിഡി ആനിമേഷൻ, സിനിമകളിലും പരസ്യങ്ങളിലും മറ്റും ആനിമേറ്റഡ് വിഷ്വൽ ഇഫക്ടുകൾ കൂട്ടിക്കലർത്തുന്ന വി എഫ് എക്സ് എന്നിവയാണു ആനിമേഷൻ രംഗത്തെ പ്രധാന തൊഴിൽ മേഖലകൾ. ഗെയിമിങ്ങ്, മൾട്ടിമീഡിയ, വെബ് ഡിസൈനിങ്ങ്, ഗ്രാഫിക് ഡിസൈനിങ്ങ് എന്നിവയെല്ലാം ഇതിൻറ്റെ ഉപ വിഭാഗങ്ങളാണു.

കോഴ്സിനു ശേഷം ജൂനിയർ ആനിമേറ്റർ, മൾട്ടി മീഡിയ സ്ക്രിപ്റ്റ് റൈറ്റർ, കമ്പ്യൂട്ടർ ബേസഡ് ട്രെയിനിങ്ങ് ഡിസൈനർ തുടങ്ങിയ വിഭാഗത്തിലായിരിക്കും പ്രാഥമിക നിയമനം. ക്രിയേറ്റീവ് ഡയറക്ടർ, വി എഫ് എക്സ് ഡയറക്ടർ, ലൈറ്റ്നിങ്ങ് ആർടിസ്റ്റ് തുടങ്ങി ലക്ഷങ്ങൾ വാർഷിക ശമ്പളം വാങ്ങുന്ന തസ്തികകളിലേക്ക് കഴിവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഉയർന്ന് വരാം. മോഡലർ, ബാക്ക്ഗ്രൗണ്ട് ആർട്ടിസ്റ്റ്, ലേ ഔട്ട് ആർട്ടിസ്റ്റ്, കാരക്ടർ ആനിമേറ്റർ, സ്പെഷ്യൽ ഇഫക്ട് ആനിമേറ്റർ, ലൈറ്റ്നിങ്ങ് ആർടിസ്റ്റ്, ഇമേജ് എഡിറ്റർ, റിഗ്ഗിങ്ങ് ആർട്ടിസ്റ്റ്, ടുഡി ആനിമേറ്റർ, ത്രിഡി ആനിമേറ്റർ തുടങ്ങിയവയാണു ഈ രംഗത്തെ പ്രധാന തസ്തികകൾ. വാൾട്ട് ഡിസ്നിയടക്കമുള്ള ആഗോള പ്രൊഡക്ഷൻ ഹൗസുകൾക്കായുള്ള ആനിമേഷൻ ജോലികൾ ചെയ്യുന്നത് ഇന്ത്യൻ സ്റ്റുഡിയോകളിലാണെന്നതും ഈ രംഗത്തെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ആനിമേഷൻ മൾട്ടി മീഡിയ രംഗങ്ങളിൽ 10000 മുതൽ 15000 വരെയാണു തുടക്കക്കരനു ശമ്പളം. കഴിവും അർപ്പണ ബോധവുമുള്ളവർക്കു മൂന്നോ നാലോ വർഷത്തിനുള്ളിൽ 25000 മുതൽ 30000 വരെ ശമ്പളത്തിലേക്കു ഉയരുവാൻ കഴിയും.

ഗെയിമിങ്ങ് മേഖലയും നിരവധി സാധ്യതകൾ തുറന്നിടുന്നു. സാങ്കേതിക വിദ്യയിൽ വാസനയും അൽപ്പം ഭാവനയുമുള്ളവർക്ക് ഗെയിമിങ്ങ് കരിയറായെടുക്കാം. കമ്പ്യൂട്ടർ മൊബൈൽ ഗെയിമുകളുടെ പ്രധാന വിപണിയാണു ഇന്ത്യയെങ്കിലും ഈ രംഗത്ത് പ്രാവിണ്യമുള്ളവർ അധികമില്ലയെന്നതാണു സത്യം. ഈ രംഗത്തെ തുടക്കക്കാർക്കും 10000 നും 15000 നുമിടയിലാണു ശമ്പളം. എന്നാൽ മൂന്നോ നാലോ വർഷം പ്രവർത്തി പരിചയമുള്ളവർക്കു മൂന്നര ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കും. ഫ്രീ ലാൻസ് ജോലിക്കാർക്കും ഈ രംഗത്ത് ധാരാളം അവസരങ്ങളുണ്ട്.

0 comments: