2022, ജൂലൈ 22, വെള്ളിയാഴ്‌ച

സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 94.4 % വിജയം

 

കാത്തിരിപ്പിനൊടുവില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം. cbseresults.nic.in, cbse.gov.in.എന്നീ വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും ഫലമറിയാം.ഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടണമെന്ന് സി.ബി.എസ്.ഇ..സ്‌കീമില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഇടപെട്ട് ജൂലായ് 21 വരെ സമയം നീട്ടി നല്‍കിയിരുന്നു.പത്താംക്ലാസ് ഫലം വൈകുന്നത് സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് ദിവസത്തിനകം ഫലം പുറത്ത് വിടാമെന്ന് സിബിഎസ്ഇ കോടതിയെ അറിയിക്കുകയായിരുന്നു. സിബിഎസ്ഇ,പത്ത്, പന്ത്രണ്ട് ക്ലാസ് വിജയികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു..

0 comments: