2022, ജൂലൈ 7, വ്യാഴാഴ്‌ച

മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോ​ഗ്യപരിശോധന

 


മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോ​ഗ്യപരിശോധന നടപ്പാക്കാന്‍ ഒരുങ്ങി മന്ത്രി വീണാ ജോര്‍ജ്ജ്.140 പഞ്ചായത്തുകളില്‍ ഈ പരിശോധന ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ഇതുവരെ 1.3 ലക്ഷം പേരെ പരിശോധിച്ചു കഴിഞ്ഞു. വൃക്കരോ​ഗം തടയാന്‍ കാമ്ബയിന്‍ നടത്തും. ചെലവേറിയ ഹീമോ ഡയാലിസിസിനുപകരം വീട്ടില്‍ ചെയ്യാവുന്ന പെരിറ്റോണിയല്‍ ഡയാസിസിസിനു പ്രചാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ജീവിതശൈലി രോ​ഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താനാണ് വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോ​ഗ്യപരിശോധന കൊണ്ട് ഉദേശിക്കുന്നത്. ഇതുവരെ 11 ജില്ലകളില്‍ പദ്ധതി തുടങ്ങി. മൂന്നിടത്ത് ഉടന്‍ ആരംഭിക്കും. സംസ്ഥാനത്താകെ 97 ആരോ​ഗ്യസ്ഥാപനങ്ങളില്‍ ഡയാലിസിസ് കേന്ദ്രങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.

0 comments: