പ്ലസ് വൺ പ്രവേശനം; അപേക്ഷ തീയതി നീട്ടാൻ സാധ്യത
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടാന്‍ സാധ്യത. സിബിഎസ്ഇ സിലബസില്‍ പഠിച്ച കുട്ടികൾക്ക് കൂടി അവസരമൊരുക്കാനാണ് തീരുമാനം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അപേക്ഷ തീയതി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉദ്യോഗസ്ഥല ചർച്ചയ്ക്കുശേഷമുണ്ടാകും. ഒരു അലോട്ട്മെന്റ് കൂടി നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. നിലവില്‍ ജൂലൈ 18 ആണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.സിബിഎസ്ഇ പരീക്ഷാ ഫലം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണം തുടങ്ങി; നവോത്ഥാന നായകരുടെ സംഭാവനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം
കേരളം സമഗ്രമായി സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലേക്ക് കടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരിഷ്‌ക്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നവോത്ഥാന നായകരുടെ സംഭാവനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി മുന്നോ ട്ട് പോകുന്നതിനാണ് ഉദ്ദേശിക്കുന്നത്. നാളിതുവരെ നേടിയ സാമൂഹിക, സാംസ്‌കാരിക, നവോത്ഥാന പുരോഗമന ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാകും സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടപ്പിലാക്കുക..ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ സംഭാവനകളെ പാഠഭാഗത്തു നിന്നു ഒഴിവാക്കി എന്ന ആരോപണം ' സംബന്ധിച്ച പി.ജെ.ജോസഫ് ഉന്നയിച്ച സബ്മിഷനുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.
2000 ഹൈസ്കൂളുകളില്‍ 9000 റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കും: വിദ്യാഭ്യാസമന്ത്രി
കേരളത്തിലെ രണ്ടായിരം ഹൈസ്കൂളുകളില്‍ കൈറ്റ് സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകള്‍ വഴി ഒന്‍പതിനായിരം റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ ജില്ലാ ക്യാമ്പ് സന്ദര്‍ശനത്തിനുശേഷം പതിനാല് ജില്ലകളിലേയും ലിറ്റില്‍ കൈറ്റ്സ് ക്യാമ്പംഗങ്ങളുമായി സംവദിക്കുകയായിരുന്നു മന്ത്രി. ഐടി മേഖല പൊതുജന സേവനത്തിനായി വളരരെയധികം പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ ഈ മേഖലയിലെ ചൂഷണം തുറന്നു കാട്ടാനും പൊതുജനങ്ങളെ ഉദ്ബുദ്ധരാക്കാനും 3.10 ലക്ഷം രക്ഷിതാക്കള്‍ക്ക് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴി നടത്തിയ സൈബര്‍ സുരക്ഷാ പരിശീലനം ഏറെ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.
ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജുക്കേഷൻ (ഐ.സി.എസ്.ഇ) പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.97 ആണ് വിജയശതമാനം. 99.8 ശതമാനം സ്കോറോടെ നാലു വിദ്യാർഥികൾ ഒന്നാം റാങ്ക് പങ്കിട്ടു. കേരളത്തിൽ 100 ശതമാനമാണ് വിജയം.
എംബിഎ സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്റ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ടൈം) 2022-24 ബാച്ചിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 29ന് ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ വച്ച് പത്ത് മണി മുതല്‍ പന്ത്രണ്ടര വരെ നടത്തും.50 % മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ അഡ്മിഷന്‍ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. വെബ്‌സൈറ്റ് : www.kicma.ac.in. ഫോണ്‍. 9446835303, 8547618290.
ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ സീറ്റൊഴിവ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.അപേക്ഷകർ പ്ലസ്ടു/വി.എച്ച്.എസ്.ഇ /ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം.അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024 ഫോൺ: 0471-2474720, 0471-2467728 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ്: www.captkerala.com.
ബി .എഫ്.എ ഡിഗ്രി കോഴ്‌സ് പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) നടത്തുന്ന ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 24 വരെ നീട്ടി.പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും www.admissions.dtekerala.gov.in ൽ ലഭിക്കും.
രാജീവ് ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ വ്യോമയാന കോഴ്‌സുകള്‍
രാജീവ് ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി (അമേഠി, ഉത്തര്‍പ്രദേശ്) 2022-23ല്‍ നടത്തുന്ന ബിരുദ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര സര്‍വകലാശാല, വ്യോമയാന മേഖലയിലെ പഠനം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കാനും നിലവാരമുള്ള മാനവവിഭവശേഷി സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. www.rgnau.ac.in വഴി ജൂലായ് 29-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷാ മാര്‍ക്ക്, ഓണ്‍ലൈന്‍ പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.
പോണ്ടിച്ചേരി സർകലാശാല- തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
പോണ്ടിച്ചേരി സർവകലാശാല മാഹികേന്ദ്രം കമ്മ്യൂണിറ്റി കോളേജിൽ 2022-23 അധ്യയന വർഷത്തേക്കുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.യു.ജി.സി. അംഗീകരിച്ച എം.വോക്ക് ഫാഷൻ ടെക്നോളജി, ബി.വോക് ഫാഷൻ ടെക്നോളജി, ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടറിയൽ അസ്സിസ്റ്റൻസ്; ഡിപ്ലോമ കോഴ്സുകളായ റേഡിയോഗ്രാഫിക് ആൻഡ് ഇമേജിങ് ടെക്നോളജി, ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി; സർട്ടിഫിക്കറ്റ് കോഴ്‌സായ മോഡേൺ കോസ്ട്യും ഡിസൈനിങ് ആൻഡ് ജ്വല്ലറി മേക്കിങ് എന്നിവയിലേക്ക് ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.രജിസ്ട്രേഷന് https://puccmaheadm.samarth.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
യൂണിവേഴ്സിറ്റി വാർത്തകൾ
എം .ജി .യൂണിവേഴ്സിറ്റി
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ എം.സി.എ. (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - സപ്ലിമെന്ററി) 2022 ജൂൺ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 21 മുതൽ 29 വരെ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
അഞ്ച്, ആറ് സെമസ്റ്ററുകൾ എൽ.എൽ.ബി. (ത്രിവത്സരം) (2015-2017 അഡ്മിഷനുകൾ - സപ്ലിമെന്ററി, 2014 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ് / 2013 അഡ്മിഷൻ - സെക്കന്റ് മെഴ്‌സി ചാൻസ് / 2013 വരെയുള്ള അഡ്മിഷനുകൾ - തേർഡ് മെഴ്‌സി ചാൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് ഒന്ന് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക് അഗ്രിക്കൾച്ചർ ടെക്‌നോളജി (2021 അഡ്മിഷൻ - റെഗുലർ - പുതിയ സ്‌കീം) ബിരുദ പരീക്ഷ ജൂൺ 2022 ന്റെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 21, 25 തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ വച്ച് നടത്തും. വിശദവിവങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമെസ്റ്റർ ബി. എസ്. സി ഫിസിക്സ് (2013 ന് മുൻപുള്ള അഡ്മിഷൻ -മേഴ്‌സി ചാൻസ് ) ബിരുദ പരീക്ഷ ഡിസംബർ 2020-ന്റെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 19 ന് ന്യൂമാൻ കോളേജ് തൊടുപുഴയിലെ ഫിസിക്സ് വിഭാഗത്തിൽ വച്ചു നടത്തുന്നതായിരിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
റാങ്ക് ലിസ്റ്റ്
സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ 2022-2024 എം.ബി.എ. ബാച്ചിൽ അഡ്മിഷന് യോഗ്യരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.mgu.ac.in, smbs.mgu.ac.in എന്നീ വെബ്‌സൈറ്റുകളിൽ പരിശോധിക്കാം.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ സ്‌കൂൾ സെന്റർ ആയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്.) അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി. (2022-2027) എസ്്.ടി. വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. സയൻസ് മുഖ്യവിഷയമായുള്ള പ്ലസ്ടു ആണ് യോഗ്യത.
കണ്ണൂർ യൂണിവേഴ്സിറ്റി
പഞ്ചവത്സര എം. കോം. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാലയുടെ നീലേശ്വരത്തുള്ള ഡോ: രാജൻ മെമ്മോറിയൽ ക്യാമ്പസിൽ 2022-23 അദ്ധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ള എം.കോം (Five Year Integrated) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് 2022 ജൂലൈ 27 അഞ്ച് മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഹയർ സെക്കന്ററി അല്ലെങ്കിൽ കണ്ണൂർ സർവകലാശാല അംഗീകരിച്ച തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്
പ്രവേശന പരീക്ഷ എഴുതാൻ അവസരം
ജൂലൈ 11,13 തീയ്യതികളിൽ നടത്തിയ M Sc. Clinical and Counselling Psychology, M Sc. Environmental Science, Master of Library and Information Science എന്നീ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ജൂലൈ 23 ന് അതത് പഠന വകുപ്പുകളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. ഒരിക്കൽ എഴുതിയവർക്ക് വീണ്ടും അവസരം ലഭിക്കുന്നതല്ല.
ബി.എ. അഫ്സൽ - ഉൽ - ഉലമ അസൈൻമെന്റ്
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2020 പ്രവേശനം) രണ്ടാം സെമസ്റ്റർ ബി.എ. അഫ്സൽ-ഉൽ-ഉലമ (ഏപ്രിൽ 2021 സെഷൻ) ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് ചോദ്യപേപ്പറുകളിൽ, 2C02AUA- HISTORY OF ARABIC LITERATURE- PART 1 എന്ന പേപ്പറിന്റെ പുതുക്കിയ ചോദ്യപേപ്പർ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.കോം. (റെഗുലർ-2020 പ്രവേശനം) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 29.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.
എൻ.ഐ.ആർ.എഫ്.റാങ്കിങ്ങിൽ ഇടംപിടിച്ച് കണ്ണൂർ സർവകലാശാല
നാഷണൽ ഇൻസിസ്റ്റൂഷണൽ റാങ്കിങ് ഫ്രെയിംവർക് (എൻ.ഐ.ആർ.എഫ്) 2022ൽ, പങ്കെടുത്ത 1,875 സ്ഥാപനങ്ങളിൽ 151-200 ബാൻഡിൽ ഇടം പിടിച്ച് കണ്ണൂർ സർവകലാശാല. രാജ്യത്തുടനീളമുള്ള വിവിധ സർവ്വകലാശാലകളെയും വിദ്യാഭാസ സ്ഥാപനങ്ങളെയും വിശാലമായ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി റാങ്ക് ചെയ്യുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സംവിധാനമാണ് എൻ.ഐ.ആർ.എഫ്. കഴിഞ്ഞ വർഷമാണ് കണ്ണൂർ സർവകലാശാല ആദ്യമാ
ടൈംടേബിൾ
02.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ ഒക്ടോബർ 2021 (ന്യൂ ജനറേഷൻ) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷാവിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ-2020 അഡ്‌മിഷൻ), എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2016-2019 അഡ്‌മിഷൻ), നവംബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. പരീക്ഷകൾക്ക് 19.07.2022 മുതൽ 22.07.2022 വരെ പിഴയില്ലാതെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും ഫീസ് സ്റ്റേറ്റ്മെന്റും 23.07.2022 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പുനർമൂല്യനിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ, 2021) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാഫലം
പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി. ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി (സി ബി സി എസ് എസ് -റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 27.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.
ബി.എ.എൽ.എൽ.ബി പ്രവേശന പരീക്ഷ.
സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തുന്ന പഞ്ചവത്സര ബി.എ.എൽ.എൽ.ബി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ 25.07.2022 ന് ഉച്ചയ്ക്ക് 3 മണിമുതൽ 5 മണി വരെ നടക്കുന്നതായിരിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ
എം.ബി.എ പ്രവേശനം - റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പ്, സെന്ററുകൾ, ഐ.സി.എം പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ
0 comments: