ഹയര്‍സെക്കന്‍ഡറി: പുനര്‍മൂല്യനിര്‍ണയത്തിലൂടെ കൂടുതല്‍ മാര്‍ക്ക് സ്വന്തമാക്കി 2201 വിദ്യാര്‍ഥികൾ
സംസ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയത്തില്‍ 10 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് സ്വന്തമാക്കിയത് 2201 വിദ്യാര്‍ഥികള്‍.ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ 10 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് ലഭിച്ചത് ഇംഗ്ലീഷിനാണ്. 1000 ത്തോളം വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ അവര്‍ക്ക് ഇംഗ്ലീഷിനു വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനേക്കാള്‍ പത്തു ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് പുനര്‍മൂല്യനിര്‍ണയം നടത്തിയപ്പോള്‍ ലഭിച്ചത്.
ബി.എസ്.സി നഴ്സിങ്: എന്‍.സി.സി ക്വോട്ട അപേക്ഷ ആഗസ്റ്റ് 20 വരെ
2022-23ലെ ബി.എസ്‌സി നഴ്സിങ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള (എന്‍.സി.സി ക്വോട്ട) പ്രവേശനത്തിനുള്ള അപേക്ഷ ആഗസ്റ്റ് 20 വരെ അതാത് യൂനിറ്റുകളില്‍ സ്വീകരിക്കും.യോഗ്യതയുള്ള എന്‍.സി.സി കേഡറ്റുകള്‍ അപേക്ഷയുടെ പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ എല്ലാ എന്‍.സി.സി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും യൂനിറ്റുകളില്‍ സമര്‍പ്പിക്കണം.
പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസനവകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതി പ്രകാരം ജില്ലയിലെ ഗവണ്‍മെന്റ്/എയ്ഡഡ്/ടെക്‌നിക്കല്‍/കേന്ദ്രിയവിദ്യാലയം /സ്‌പെഷ്യല്‍സ്‌കൂളുകളില്‍ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.നിശ്ചിത മാതൃകയില്‍ ഉള്ള അപേക്ഷ, ജാതിസര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (ഒരുലക്ഷംരൂപവരെ), വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം, കൈവശാവകാശ / ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, വീട് 800 ചതുരശ്ര അടിയില്‍ താഴെയുള്ളവര്‍ ബാങ്ക് പാസ് ബുക്ക് പകര്‍പ്പുകളും സഹിതം ആഗസ്റ്റ് അഞ്ചിനകം പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
നഴ്‌സിംഗ് കോഴ്‌സുകളുടെ അപേക്ഷാ തീയതി നീട്ടി
സംസ്ഥാനത്തെ 15 ഗവ. നഴ്‌സിംഗ് സ്‌കൂളുകളിലും നാല് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്ററുകളിലും ഒക്‌ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന്റെയും ആക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന്റെയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി.
പ്ലസ് വൺ സയൻസ് ബാച്ചിൽ പ്രവേശനം
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവന്തപുരം, ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സൗജന്യ അപേക്ഷകൾ സ്‌കൂൾ ഓഫീസ്, പട്ടികവർഗ വികസന വകുപ്പിന്റെ പ്രോജക്ട് ഓഫീസുകൾ, ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും.ജാതി, വരുമാനം, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് പ്രവേശനത്തിന് യോഗ്യത. വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാണ്. അവസാന തീയതി ഓഗസ്റ്റ് 18. കൂടുതൽ വിവരങ്ങൾക്ക്: 9946476343.
കിറ്റ്‌സിൽ കെ.മാറ്റ് സൗജന്യ പരിശീലനം
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022-ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി സൗജന്യ പരിശീലനം നൽകുന്നു. വിശദവിവരങ്ങൾക്ക്: 9446068080, 9447013046, www.kittsedu.org.
ഡിഗ്രി മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം
പാലക്കാട് അയലൂർ അപ്ലൈഡ് സയൻസ് കോളേജിലെ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്‌സി ഇലക്‌ട്രേണിക്‌സ്, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിലുള്ള 50 ശതമാനം സീറ്റിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്- 24, ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്-12, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ-30 എന്നിങ്ങനെ ആകെ 66 സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് കോളേജിൽ നേരിട്ടോ Ihrdadmissions.org എന്ന വെബ്‌സൈറ്റിലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547005029, 9495069307, 04923241766, 9447711279.
കെൽട്രോൺ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ, അക്കൗണ്ടിംഗ്, വെബ്ഡിസൈനിംഗ് ആൻഡ് ഡെവലപ്‌മെന്റ്, ഡാറ്റ എൻട്രി, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
സംസ്കൃത സർവ്വകലാശാലയിൽ മോഹിനിയാട്ടത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്; അവസാന തീയതി ഓഗസ്റ്റ് 10
കേരളത്തിന്റെ തനതു നൃത്തകലയും ലാസ്യ നൃത്തരൂപവുമായ മോഹിനിയാട്ടത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മോഹിനിയാട്ടം ഡിപ്പാർട്ട്മെന്റിലാരംഭിക്കുന്ന ‘ജനറൽ ഇൻട്രൊഡക്ഷൻ ടൂ മോഹിനിയാട്ടം’ എന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10.ഏതെങ്കിലും സ്ട്രീമിൽ പ്ലസ്‍ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധിയില്ല. ഫീസ് 15,000/- രൂപ.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8921302223
അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ 2022-23 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജി എന്‍ & എം കോഴ്സ് പരീക്ഷയും പാസ്സായിരിക്കണം.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കണം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്. സര്‍വീസ് കോട്ടയിലേക്ക് 49 വയസ്സ്്.
കോഷൻ ഡെപ്പോസിറ്റ്
2015 മുതൽ 2017 വരെ വർഷങ്ങളിൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ എം.ടെക്/ എം.സി.എ കോഴ്‌സുകളിൽ അഡ്മിഷൻ നേടിയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാൻ ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് ഓഗസ്റ്റ് 14 വരെ അപേക്ഷ സമർപ്പിക്കാം. ഈ സമയപരിധിക്കകം അപേക്ഷ സമർപ്പിക്കാത്തവരുടെ കോഷൻ ഡെപ്പോസിറ്റ് തുക സർക്കാരിലേക്ക് മുതൽക്കൂട്ടും.
ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ശമ്ബളത്തില്‍ ജോലി വാഗ്‌ദാനവുമായി എന്‍ഐടിയില്‍ റെക്കോഡ് ക്യാമ്ബസ് പ്ലേസ്‌മെന്റ്.പങ്കെടുത്ത 1280 ല്‍ 1138 പേര്‍ക്കാണ് ജോലി വാഗ്‌ദാനം ലഭിച്ചത്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച 67.6 ലക്ഷം രൂപ ആണ് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പളം .മുന്‍വര്‍ഷത്തില്‍ 714 ഓഫറുകളാണ് ലഭിച്ചത്. ജൂലൈയില്‍ സമാപിച്ച പ്ലേസ്‌മെന്റ് ക്യാമ്ബയിനില്‍ ഇരുനൂറോളം സ്ഥാപനങ്ങള്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് 12.1 ലക്ഷം രൂപ ശരാശരി വാര്‍ഷിക വരുമാനത്തില്‍ ജോലിനല്‍കി.
0 comments: