പഞ്ചായത്തുകളിലെ പൊതു സേവന കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി ഉന്നത വിദ്യാഭ്യാസം സൗജന്യമായി പഠിക്കാന്‍ കഴിയും.ഗ്രാമീണ, വിദൂര വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനായി കേന്ദ്ര സര്‍കാര്‍ യുജിസി ഇ-റിസോഴ്സ് പോര്‍ടല്‍ (https://ugceresources.in) ആരംഭിച്ചു. ബിരുദം കൂടാതെ 23,000 ബിരുദാനന്തര കോഴ്‌സുകള്‍ പൊതു സേവന കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും. എട്ട് ഇന്‍ഡ്യന്‍ ഭാഷകളിലായി 25 കോഴ്സുകള്‍ പഠിക്കാന്‍ അവസരം ലഭിക്കും എന്നതാണ് പ്രത്യേകത.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്‍ (UGC) സെക്രടറി പ്രൊഫ. രജനീഷ് ജെയിന്‍ ചൊവ്വാഴ്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇതുസംബന്ധിച്ച് കത്തെഴുതി. 2022-23 ലെ കേന്ദ്ര ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം പ്രഖ്യാപിച്ചിരുന്നു. ഇതിന് കീഴിലാണ് ഗ്രാമീണ, വിദൂര വിദ്യാര്‍ഥികളെ വീട്ടിലിരുന്ന് ഡിജിറ്റല്‍ മീഡിയ വഴി ഉന്നത വിദ്യാഭ്യാസത്തിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി യുജിസി തയ്യാറാക്കിയത്.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഡിജിറ്റല്‍ ക്ലാസുകളും പഞ്ചായതില്‍ സ്ഥാപിച്ചിട്ടുള്ള കോമണ്‍ സര്‍വീസ് സെന്ററില്‍ നടക്കും. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഇക്കാര്യത്തില്‍ സഹകരിക്കും. ഉന്നതവിദ്യാഭ്യാസം സൗജന്യമായിരിക്കും, എന്നാല്‍ വിദ്യാര്‍ഥി പൊതു സേവന കേന്ദ്രത്തിന്റെ ഫീസായി ഒരു ദിവസം 20 രൂപയോ മാസം അഞ്ഞൂറ് രൂപയോ നല്‍കണം. ഇതില്‍ എട്ട് ഇന്‍ഡ്യന്‍ ഭാഷകളിലായി 23,000 ബിരുദാനന്തര ബിരുദ കോഴ്‌സുകളും 137 സെല്‍ഫ് കോഴ്‌സുകളും 25 എന്‍ജിനീയറിംഗ് ഇതര കോഴ്‌സുകളും തയ്യാറാക്കിയിട്ടുണ്ട്.
അകാഡമിക് റൈറ്റിംഗ്, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്യൂണികേഷന്‍ ടെക്നോളജീസ്, കോര്‍പറേറ്റ് നിയമം, കോര്‍പറേറ്റ് ടാക്സ് പ്ലാനിംഗ്, സിറ്റി ആന്‍ഡ് മെട്രോപൊളിറ്റന്‍ പ്ലാനിംഗ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ലൈബ്രറി, ഡയറക്‌ട് ടാക്സ് ലോ ആന്‍ഡ് പ്രാക്ടീസ്, ആദ്യകാല ശിശു സംരക്ഷണവും വിദ്യാഭ്യാസവും, ഫുഡ് മൈക്രോബയോളജി, ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ഇന്‍ഡ്യ, ഓര്‍ഗാനിക് കെമിസ്ട്രി, ആനിമേഷന്‍ തുടങ്ങിയ 25 കോഴ്‌സുകള്‍ ഹിന്ദി, മറാത്തി, ബംഗാളി, ഗുജറാത്തി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ ലഭ്യമാവും. ഈ കോഴ്‌സുകള്‍ ഇംഗ്ലീഷിൽ മാത്രമായിരുന്നു ഇതുവരെ ലഭ്യമായിരുന്നത്.
0 comments: