2022, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ട്രെയിനില്‍ സ്ളീപ്പര്‍ കോച്ച്‌ ബുക്ക് ചെയ്ത നിങ്ങള്‍ക്ക് ഒരു രൂപ പോലും ചെലവാക്കാതെ എ സി കോച്ചിലേക്ക് മാറാം, എങ്ങനെയെന്ന് അറിയുമോ?


ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാം. എങ്ങനെയെന്നല്ലേ?ട്രെയിനില്‍ സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് അത് അധികമായി ഒരു രൂപ പോലും ചിവഴിക്കാതെ ത്രീ ടയര്‍ എസിയിലേക്ക് മാറുന്ന സൗകര്യത്തെക്കുറിച്ച്‌ അറിഞ്ഞുകൊള്ളൂ.ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞ കുറച്ചുകാലമായി വിജയകരമായി പരീക്ഷിച്ചുവരുന്ന സംവിധാനമാണ് ഓട്ടോ അപ്ഗ്രഡേഷന്‍ സിസ്റ്റം. സ്ലീപ്പര്‍ ക്സാസ് ടിക്കറ്റില്‍ നിന്നും ത്രീടയര്‍ എസിയിലേക്കും, ത്രീഎസി ക്ലാസില്‍ നിന്നും സെക്കന്‍ഡ് എസിയിലേക്കുമുള്ള ടിക്കറ്റ് അപ്ഗ്രഡേഷന്‍ ആണ് റെയില്‍വേ നല്‍കുന്നത്.

ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. ട്രെയിനില്‍ ലഭ്യമായ എല്ലാ സീറ്റുകളും ഉപയോഗിക്കുക, ബുക്ക് ചെയ്യാതെ കിടക്കുന്ന സീറ്റുകളിലേക്ക് യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് റെയില്‍വേ ഇങ്ങനെയൊരു സിസ്റ്റം കൊണ്ടുവന്നിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ തുക നല്‍കാതെ ആളുകള്‍ക്ക് അപ്‌ഗ്രേഡ് വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഒഴിവുള്ള ബര്‍ത്തുകളില്‍ യാത്രക്കാരെ നല്‍കുവാന്‍ സാധിക്കും. ഇങ്ങനെ സീറ്റ് നല്‍കുന്നതിലൂടെ വെയിറ്റിംഗ് ലിസ്റ്റില്‍ കിടക്കുന്ന ആളുകള്‍ക്ക് അവരുടെ സീറ്റുകള്‍ ഉറപ്പാക്കുവാനും കഴിയും.

ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യമ്പോഴാണ് ഈ സൗകര്യം ലഭ്യമാവുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓട്ടോ അപ്ഗ്രഡേഷന്‍ കാണിക്കുന്ന ചെക്ക് ബോക്‌സ് ടിക് ചെയ്യുക മാത്രമാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും വേണ്ടത്. ശേഷം പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) ആണ് അപ്‌ഗ്രേഡേഷന്‍ സംവിധാനവും ചാര്‍ട്ട് തയ്യാറാക്കലും ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പിആര്‍എസ് വഴിയായിരിക്കും നടക്കുക. പൂര്‍ണമായും കംപ്യൂട്ടര്‍ പ്രോസസ് ആയതിനാല്‍ ആര്‍ക്കും ഇതില്‍ ഇടപെടുവാനോ സീറ്റുകള്‍ ലഭ്യമാക്കുവാനോ സാധിക്കില്ല. സിസ്റ്റം തന്നെയാണ് അടുത്ത ഉയര്‍ന്ന ക്ലാസിലെ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തില്‍ ആളുകളെ തിരഞ്ഞെടുക്കുന്നതും അവരുടെ ടിക്കറ്റുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതും.

തങ്ങളുടെ ടിക്കറ്റിന് ഉയര്‍ന്ന ക്ലാസിലേക്ക് ലഭിച്ച അപ്ഗ്രഡേഷന്‍ വേണ്ടന്നുവയ്ക്കുവാന്‍ യാത്രക്കാര്‍ക്കു സാധിക്കും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും പ്രത്യേകം പ്രശ്നങ്ങളില്ല. നിങ്ങള്‍ അടിസ്ഥാനപരമായി ഏത് ക്ലാസ് ആണോ ബുക്ക് ചെയ്തത് അതിന്റെ നിരക്കിലായിരിക്കും ടിക്കറ്റിന്റെ വില നല്‍കുക. അപ്‌ഗ്രേഡ് ചെയ്തു കിട്ടിയ ടിക്കറ്റിന്റെ വിലയല്ല ലഭിക്കുക എന്നോര്‍മ്മിക്കുക.

0 comments: