2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ഓണം വാരാഘോഷത്തിന് ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കി സംസ്ഥാന സർക്കാർ

 

ഓണം വാരാഘോഷത്തിന് ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കി സംസ്ഥാന സർക്കാർ.ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലെ ബാനറുകൾ, ഹോർഡിംഗുകൾ, കമാനങ്ങൾ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് മാത്രം നിർമിക്കണമെന്നും ഓണാഘോഷ വേദികളിൽ ഡിസ്പോസിബിൾ വസ്തുക്കൾ കൊണ്ടുവരുന്നത് പൂർണമായി ഒഴിവാക്കണമെന്നുമാണ് നിർദേശം. ജൈവ, അജൈവ മാലിന്യങ്ങൾ പ്രത്യേകം നിക്ഷേപിക്കാൻ പൊതുജനങ്ങൾക്കും നിർദേശമുണ്ട്. സംസ്ഥാന ശുചിത്വ മിഷനാണ് ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കുന്നത്.

0 comments: