2022, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഇന്ത്യ ഇനി 5ജി യുഗത്തിലേക്ക്; ഫോണ്‍ പുതിയത് വാങ്ങണോ? സിം മാറ്റേണ്ടി വരുമോ? സംശയങ്ങള്‍ക്കുള്ള ഉത്തരം ഇതാ

 


ഇന്ത്യ 5ജി യുഗത്തിലേക്ക് ചുവടുറപ്പിക്കാന്‍ അധികകാലം വേണ്ട.സെപ്തംബര്‍ തുടക്കത്തോടെ എയര്‍ടെല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.4ജിയേക്കാള്‍ പത്തിരട്ടി വേഗതയായിരിക്കും 5ജിയ്‌ക്ക ഉണ്ടാകുക. 5ജിയിലേക്ക് മാറുന്നതോടെ സൗകരങ്ങള്‍ ലഭിക്കാന്‍ പുതിയ ഫോണോ സിമ്മോ വാങ്ങേണ്ടി വരുമോ എന്നൊക്കെയാണ് പലരുടെയും സംശയങ്ങള്‍.ഇപ്പോള്‍ ഇറങ്ങുന്ന പല സ്മാര്‍ട്ട്‌ഫോണിലും 5ജി കണക്ടിവിറ്റിയുണ്ട്. ഒരേ പേരിലുള്ള ഫോണുകളില്‍ 5ജി സപ്പോര്‍ട്ട് ചെയ്യുന്നതും അല്ലാത്തതുമായ വേര്‍ഷന്‍ ഇറങ്ങുന്നുണ്ട്.

ഫോണില്‍ 5 ജി സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാന്‍ എളുപ്പമാണ്. അതില്‍ മികച്ച മാര്‍ഗം ഫോണിന്റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുക എന്നതാണ്. വിശ്വസനീയമായ ടെക്ക് വെബ്സൈറ്റുകളിലോ ഫോണ്‍ ബ്രാന്‍ഡിന്റെ തന്നെ വെബ്സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടാവും.മറ്റൊരു വഴി ആന്‍ഡ്രോയിഡ് ഫോണ്‍ സെറ്റിങ്സില്‍ സിം ആന്‍ഡ് നെറ്റ്വര്‍ക്ക്‌സ് സൈറ്റിങ്സ് സന്ദര്‍ശിച്ചാല്‍ പ്രിഫേര്‍ഡ് നെറ്റ്വര്‍ക്ക് ടൈപ്പ് ഓപ്ഷനില്‍ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ കാണാം. ഫോണില്‍ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ ഈ ലിസ്റ്റില്‍ 5ജി കാണിക്കുകയുള്ളൂ. ഇപ്പോഴത്തെ 4ജി സിമ്മുകള്‍ ഉപയോഗിച്ച്‌ തന്നെ 5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് വിവരം.മുൻപ് 3ജിയില്‍ നിന്ന് 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തത് പോലെ സിംകാര്‍ഡ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരാന്‍ സാധ്യത കുറവാണ്. അഥവാ അങ്ങനെയൊരു ആവശ്യം വന്നാല്‍ അതാത് ടെലികോം സേവന ദാതാക്കള്‍ ഉപഭോക്താക്കളെ ബന്ധപ്പെടും.


0 comments: