എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ സെപ്റ്റംബർ മാസം ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2560333.
സി ആപ്റ്റ് കോഴ്‌സുകൾ
സി ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയുടെ തിരുവനന്തപുരം സെന്ററിൽ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, ടാലി, ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവയാണ് കോഴ്‌സുകൾ.അപേക്ഷ ഫോമിനും വിവരങ്ങൾക്കും: സി ആപ്റ്റ് മൾട്ടി മീഡിയ അക്കഡമി, എസ്.എസ് കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം -1, ഫോൺ: 0471 2335852, 9447211254.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ് അപേക്ഷിക്കാം
തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിങ് കോഴ്‌സുകൾക്ക് പ്രവേശനത്തിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോം ഉപയോഗിച്ചോ കേരളത്തിലെ ഏതെങ്കിലും ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ ഫീസ് അടയ്ക്കാം. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോം ഓൺലൈനായി സമപ്പിക്കണം.
എം.ടെക് അഡ്മിഷൻ
ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി.സി.ഐ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തരബിരുദ (എം.ടെക്) പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സിൽ വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം.ടെക് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് (erdciit.ac.in), ഫോൺ: (0471 2723333, 250, 295, 8547897106, 9446103993, 81388997025). അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 25.
പോളിടെക്‌നിക് ലാറ്ററൽ എൻട്രി: സ്‌പോട്ട് അഡ്മിഷൻ 25 മുതൽ
2022-23 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 25 മുതൽ 30 വരെ അതാതു സ്ഥാപനങ്ങളിൽ നടക്കും. അപേക്ഷകർ www.polyadmission.org/let എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ടെത്തണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ജില്ലയിലെ ഏത് സ്ഥാപനങ്ങളിലേയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
അപേക്ഷ തീയതി നീട്ടി
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി വിവിധ സർക്കാർ നഴ്‌സിങ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി.അപേക്ഷ ഫോമും പ്രൊസ്‌പെക്ടസും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.dme.kerala.gov.in) നിന്നും ഡൗൺലോഡ് ചെയ്യാം. ഓഗസ്റ്റ് 31ന് മുമ്പ് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2528569.
കെമാറ്റ്: സൗജന്യ പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022-ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഓഗസ്റ്റ് 26ന് വൈകിട്ട് ഏഴു മുതൽ 8.30 വരെ ഓൺലൈൻ വഴി സൗജന്യ പരിശീലനം നൽകുന്നു. വിശദവിവരങ്ങൾക്ക്: 9446068080.
ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്
കേരളസർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടൂ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ഇ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അപേക്ഷകൾ സെപ്റ്റംബർ 3ന് മുമ്പ് പ്രിൻസിപ്പൽ, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04734296496, 8547126028.
കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: കരട് റാങ്ക് ലിസ്റ്റായി
2022-23 അധ്യയന വർഷത്തെ ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന്റെ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/gci എന്ന വെബ് സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിച്ച് അപേക്ഷയിൽ എന്തെങ്കിലും തെറ്റു ഉണ്ടെങ്കിൽ CANDIDATE LOGIN ലിങ്ക് വഴി തിരുത്താം. ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനോ മാറ്റുന്നതിനോ സാധിക്കുന്നതാണ്. ഇതിന് ഓഗസ്റ്റ് 27വരെ സമയമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gci.
ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായം
എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് എന്ന സ്ഥാപനത്തിൽ സർക്കാർ /എയ്ഡഡ് / സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജ് / മെഡിക്കൽ കോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്‌നിക് എന്നീ സ്ഥാപനങ്ങളിലെ അധ്യാപകരിൽ നിന്നും ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ ബി.ടെക്്/ ഡിപ്ലോമ വിദ്യാർഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനു വേണ്ട ധനസഹായത്തിന് അപേക്ഷിക്കാം. മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. വിശദവിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2345627, 8289827857.
വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് ടോപ് സ്കോറർ ഗ്രാന്റ്; അവസാന തീയതി സെപ്റ്റംബർ 20
2021-22 അധ്യയന വര്‍ഷത്തില്‍ 10,12 ക്ലാസുകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് അഥവാ എ വണ്‍ ലഭിച്ച വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് ഒരു പ്രാവശ്യം നല്‍കുന്ന ടോപ് സ്‌കോറര്‍ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്റ്റംബര്‍ 20 മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0471 2472748
ഇന്‍ഡസ്ട്രിയല്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി കോഴ്‌സ്
ഗവണ്‍മെന്റ് ഐടിഐ കളമശ്ശേരി ഐഎംസി നടത്തുന്ന ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി കോഴ്സിന് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി , പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 6235911666, 0484-2555505.
ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, ആലുവ നോളജ് സെന്ററിലൂടെ ആര്‍ക്കിടെക്ച്ചര്‍, ഓട്ടോകാഡ് ഡ്രാഫ്റ്റ്‌സ്‌മെന്‍, ലാന്‍ഡ് സര്‍വേ മേഖലകളിലുളള ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വേ, ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റ്‌സ്‌മെന്‍, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ എന്നീ മൂന്ന് മാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ആറ് മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഡിസൈന്‍ സ്യൂട്ട് കോഴ്‌സുകളിലേക്കും എസ്.എസ്.എല്‍.സി/ഐടിഐ/ഡിപ്ലോമ/ ബി.ടെക് യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ആലുവ വിലാസത്തിലോ 8136802304 എന്ന നമ്പരിലോ ബന്ധപ്പെടാം.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സര്‍വകലാശാലാ
അസി. പ്രൊഫസര്‍ നിയമനം - പാനല്‍ തയ്യാറാക്കുന്നു
കാലിക്കറ്റ് സര്‍വകലാശാലാ സെല്‍ഫ് ഫിനാന്‍സിംഗ് സെന്ററുകളില്‍ എം.എസ്.ഡബ്ല്യു. കോഴ്‌സിന് ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 10-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
സെക്കന്റ് പ്രൊഫഷണല്‍ ബി.എ.എം.എസ്. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 3-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എം.ബി.എ. - വൈവ മാറ്റി
സപ്തംബര്‍ 14-ന് തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച് എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. വൈവ 20-ലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റി
ആഗസ്ത് 26, 29, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രില്‍ 2021 റഗുലര്‍, കോര്‍ കോഴ്‌സ് പേപ്പറുകളുടെ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
മാറ്റി വെച്ച ഒന്നാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ 29, 30, 31 തീയതികളില്‍ നടക്കും.
സി.എച്ച്.എം.കെ. ലൈബ്രറി 22-ന് തുറക്കും
നവീകരണത്തിനായി അടച്ചിട്ടിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി 22-ന് പ്രവര്‍ത്തനം തുടങ്ങും. റഫറന്‍സ് വിഭാഗം ഒഴികെയുള്ളവയില്‍ സേവനം ലഭ്യമാകുമെന്ന് സര്‍വകലാശാലാ ലൈബ്രേറിയന്‍ അറിയിച്ചു.
നിറങ്ങളില്‍ നിറഞ്ഞ് സര്‍വകലാശാലാ എന്‍.എസ്.എസ്. ഓഫീസ്
കാലിക്കറ്റ് സര്‍വകലാശാലയുടെ എന്‍.എസ്.എസ്. ഓഫീസ് ചുവരുകള്‍ക്ക് നിറം പകര്‍ന്ന് വിദ്യാര്‍ഥികള്‍. എന്‍.എസ്.എസ്. സേവന സന്ദേശങ്ങളും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്ന മനോഹര ചിത്രങ്ങളാണ് ഇവിടെ വരച്ചിരിക്കുന്നത്. ഭവനനിര്‍മാണം, കൃഷി, ലഹരിവിരുദ്ധ ബോധവത്കരണം, വയോജന സംരക്ഷണം, പ്രകൃതി സംരക്ഷണം തുടങ്ങിയ സേവനപദ്ധതികളുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ 20 വൊളന്റിയര്‍മാര്‍ എത്തി. കോഴിക്കോട് ഗവ. ലോ കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ്, അല്‍ ഇര്‍ഷാദ് കോളേജ് ഓമശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചിത്രങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി ഓഫീസും പരിസരവും മിഴിവാര്‍ന്നതാക്കുമെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി പറഞ്ഞു.
കണ്ണൂർ യൂണിവേഴ്സിറ്റി
0 comments: