2022, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

നീറ്റ് യുജി പരീക്ഷ ഫലം സെപ്റ്റംബർ 7 ന് പ്രഖ്യാപിക്കും; ഉത്തരസൂചിക ആ​ഗസ്റ്റ് 30ന്


നീറ്റ് യുജി റിസൽട്ട് സെപ്റ്റംബർ 7 ന് പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിപ്പ്. ആ​ഗസ്റ്റ് 25  വ്യാഴാഴ്ചയാണ് എൻടിഎ ഇക്കാര്യം പുറത്തുവിട്ടത്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് നീറ്റ് യുജി ഫലം കാത്തിരിക്കുന്നത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു. പരീക്ഷ എഴുതിയ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.  ആപ്ലിക്കേഷൻ നമ്പറും പാസ്‍വേർഡും ഉപയോ​ഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയത്.

ഉത്തരസൂചിക ‍ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

  • www.neet.nta.nic.in.ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ലോ​ഗിൻ വിശദാംശങ്ങൾ നൽകുക
  • നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം.

ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും.  neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ ലോഗിൻ ചെയ്ത് ഉത്തരസൂചികയും ഫലവും ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് നീറ്റ് പരീക്ഷ നടത്തുന്നത്.

0 comments: